പ്രവര്‍ത്തന മേഖലയിലെല്ലാം ഒരു ജനകീയ വികസന ബദല്‍ രൂപപ്പെടുത്തി കൊണ്ട്  കേരള പൊതുസമൂഹത്തില്‍ സ്ഥാനംപിടിച്ച ജനകീയനായ പൊതുപ്രവര്‍ത്തകനാണ് കേരളത്തിന്റെ മുന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. പതിറ്റാണ്ടുകളായി കേരള ജനകീയ വികസന ബദല്‍ രൂപീകരണ പ്രയോക്താവും  വക്താവുമായ  മാഷ്   സാധാരണക്കാരുടെ ഇടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് . വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെ തന്റെയും പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനത്തെയും ആശയങ്ങളെയും  സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കൂടി അദ്ദേഹം  ശ്രദ്ധിച്ചിരുന്നു എന്നത്  രവീന്ദ്രന്‍ മാഷ് എഴുതിയ 11 പുസ്തകങ്ങളില്‍ നിന്ന് നമുക്ക് മനസിലാകും.

'അറിവ് ആധുനികത  ജനകീയത'എന്ന രവീന്ദ്രന്‍ മാഷിന്റെ പുസ്തകത്തിലൂടെ  കേരളത്തില്‍ 2016 - 21 കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന്  ജനകീയ മുഖം  നല്‍കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് ആശയത്തെ സമ്പുഷ്ടമാക്കിയ  വിവിധമേഖലയിലെ ആശയങ്ങളെ  പ്രവര്‍ത്തനമികവിനെ  തന്റെ  എഴുത്തിലൂടെ അവതരിപ്പിക്കുന്നു. അതില്‍ രവീന്ദ്രന്‍ മാഷ്  വിജയിച്ചു  എന്നത് വായനയിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് അനുഭവേദ്യമാകുന്നു.
 
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യര്‍ക്ക് നിഷേധിക്കപ്പെടേണ്ടതാണ് വിദ്യാഭ്യാസം  എന്ന് തെറ്റിദ്ധരിക്കപ്പെട്ട വ്യവസ്ഥിതിയാണ് കേരളത്തിലുണ്ടായിരുന്നത് എന്ന് മനസ്സിലാകും.അറിവ് വിഭജിക്കാനുള്ള ഉപകരണമാണ് എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടിരുന്ന അവസ്ഥ.ആര്‍ക്കാണ് വിദ്യാഭ്യാസം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരുന്നത് ജാതിയാണ്.ഈ  വിദ്യാഭ്യാസ വ്യവസ്ഥതക്കു മാറ്റം വേണം എന്ന് നിര്‍ദേശിക്കാന്‍ കേരളത്തിലെ നവോത്ഥന നായകര്‍ക്കായി .പൊതു വിദ്യാഭ്യാസവും ജനകീയതയുമാണ് സമഗ്ര വികസനത്തിന്റെ അടിത്തറയെന്നു ലോകത്തെ പഠിപ്പിച്ചത് കേരളമാണ്. കേരള വികസന മോഡല്‍ എന്നതിനെ കേരള വിദ്യാഭ്യാസ പിന്നിട്ട ചരിത്ര വഴിയിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

നവോത്ഥാനം ആശയതലത്തിലുള്ള മാറ്റമാണ്. അത് സമഗ്ര വുമാണ്. പക്ഷെ അത് മണ്ണില്‍ പകര്‍ത്തുവാന്‍ ശ്രമിച്ചാല്‍ മാത്രമേ  സാമൂഹികമായ മാറ്റം സംഭവിക്കൂ. മണ്ണില്‍ പകര്‍ത്തുവാന്‍ കഴിയുന്നത് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിനാണ്. അനിവാര്യമായ പരസ്പരബന്ധം കേരളത്തില്‍ നിലനിന്നു എന്നതാണ് കേരളമോഡല്‍ വികസനത്തിന്റെ അന്തസത്ത.
 
