'മികച്ച വിവര്‍ത്തനം കൂടുതല്‍ വായനക്കാരെയുണ്ടാക്കും' -ഗീതാഞ്ജലി ശ്രീ


എഴുത്തുകാരി ഗീതാഞ്ജലി ശ്രീ

ഷാര്‍ജ: സാരാംശം നഷ്ടമാകാത്ത മികച്ചവിവര്‍ത്തനം വായനക്കാര്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന് ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'ഒരാളുടെ സൃഷ്ടിയെ ലോകത്തെല്ലായിടത്തും പ്രചരിപ്പിക്കാനുള്ള മാര്‍ഗമാണ് വിവര്‍ത്തനം. വിവര്‍ത്തനത്തില്‍ എന്തെങ്കിലും മാറുകയോ നഷ്ടപ്പെടുകയോ ചെയ്യരുത്. ലോകത്തിലെ പല മഹത്തായ സാഹിത്യങ്ങളും വിവര്‍ത്തനത്തിലൂടെ മാത്രമേ വായിക്കപ്പെട്ടിട്ടുള്ളൂ. ലിയോ ടോള്‍സ്റ്റോയിയുടെയും ദസ്തയേവ്‌സ്‌കിയുടെയുമെല്ലാം കൃതികള്‍ അതിന് ഉദാഹരണമാണ്. കഴിയുന്നത്ര ഭാഷകള്‍ പഠിക്കണമെന്നും അതോടൊപ്പം സ്വന്തം ഭാഷയെ പരിപാലിക്കണമെന്നും ഗീതാഞ്ജലി ശ്രീ പറഞ്ഞു.

'ഇന്ത്യക്ക് അഭിമാനകരമായ ബുക്കര്‍ പ്രൈസ് പോലുള്ള പുരസ്‌കാരം നേടിയത് ഒരു കൃതിയുടെ മാത്രം മികവിലല്ല. അത് മുഴുവന്‍ സാഹിത്യലോകത്തിനുമുള്ള അംഗീകാരമാണ്. 'തോംബ് ഓഫ് സാന്‍ഡ്' എന്ന രചനയിലൂടെ പുറംലോകത്തിന്റെ ശ്രദ്ധ തെക്കനേഷ്യന്‍ ഭാഷകളിലേക്കും സാഹിത്യത്തിലേക്കും കൊണ്ടുവരാനായി. ഇപ്പോള്‍ പ്രസാധകര്‍ക്കും വിവര്‍ത്തകര്‍ക്കുമെല്ലാം പ്രാദേശികഭാഷകളില്‍ സൃഷ്ടികള്‍ കൊണ്ടുവരാനുള്ള മികച്ച അവസരങ്ങളുണ്ട്' -അവര്‍ കൂട്ടിച്ചേര്‍ത്തു.



ബുക്കര്‍ പ്രൈസ് ലഭിച്ചത് വലിയ പ്രോത്സാഹനമായിരുന്നു. ദക്ഷിണേന്ത്യന്‍ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് 1982-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതിനുശേഷം ലാറ്റിനമേരിക്കന്‍ എഴുത്തുകാര്‍ക്ക് ലഭിച്ച അതേ അംഗീകാരത്തിന്റെ പാത ദക്ഷിണേഷ്യന്‍ എഴുത്തുകാര്‍ക്കും തന്റെ വിജയത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗീതാഞ്ജലി ശ്രീ പറഞ്ഞു.

30-ലേറെ വര്‍ഷമായി സാഹിത്യലോകത്തുള്ള ഗീതാഞ്ജലിയുടെ കൃതികള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, സെര്‍ബിയന്‍, കൊറിയന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 'രേത് സമാധി' എന്ന ഹിന്ദി നോവലിനാണ് 2022ലെ ബുക്കല്‍ പ്രൈസ് ലഭിച്ചത്. ഇന്ത്യാവിഭജനം സൃഷ്ടിച്ച മുറിവുകളെക്കുറിച്ചുള്ള നിനവുകള്‍ മുഖ്യപ്രമേയമായ ഈ നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വഹിച്ചത് ഡെയ്‌സി റോക്വെലാണ്.


Content Highlights: booker prize winner says about relevance of translation works


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented