ചിരി പരത്തുന്ന കഥാകാരൻ... ടി. പത്മനാഭന്റെ കഥ 'പ്രകാശം പരത്തുന്ന പെൺകുട്ടി' സിനിമയാക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലെത്തിയ സംവിധായകൻ ജയരാജ്, അഭിനേതാക്കളായ ആൽവിൻ, മീനാക്ഷി, ആദിത്യ, അമ്പാടി തുടങ്ങിയവർ കഥാകാരന്റെ വീട്ടിലെത്തിയപ്പോൾ
കണ്ണൂര്‍: വ്യാഴാഴ്ചത്തെ സന്ധ്യ കഥാകാരന്‍ ടി. പത്മനാഭന് സന്തോഷം നിറഞ്ഞതായിരുന്നു. തന്റെ പ്രിയപ്പെട്ട കഥയിലെ നായിക ദൃശ്യസാന്നിധ്യമായി അദ്ദേഹത്തിന് മുന്നിലെത്തി. 'ഞാന്‍ മനസ്സിലും കഥയിലും കൊണ്ടുനടന്ന കുട്ടിതന്നെ'- കഥാപാത്രത്തെ നോക്കി ചിരിച്ചുകൊണ്ട് കഥാകാരന്‍ പറഞ്ഞു. ടി. പത്മനാഭന്റെ കഥ 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യുടെ സിനിമാ ഷൂട്ടിങ്ങിനിടെയാണ് സംവിധായകന്‍ ജയരാജ്, അഭിനേതാക്കളായ മീനാക്ഷി, ആല്‍വിന്‍, ആദിത്യ, അമ്പാടി തുടങ്ങിയവരുള്‍പ്പെട്ട സംഘം അദ്ദേഹത്തെ കാണാന്‍ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്.
സംവിധായകനും ടി.വി. പ്രേക്ഷകരുടെ പ്രിയതാരമായ മീനാക്ഷിയുമൊക്കെ എത്തുന്നതറിഞ്ഞ് അയല്‍വാസികളും മാധ്യമപ്രവര്‍ത്തകരും വീട്ടിലെത്തിയിരുന്നു. 94-ാം വയസ്സില്‍ ഒരു സിനിമയ്ക്കിടയില്‍ നില്‍ക്കുമ്പോള്‍ സംതൃപ്തിയുണ്ട്. മീനാക്ഷിക്കും വിസ്മയം. ആദ്യമാണ് ഈയൊരനുഭവം. 'വലിയ എഴുത്തുകാരനെ കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കഥയിലെ കഥാപാത്രമായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി'- മീനാക്ഷി പറഞ്ഞു.
സന്തോഷം പങ്കുവയ്ക്കാന്‍ ടി. പത്മനാഭന്‍ എല്ലാവര്‍ക്കും മധുരം നല്‍കി. നല്ല പഴപ്രഥമന്‍ തന്നെ. നായികയ്ക്ക് പുസ്തകം സമ്മാനമായും നല്‍കി. 'പപ്പേട്ടന്റെ കഥകള്‍ സിനിമയാക്കുക പ്രശ്‌നമാണ്. പലപ്പോഴും കഥയുടെ അന്തരീക്ഷം ഇളിക്കിമാറ്റാന്‍ പറ്റാത്തതാണെങ്കിലും സൂക്ഷ്മമായി വായിക്കുമ്പോള്‍ അതിമനോഹരമായ വിഷ്വല്‍ ഫ്രെയിം തുറന്നുവരും'- സംവിധായകന്‍ ജയരാജ് പറഞ്ഞു.
Content Highlights: T Padmanabhan, director Jayaraj, Meenakshi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..