ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യപുരസ്‌കാരം ഗ്രേസിയുടെ 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന കഥാസമാഹാരത്തിന്. മറ്റുഭാഷകളില്‍നിന്നുള്ള ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.

അമ്പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സമര്‍പ്പിക്കുന്ന തീയതി പിന്നീട് നിശ്ചയിക്കുമെന്ന് അക്കാദമി പത്രക്കുറിപ്പില്‍ അറിയിച്ചു.

യുവസാഹിത്യപുരസ്‌കാരം അബിന്‍ ജോസഫ് (മലയാളം), അഭിമന്യു ആചാര്യ (ഗുജറാത്തി), കോമള്‍ ജഗദീഷ് ദയലാനി (സിന്ധി) എന്നിവര്‍ക്ക്. അബിന്‍ ജോസഫിന്റെ കല്യാശേരി തീസീസ് എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ബംഗാളി, മറാത്തി, രാജസ്ഥാനി ഭാഷകളിലെ പുരസ്‌കാരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

Content Hiughlights: Abin Joseph Gracy won kendra sahitya academy award