വിഖ്യാത അമേരിക്കന്‍ എഴുത്തുകാരിയും നൊബേല്‍, പുലിറ്റ്‌സര്‍ സമ്മാനജേത്രിയുമായ ടോണി മോറിസണിന്റെ ചരമവാര്‍ഷികദിനമാണ് ഫെബ്രുവരി 18. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്ന ടോണി മോറിസണ്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പീഡാനുഭവങ്ങള്‍ നിറഞ്ഞ ആവിഷ്‌കരണങ്ങളിലൂടെയാണ് സാഹിത്യത്തില്‍ ശ്രദ്ധ നേടിയത്. 'ബി' എന്ന നോവലിന് 1987-ല്‍ സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ ബഹുമതിയും 1993-ല്‍ നൊബേല്‍ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജയാണ് ടോണി മോറിസണ്‍.
39ാം വയസ്സിലാണ് ടോണി മോറിസണിന്റെ ആദ്യ നോവലായ 'ബ്ലൂവെസ്റ്റ് ഐസ്' അച്ചടിമഷി പുരളുന്നത്. നീലക്കണ്ണുകള്‍ക്കായി മോഹിക്കുന്ന 14 വയസ്സുകാരിയുടെ കഥപറയുകയായിരുന്നു മോറിസണ്‍. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളും സ്വപ്നംകാണുന്ന കറുത്തവന്റെ പ്രതിനിധിയായിരുന്നു അവള്‍. വെള്ളക്കാരന്റെ സൗന്ദര്യസങ്കല്പങ്ങള്‍ കറുത്തവര്‍ഗക്കാരിലുണ്ടാക്കുന്ന അപകര്‍ഷബോധവും ആത്മസംഘര്‍ഷവുമാണ് പെക്കോള്‍ എന്ന പെണ്‍കുട്ടിയിലൂടെ മോറിസണ്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയത്.
അടിമത്തവും കറുത്തവരോടുള്ള വംശീയവിദ്വേഷവും അവരുടെ കഥകളില്‍ കേന്ദ്രപ്രമേയമായി. അടിമത്തത്തിലേക്ക് ചെന്നെത്തുന്നതാണ് മോറിസണിന്റെ വേരുകളും. മോറിസണിന്റെ മുത്തച്ഛന്‍ ജനിച്ചത് അടിമകളുടെ കുടുംബത്തിലാണ്. അദ്ദേഹത്തിന് അഞ്ചുവയസ്സുള്ളപ്പോഴാണ് എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം അവസാനിപ്പിക്കുന്നത്.
വംശവിവേചനത്തിന്റെ കനലുകളില്‍ ചാരം മൂടിക്കിടക്കുന്ന കാലത്തും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് വിളിച്ചുപറയേണ്ടത് ഉത്തരവാദിത്വമാണെന്ന് കരുതിയ എഴുത്തുകാരിയായിരുന്നു ടോണി. ആഫ്രോ, അമേരിക്കന്‍ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വേരുകള്‍ ഒരേപോലെ സന്നിവേശിച്ചത് അവരുടെ പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും കരുത്തുറ്റതാക്കി. കറുത്തവര്‍ഗക്കാര്‍ നേരിടുന്ന വംശീയവിവേചനത്തിന്റെ നേര്‍ക്കാഴ്ചകളാണ് മോറിസണിന്റെ രചനകളിലേറെയും. ഓരോന്നിലും അവര്‍ ചേര്‍ത്തുവെച്ചത് സ്വന്തം ജീവിതാനുഭവങ്ങളും.
തന്റെ നിറത്തെക്കുറിച്ച് മോറിസണ്‍ ബോധവതിയാകുന്നത് 1949-ല്‍ വാഷിങ്ടണിലെ ഹൊവാര്‍ഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയപ്പോഴാണ്. കറുത്തവര്‍ഗക്കാര്‍ കൂടുതലെത്തുന്ന ഹൊവാര്‍ഡ് സര്‍വകലാശാല 'ബ്ലാക്ക് ഹാര്‍വാഡെ'ന്നായിരുന്നു അറിയപ്പെട്ടിരുന്നതുതന്നെ. അവിടെ കറുത്തവള്‍ എന്നനിലയില്‍ അനുഭവിക്കേണ്ടിവന്ന വേര്‍തിരിവും പീഡനങ്ങളുമാണ് പിന്നീട് അവരുടെ കൃതികളിലൊക്കെയും അടിയൊഴുക്കായത്. താനെഴുതുന്നത് കറുത്തവര്‍ക്കുവേണ്ടിയാണ്. ടോള്‍സ്റ്റോയി കറുത്തവര്‍ക്കുവേണ്ടി എഴുതാതിരുന്നത് എന്തുകൊണ്ടാണോ അതുപോലെത്തന്നെയാണിതെന്നും മോറിസണ്‍ 2015-ല്‍ 'ഗാര്‍ഡിയന്‍ പത്ര'ത്തോടുപറഞ്ഞു.
1970ലാണ് ടോണിയുടെ ആദ്യനോവലായ 'ദി ബ്ലൂവെസ്റ്റ് ഐ' പ്രസിദ്ധീകരിച്ചത്. പിന്നീട് അറുപതുവയസ്സിനുള്ളില്‍ ആറുപുസ്തകങ്ങളെഴുതി. 1977-ല്‍ പ്രസിദ്ധീകരിച്ച 'സോങ് ഓഫ് സോളമന്‍', 87-ല്‍ പുറത്തുവന്ന 'ബിലവ്ഡ്' എന്നീ നോവലുകള്‍ ജനശ്രദ്ധനേടി. 25 വര്‍ഷത്തെ ഏറ്റവുംമികച്ച പുസ്തകങ്ങളായി 2006-ല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയില്‍ ബിലവ്ഡും ഇടംനേടിയിരുന്നു.
1913 ഫെബ്രുവരി 18-ന് യു.എസിലെ ഒഹായോയിലാണ് ടോണിയുടെ ജനനം. ക്ലോയി ആന്തണി വോഫോര്‍ഡെന്നായിരുന്നു മുഴുവന്‍പേര്. ആന്തണിയെ ചുരുക്കി വീട്ടുകാര്‍ ടോണിയാക്കി. പിന്നീടങ്ങോട്ട് ആ ചുരുക്കപ്പേരിലാണ് അവര്‍ അറിയപ്പെട്ടതും സാഹിത്യലോകം കീഴടക്കുന്നതും.
1970-ലാണ് ടോണിയുടെ ആദ്യനോവലായ 'ദി ബ്ലൂവെസ്റ്റ് ഐ' പ്രസിദ്ധീകരിച്ചത്. പിന്നീട് അറുപതുവയസ്സിനുള്ളില്‍ ആറുപുസ്തകങ്ങളെഴുതി. എസിന്റെ ഏറ്റവുംവലിയ സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഫോര്‍ ഫ്രീഡം നേടി. അവരുടെ 11-ാമത്തെയും അവസാനത്തെയും നോവലായ 'ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ്' 2015-ലാണ് പുറത്തുവന്നത്. സുല, താര്‍ ബേബി, ജാസ്, പാരഡൈസ് എന്നിവയാണ് മറ്റു പ്രധാനകൃതികള്‍.
Content Highlights: Toni Morrison birth anniversary