കേരളത്തിന്റെ തനതായ വികസന ബദല്‍ അതായതു സുസ്ഥിര വികസനം. 2006 മുതല്‍ തൃശൂര്‍ ജില്ലയിലെ ആദ്യ അഞ്ചുവര്‍ഷം  കൊടകര എം. എല്‍. എ യും  അടുത്ത 10 വര്‍ഷം  പുതുക്കാട് എം. എല്‍. എ  യുമായ സമയത്തു സ്വന്തം മണ്ഡലത്തിലെ സുസ്ഥിര വികസന പദ്ധതിയുടെ തുടര്‍ച്ചയായി  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ കൂടി നോക്കി കാണാവുന്നതാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ മൂന്നു പ്രധാന ആശയങ്ങള്‍ വികസിപ്പിക്കാനും പരസ്പരം ലയിപ്പിച്ചു ചേര്‍ക്കുവാനുമാണ് ശ്രമിച്ചിരിക്കുന്നത് ആധുനികത , ജനകീയത , മാനവികത . വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണത്തി ലൂടെ ലോകമെമ്പാടും പുതിയ സമൂഹം സൃഷ്ടിക്ക പ്പെട്ടുകൊണ്ടിരിക്കുകയാണ്. ശാസ്ത്രസാങ്കേതിക വിദ്യകള്‍ അനുനിമിഷം വളരുമ്പോള്‍ മനുഷ്യന്റെ അറ വിന്റെ ചക്രവാളവും വളരുന്നു. വിജ്ഞാനവും മാനവീകതയും സമന്വയിക്കപ്പെട്ട തലമുറക്കാണ് അന്താരാഷ്ട്ര നിലവാരമുള്ളത്. ലോക ത്തെ ഏതു രാജ്യത്തെ ജനതക്ക് മുന്‍പിലും വൈജ്ഞാ നികശേഷിയിലും സര്‍ഗ്ഗശേഷിയിലും ഉയര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന ജനതയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യം. ഇതാണ് അന്താരാഷ്ട്രനിലവാരം. ഈ ലക്ഷ്യത്തിലേക്കു കേരളം നടന്നു നീങ്ങിയത് എങ്ങിനെ എന്ന് ഉത്തരം നല്‍കാന്‍ രവീന്ദ്രന്‍ മാഷിന് കഴിഞ്ഞു
 
ആധുനിക സാങ്കേതിക വിദ്യയിലൂടെ മുന്നോട്ടു പോകുമ്പോള്‍ വിദ്യാഭ്യാസ പ്രക്രിയയിലെ ഏറ്റവും സുപ്രധാനമായ ആശയമായ പെഡഗോജി അല്ലെങ്കില്‍ ബോധന ശാസ്ത്രം അതിന്റെയും സാങ്കേതിക വിദ്യ മാറ്റം അനിവാര്യമാണ് .ടെക്‌നോ പെഡഗോജി എന്നത് സമത്വബോധവും മാനവികതയും പരിസ്ഥിതി സന്തു ലനബോധവുമുള്ള പുരോഗമന മനസ്സിനെ സൃഷ്ടി ക്കുന്നതുമായ ബോധനശാസ്ത്രമാണ് നമുക്ക് വേണ്ട ത്. അതുവഴി വൈവിദ്ധ്യങ്ങളെയും ബഹുസ്വരത യേയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴി യണം. അതാണ് പൊതുവിദ്യാഭ്യാസസംരക്ഷണയ ജ്ഞത്തില്‍ കേരളം ഉപയോഗിക്കുന്ന ടെക്‌നോപെ ഡഗോജി. വിമര്‍ശനാത്മക ബോധനശാസ്ത്രം ആധു നിക സാങ്കേതിക സൗകര്യങ്ങളുമായി സമന്വയിപ്പി ച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത രീതിശാസ്ത്രമാണ് ടെക്‌നോ പെഡഗോജി.രവീന്ദ്രന്‍ മാഷിന്റെ അഭിപ്രായത്തില്‍ ബോധന ശാസ്ത്രത്തിലെ സൂക്ഷ്മ രാഷ്ട്രീയം കേരള ജനത ഉള്‍കൊണ്ടാല്‍ മറ്റൊരു നവോത്ഥാനത്തിലേക്ക് നാം എത്തിച്ചേരും അപ്പോഴാണ് യഥാര്‍ത്ഥ മാതൃകയായി ബദല്‍ വിദ്യാഭ്യാസം മാറുക. നവോത്ഥനത്തിന്റെ ഉപകരണമാണ്  ടെക്‌നോ പെഡഗോജി
 
