ഷാഡോലൈൻസ്, ദ സർക്കിൾ ഓഫ് റീസൺ, ദ കൽക്കത്താ ക്രോമോസോം, ദ ഗ്ലാസ് പാലസ്, ദ ഹംഗ്രി റ്റൈഡ്, സീ ഓഫ് പോപ്പീസ് തുടങ്ങിയ കൃതികളിലൂടെ ലോകസാഹിത്യത്തിലെ ശക്തമായ ഇന്ത്യൻ പേരുകളിലൊന്നായ അമിതാവ്ഘോഷിന് ഇന്ന് അറുപത്തിയാഞ്ചാം പിറന്നാൾ. പദ്മശ്രീ, ജ്ഞാനപീഠം, കേന്ദ്ര-സംസ്ഥാന സാഹിത്യഅക്കാദമി അവാർഡുകൾ തുടങ്ങി ഇന്ത്യയിലെ പരമോന്നത ബഹുമതികളെല്ലാം തന്നെ അമിതാവ്ഘോഷിന്റെ കൃതികളെത്തേടിയെത്തിയിട്ടുണ്ട്.

1956 ജൂലായ് പതിനൊന്നിന് കൊൽക്കത്തയിലാണ് അമിതാവ് ജനിച്ചത്. ഡെറാഡൂണിലെ ബോഡിങ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഇന്ത്യയിലും ബംഗ്ളാദേശിലും ശ്രീലങ്കയിലുമായിരുന്നു ബാല്യകൗമാരകാലങ്ങൾ. എഴുത്തുകാരൻ വിക്രം സേത്തിന്റെയും രാമചന്ദ്രഗുഹയുടെയും സഹപാഠിയും. സ്കൂൾ കാലത്തുതന്നെ കവിതയിലും കഥയിലുമായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം. വിക്രം സേത്തും ഗുഹയും അമിതാവും ചേർന്നു നടത്തിയ ദ ഡൂൺ സ്കൂൾ വീക്ലി പിന്നീട് വഴിതിരിച്ചുവിട്ടത് ഹിസ്റ്ററി ടൈംസ് എന്ന മാസികയിലേക്കായിരുന്നു. ഗുഹയായിരുന്നു അതിന്റെ നടത്തിപ്പുകാരൻ. നാല് ഓണററി ഡോക്ടറേറ്റുകാരനായ അമിതാവ്ഘോഷ് ഇംഗ്ലീഷ് എഴുത്തുകാരി മാർഗരറ്റ് അറ്റ്​വുഡിനൊപ്പം ഡാൻ ഡേവിഡ് പുരസ്കാരവും പങ്കിട്ടിട്ടുണ്ട്. ജ്ഞാനപീഠം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ കൂടിയാണ് അമിതാവ് ഘോഷ്.