ശ്രീരാമകഥകള്‍ കേള്‍ക്കാന്‍ നാട് കാതോര്‍ക്കുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. കേരളക്കരയാകെ അലയടിക്കുന്ന രാമായണ ശീലുകള്‍. കര്‍ക്കടകത്തിലെ പുണ്യദിനങ്ങളെ വരവേല്‍ക്കാന്‍ മലയാളിക്കൊപ്പം മാതൃഭൂമി ബുക്സും ഒരുങ്ങിക്കഴിഞ്ഞു. അധ്യാത്മ രാമായണത്തിന്റെ പുതിയ പതിപ്പാണ് ഇത്തവണ മാതൃഭൂമി ബുക്‌സ് വായനക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. 

മുതിര്‍ന്നവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ വലിയ അക്ഷരങ്ങളോട് കൂടിയതാണ് പുതിയ പതിപ്പ്. ഉത്തര രാമായണം സഹിതമുള്ള ഈ പതിപ്പിന്റെ വില 550 രൂപയാണ്. 688 പേജുകളുള്ള മാതൃഭൂമി അദ്ധ്യാത്മ രാമായണം മാതൃഭൂമി ബുക്‌സ് സ്റ്റാളുകളിലും വെബ്‌സൈറ്റിലും ലഭ്യമാണ്. 

ഇതോടൊപ്പം അദ്ധ്യാത്മ രാമായണത്തിന്റെ മറ്റ് പതിപ്പുകളും അനുബന്ധ പുസ്തകങ്ങളും മാതൃഭൂമി ബുക്‌സില്‍ ലഭ്യമാണ്.

ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Adhyathma Ramayanam Kilippattu Mathrubhumi Books