ണം വരും പോകും, യാത്രകള്‍ എനിക്കൊരു ഭ്രാന്താണ്. ആ ഓര്‍മകള്‍ തലച്ചോര്‍ മരിക്കുംവരെയുണ്ടാകും, അതു മതി. യാത്രകളേക്കുറിച്ച് ചോദിച്ചാല്‍ വിജയന്‍ പറയുന്ന മറുപടിയാണിത്. യാത്രകളെ അത്രമേല്‍ സ്‌നേഹിച്ചിരുന്നു വിജയന്‍ എന്ന ബാലാജി. കൊച്ചിയിലെ ശ്രീബാലാജി കോഫി സെന്ററിന് മുന്നില്‍ കടമുടക്കം എന്നൊരു ബോര്‍ഡും തൂക്കി മായിക്കൊപ്പം ലോകം ചുറ്റാന്‍ ഇനി വിജയനില്ല. കാണാന്‍ ഒത്തിരി കാഴ്ചകള്‍ പാതിവഴിയിലാക്കി വിജയന്റെ മടക്കം.

ലോകം ചുറ്റുക മാത്രമല്ല, 'ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങള്‍ എന്ന പുസ്തകം കൂടി ഇവരുടേതായിട്ടുണ്ട്.' ലോകസഞ്ചാരത്തിനിടെ കണ്ട കാഴ്ചകളുടെയെല്ലാം നേര്‍വിവരണങ്ങളും ജീവിതപശ്ചാത്തലവുമെല്ലാം ഈ പുസ്തകത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു.  

ചായ വിറ്റുകൊണ്ട് കിട്ടിയ പണംകൊണ്ട് ലോകയാത്ര നടത്തുന്ന ദമ്പതികള്‍ എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു വിജയനും മോഹനയും. മാമുവും മായിയുമായിരുന്നു അടുപ്പക്കാര്‍ക്ക് ഇവര്‍. ആറ് ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങളാണ് ഈ കൊങ്കണി ദമ്പതിമാര്‍ കണ്ടത്. 56-ഉം 55-ഉം വയസ്സുള്ളപ്പോഴായിരുന്നു ആദ്യ വിദേശയാത്ര. ഈജിപ്റ്റിലേക്ക്. ഇക്കഴിഞ്ഞ മാസം 21-ാം തീയതിയായിരുന്നു ഇവരുടെ ഒരുമിച്ചുള്ള യാത്ര. റഷ്യയിലേക്ക് നടത്തിയ ആ യാത്രയില്‍ മക്കളും പേരക്കുട്ടികളുമടക്കമുണ്ടായിരുന്നു. വിജയനു മാത്രം ഒരു ട്രാവല്‍ ഏജന്‍സിയുടെ സ്‌പോണ്‍സര്‍ഷിപ്പുണ്ടായിരുന്നു.

book cover
പുസ്തകം വാങ്ങാം

അധികം ആലോചനകളില്ലാതെയായിരുന്നു യാത്രകള്‍ പലതും. ഭര്‍ത്താവിന്റെ കൈപിടിച്ച് നടക്കാനാണ് ഇഷ്ടം എന്നാണ് ചോദിക്കുന്നവരോടെല്ലാമായി പറഞ്ഞിരുന്നത്. ആരും സഹായിച്ചില്ലെങ്കിലും ദൈവമുണ്ടാകും. കണ്ണുള്ളപ്പോള്‍ കാണണം, ആരോഗ്യമുള്ളപ്പോള്‍ ആസ്വദിക്കണം എന്നതായിരുന്നു ഇരുവരുടേയും പോളിസി. യാത്രകളോടുള്ള ഇവരുടെ ഇഷ്ടം കണ്ട് വഴിച്ചെലവിന് പണം നല്‍കിയവരില്‍ അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ശശി തരൂര്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.

ലോകം ചുറ്റാനും കാഴ്ചകള്‍ കാണാനും ചായക്കടയില്‍ വരുന്നവര്‍ക്ക് ചായയ്‌ക്കൊപ്പം യാത്രാ വിശേഷങ്ങള്‍ വിളമ്പാന്‍ മോഹനയ്‌ക്കൊപ്പം ഇനി വിജയനുണ്ടാവില്ല. ഒരുമിച്ചൊരു ജപ്പാന്‍ യാത്ര എന്ന സ്വപ്നമാണ് വിജയന്റെ വിയോഗത്തോടെ പാതിയില്‍ അവസാനിച്ചത്.

Content Highlights : Story of vijayan and mohana travelling couple book