കോഴിക്കോട്: നടന്‍ ഇന്നസെന്റിന്റെ ജനപ്രിയപുസ്തകമായ 'കാന്‍സര്‍വാര്‍ഡിലെ ചിരി' ഇനി ഹിന്ദിയിലും. 'കാന്‍സര്‍ വാര്‍ഡ് കി ഹസി' എന്ന പേരിലാണ് പുസ്തകം മൊഴിമാറ്റപ്പെട്ടിരിക്കുന്നത്. അനാമിക പബ്ലിഷേഴ്സ് ആണ് പ്രസാധകര്‍.

മലയാളത്തില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാന്‍സര്‍വാര്‍ഡിലെ ചിരി' ഇതിനകം തന്നെ പതിനഞ്ചിലധികം പതിപ്പുകള്‍ കഴിഞ്ഞു. കൊല്ലം ഫാത്തിമ കോളേജിലിലെ ഹിന്ദി വിഭാഗം മേധാവിയും നടന്‍ ജോണിയുടെ ഭാര്യയുമായ ഡോ. സ്റ്റെല്ലാമ്മ സേവ്യറാണ് പുസ്തകം മൊഴിമാറ്റിയത്. 

ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നട, ഇറ്റാലിയന്‍ എന്നിവയടക്കം 'കാന്‍സര്‍വാര്‍ഡിലെ ചിരി' ഇതിനകം അഞ്ച് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിക്കഴിഞ്ഞു. കാന്‍സര്‍ രോഗിയായി കിടന്നിരുന്ന കാലത്തെ അനുഭവങ്ങളാണ് ഇന്നസെന്റ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

ഇന്നസെന്റിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Actor Innocent book hindi edition release