സാഹിത്യ അക്കാദമി പുരസ്‌കാരത്തിന്റെ നിറവിലാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്നസെന്റ്. കഴിഞ്ഞി ദിവസം പ്രഖ്യാപിച്ച കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളിലാണ് മികച്ച ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരം ഇന്നസെന്റിനെ തേടിയെത്തിയത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇരിങ്ങാലക്കുടയ്ക്കു ചുറ്റും എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 

വര്‍ഷങ്ങളായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ഇരിങ്ങാലക്കുടയ്ക്കു ചുറ്റും എന്ന പുസ്തകം. സിനിമാ താരമായും രാഷ്ട്രീയ നേതാവായും പാര്‍ലമന്റംഗമായും കഴിവ് തെളിയിച്ച ഇന്നസെന്റ് നിരവധി ജനപ്രിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

innocent
പുസ്തകം വാങ്ങാം

അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങൾ പകര്‍ത്തിയ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഉള്‍പ്പടെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ് ഇന്നസെന്റിന്റെ പുസ്തകങ്ങള്‍. ചിരിക്കു പിന്നില്‍ (ആത്മകഥ), കാലന്റെ ഡല്‍ഹി യാത്ര (ഓര്‍മ്മക്കുറിപ്പുകള്‍), മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ് എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം ഇംഗ്ലീഷിലേക്കും തര്‍ജമ ചെയ്തിട്ടുണ്ട്. പ്രധാന പുസ്തകങ്ങള്‍ എല്ലാം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്‌സാണ്.

ഇന്നസെന്റിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Actor Innocent bags Kerala Sahitya Akademi's best humour