ഷാർജ പുസ്തകമേളയിൽ ഇന്ന് ജയസൂര്യയെത്തും


വെള്ളം എന്ന സിനിമയുടെ തിരക്കഥാ പുസ്തകം പരിപാടിയിൽ ചർച്ചയാവും.

Photo | jinson abraham

ഷാർജ: നടൻ ജയസൂര്യ വ്യാഴാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തും. രാത്രി എട്ട് മണിക്ക് ബാൾറൂമിൽ തന്റെ സിനിമാ ജീവിതകാലത്തെക്കുറിച്ച് സദസ്സുമായി സംവദിക്കും.

രണ്ട് പതിറ്റാണ്ട് കാലത്തിനിടയിൽ അഭിനയത്തിന് പുറമെ നിർമാതാവ്, വിതരണം, പിന്നണി ഗായകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജയസൂര്യയുടെ വിജയക്കുതിപ്പ് വളരെ വേഗത്തിലായിരുന്നു. ഇതിനകം നൂറിലധികം സിനിമകളിൽ അഭിനയിച്ച ജയസൂര്യ ദേശീയ-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 2020-ൽ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമ ജയസൂര്യയുടെ സിനിമാ ജീവിതത്തിൽ വേറിട്ട അനുഭവമായി മാറി. മദ്യപാനിയായ ഒരു വ്യക്തിയുടെ യഥാർഥ ജീവിതകഥയിൽനിന്ന് രൂപപ്പെടുത്തിയ ഈ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല മികച്ച അഭിനയത്തിന് മൂന്നാമത്തെ സംസ്ഥാന അവാർഡിനും അർഹനാക്കി.



വെള്ളം എന്ന സിനിമയുടെ തിരക്കഥാ പുസ്തകം പരിപാടിയിൽ ചർച്ചയാവും. കോളേജ് പഠനത്തിനുശേഷം മിമിക്രി വേദിയിലൂടെയാണ് ജയസൂര്യ സിനിമാ മേഖലയിൽ എത്തിപ്പെടുന്നത്.

ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ അതിഥിയായെത്തുന്ന ഏക മലയാള സിനിമാതാരമാണ് ജയസൂര്യ.

Content Highlights: actor jayasurya in sharjah book fair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented