അക്ഷരോത്സവം മഹത്തായ സാംസ്‌കാരിക പരിപാടി - ഷാര്‍ജ ഭരണാധികാരി


ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നു


ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 41-ാമത് പതിപ്പിന് ഷാര്‍ജ എക്‌സ്പോ സെന്ററില്‍ തുടക്കമായി.

ചൊവ്വാഴ്ച സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. ഈ മാസം 13 വരെയാണ് വാക്കുകള്‍ പ്രകാശിക്കട്ടെ എന്ന പ്രമേയത്തില്‍ പുസ്തകോത്സവം നടക്കുക.



പുസ്തകമേളയുടെ ഉദ്ഘാടനത്തിന് എത്തിയവരെ ഷാര്‍ജ ഭരണാധികാരി സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അറബിക് ഭാഷയുടെ ചരിത്രനിഘണ്ടുവിന്റെ ആദ്യവാള്യങ്ങളുടെ പ്രകാശനത്തിന് മേള സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണത്തിലും ചരിത്രത്തിലും നിഘണ്ടുവിന്റെ പ്രാധാന്യവും നേട്ടങ്ങളും അറബിഭാഷയുടെ സമഗ്രതയും പ്രത്യേകതയും ഷാര്‍ജ ഭരണാധികാരി എടുത്തുപറഞ്ഞു. പുസ്തകമേള നടക്കുന്ന ദിവസങ്ങളില്‍ എമിറേറ്റില്‍ നടക്കുന്നത് മഹത്തായ സാംസ്‌കാരിക പരിപാടിയാണെന്നും എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പ്രമുഖരായ ഒട്ടേറെപേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം ശൈഖ് സുല്‍ത്താന്‍ ഏതാനും പവിലിയനുകള്‍ സന്ദര്‍ശിച്ചു.

ഇന്ത്യയുള്‍പ്പെടെ 95 രാജ്യങ്ങളില്‍നിന്ന് 2213 പ്രസാധകരാണ് പുസ്തകോത്സവത്തിലുള്ളത്. ഇതില്‍ 1298 എണ്ണം അറബ് പ്രസാധക സ്ഥാപനങ്ങളും 915 വിദേശ സ്ഥാപനങ്ങളുമാണ്. 200-ലേറെ സാംസ്‌കാരിക പരിപാടികളും മേളയില്‍ നടക്കും.

Content Highlights: Sharjah International Book Fair,Sharjah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented