അഴുക്കില്ലം


മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധനേടിയ നോവലാണാ അഴുക്കില്ലം. പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ ഈ ആദ്യ നോവല്‍ ആശയത്തിലും അവതരണത്തിലും മലയാളത്തിന്റെ പതിവു ശൈലികളെയെല്ലാം അട്ടിമറിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു
വരുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധനേടിയ നോവല്‍
പുസ്തകം വാങ്ങാംപി. കേശവദേവിന്റെ 'ഓടയില്‍നിന്ന്' എന്ന നോവലിലെ നായകനായ പപ്പുവിനെ കേന്ദ്രമാക്കി രൂപംകൊള്ളുന്ന പപ്പുമതം, ജീവിതത്തിലെ മറ്റെല്ലാം ഉപേക്ഷിച്ച് സമസ്തലോകത്തന്റെയും സുഖത്തിനും ശാന്തിക്കുംവേണ്ടി നിരന്തരം ചീട്ടു കളിച്ചുകൊണ്ടേയിരിക്കുന്ന ആത്മവിദ്യാലയത്തിലെ ചീട്ടുകളിസംഘം, സാരമോ നിസ്സാരമോ ആയ ഏതു പ്രശ്‌നത്തെയും തത്വബോംബുകളെക്കാണ്ടു നേരിടുന്ന നാരായമംഗലത്തിന്റെ താതാത്വികാചാര്യന്‍ പി. എസ്. മൂത്തേടം, മുന്‍ നക്‌സലൈറ്റും പില്ക്കാല പരിസ്ഥിതിവാദിയുമായ പ്രതാപന്‍, പട്ടാളക്കാരനല്ലാത്ത മിലിട്രി ബാലന്‍, ദേശത്തിന്റെ സ്വന്തം ആള്‍ദൈവം ജീവാനന്ദന്‍, വിചിത്രയന്ത്രങ്ങളുടെ സ്രഷ്ടാവായ അറുമുഖനാശാരി, ഉലഹന്നാന്‍ ബാര്‍ബര്‍, ജോബച്ചന്‍, നാഗേഷുണ്ണി, പൗര്‍ണമി ടീച്ചര്‍... ഇങ്ങിനെ സ്വപ്‌നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളും കെട്ടുകഥകളോളമത്തുന്ന ജീവിതങ്ങളും ഉയരത്തോളമെത്തുന്ന ആഴങ്ങളും നന്മയോളമെത്തുന്ന തിന്മകളുമെല്ലാം ചേര്‍ന്ന സൃഷ്ടിക്കുന്ന നാരായമംഗലമെന്ന ദേശത്തിന്റെ കഥയാണിത്. ഇതില്‍ സമകാലിക കേരളത്തെയോ ഇന്ത്യയെയോ ലോകത്തെത്തന്നെയോ ചികഞ്ഞുനോക്കുന്നവര്‍ നിരാശരാവില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നോവലിനൊപ്പം അതിന്റെ ഉള്ളറിഞ്ഞ് പ്രസിദ്ധ ചിത്രകാരന്‍ ദേവപ്രകാശ് വരച്ച ചിത്രങ്ങള്‍ ഈ പുസ്തകത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. കൂടാതെ ദേവപ്രകാശിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് മണ്‍സൂര്‍ ചെറൂപ്പ തയ്യാറാക്കിയ രണ്ടു വ്യത്യസ്ത പുറംചട്ടകളും അഴുക്കില്ലത്തിന്റെ സവിശേഷതയാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented