കോഴിക്കോട്‌ : വേദ സുനില്‍ എഴുതി ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കഥാസാമാഹാരം 'പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും' പുറത്തിറങ്ങി.

അസാധാരണങ്ങളായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കഥാസമാഹാരം. പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും, അജ്ഞാത, അവര്‍, ഭൂമിയില്‍ ഒരു ദിനം, ഡിവോഴ്‌സ്, ഫ്രണ്ട്‌സ്, ഹാപ്പി സിങ്, അയേണ്‍മാന്‍, മനസ്സോ അപരാധി, യാത്ര, മഴക്കാലം തുടങ്ങി ഇരുപത്തിമൂന്ന് കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജീവിതത്തെ നിസംഗയായി നോക്കിക്കൊണ്ട് സൂഷ്മദര്‍ശനിയിലൂടെയെന്ന പോലെ കഥാപാത്രങ്ങള്‍ കഥയിലേക്കിറങ്ങിവരുന്ന എഴുത്ത് ഓരോ കഥകളുടെയും സവിശേഷതയാണ്. -നടന്‍ മധു എഴുതിയ അവതാരിക. 

Content Highlights :story collection by veda sunil