അറിവിന്റെ ആധുനികതയും ജനകീയതയും ചേര്‍ന്നാല്‍  കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ  നവ നവോത്ഥാനത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാം എന്നാണ് രേഖപെടുത്തുകയാണ് രവീന്ദ്രന്‍ മാഷ്

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കഴിഞ്ഞ 5  വര്‍ഷം  വിവിധ മേഖലകളിലെ പ്രവര്‍ത്തനം അവതരിപ്പിക്കുന്നു .ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം ,പഠന പിന്തുണ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ശ്രദ്ധ , വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്ന ശാസ്ത്ര ജാലകം , പ്രകൃതിയോടടുക്കാനുള്ള ജൈവവൈവിധ്യ ഉദ്യാനം പദ്ധതി , വിവിധങ്ങളായ അദ്ധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ , തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീക്കരിക്കുന്നു .ഓരോ വിദ്യാലയങ്ങളും തയ്യറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പാര്‍ശ്വ വല്‍ക്കരണ മില്ലാത്ത ക്ളാസില്‍ നിന്ന് പാര്‍ശ്വവത്കരണമില്ലാത്ത സമൂഹം എന്ന ആശയം
  
വിജ്ഞാനസമുഹത്തിന്റെ ഉല്‍പാദനഉപകരണ മാണ് അറിവ്. അതുകൊണ്ടുതന്നെ അറിവിന്റെ മുകളില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ മൂലധനം ശ്രമിക്കും . അറിവിനെ ചരക്കുവല്‍ക്കരിച്ചുകൊ ണ്ടാണ് ആധിപത്യം നേടുവാന്‍ ശ്രമിക്കുന്നത്. കമ്പോളവല്‍ക്കരണമാണ് ഈ ആധിപത്യ ശ്ര മത്തിന്റെ ഉപകരണം. വിജ്ഞാനസമൂഹത്തിലുള്ള ആധിപത്യത്തി ലൂടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരനെ പുറം തള്ളുവാന്‍ കഴിയുമെന്നും സൂര്യനസ്തമി ക്കാത്ത നവലോകം മുലധനത്തിനു കീഴില്‍ സൃഷ്ടിക്കാമെന്നും അവര്‍ കരുതുന്നു. നവകൊളോണിയലിസത്തിന്റെ രീതിശാസ്ത്രം .വിദ്യാഭ്യാസമേ ഖലയിലൂടെയാണ് ഈ വഴിയൊരുക്കുന്നത്. ഇതിനെതിരായ പോരാട്ടമാണ് ജനകീയവിദ്യാഭ്യാസം, അറിവിന്റെ ആധുനികതയും ജനകീയതയുമാണ് ഈ പോരാട്ടത്തിന്റെ ശക്തി, അറിവിനെ ചരക്കുവല്‍ക്കരിക്കുവാനും വര്‍ഗ്ഗീയവല്‍ക്കരിക്കുവാനും അനുവദിക്കാത്ത ജനകീയപോരാട്ടം ആഗോളവിദ്യാഭ്യാസ രംഗത്തിന് ദിശാബോധം നല്‍കുന്നു, ഒരാള്‍പോലും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ ആധുനിക അറിവിന്റെ ചകവാളത്തിലേക്കെത്തണമെന്നാണ് കേരളത്തിന്റെ ബദലായ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ആഗ്രഹിക്കുന്നത്.  മുഴുവന്‍ ജനങ്ങളുടേയും വൈവിധ്യ മാര്‍ന്ന ബൗദ്ധികതലം സമഗ്രമായി ഉപയോഗി ക്കപ്പെടുമ്പോഴാണ് അറിവിന്റെ ആധുനികവല്‍ക്കരണം പൂര്‍ണ്ണമാകുക.

നവ നവോത്ഥാന പ്രവര്‍ത്തനത്തിലൂടെ  കേരള വിദ്യാഭ്യാസ മേഖലയെ അന്താഷ്ട്ര തലത്തിലേക്കെത്തിച്ചു കൊണ്ടു ഭാവി ജനകീയ  വിജ്ഞാന സമൂഹത്തെ  രൂപപ്പെടുത്താന്‍ നമുക്കാകട്ടെ


പ്രസാധകര്‍: തിങ്കള്‍ ബുക്ക്‌സ്