ചേലേമ്പ്ര ബാങ്ക് കവര്‍ച്ച കേരള പൊലീസിന്റെ ചരിത്രത്തില്‍ പലത് കൊണ്ടും സമാനതകളില്ലാത്ത ഒന്നായിരുന്നു. കവര്‍ച്ചചെയ്യപ്പെട്ട മുതലിന്റെ ആധിക്യം, ആസൂത്രണം, അന്വേഷണം തുടങ്ങി പ്രധാനപ്രതിയുടെ കുറ്റസമ്മതം പോലും വ്യത്യസ്തതകള്‍ കൊണ്ട് സമ്പന്നമായിരുന്നു. എന്നാല്‍ അതില്‍ ഏറ്റവും രസകരമായ വസ്തുത 116 വര്‍ഷങ്ങൾക്കുമുന്‍പ് എഴുതപ്പെട്ട സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ പ്രസിദ്ധ ഷെര്‍ലക്ക് ഹോംസ് ചെറുകഥയായ ചുകന്ന തലമുടിക്കാരുടെ സംഘവുമായി ഈ സംഭവത്തിനുണ്ടായിരുന്ന സാമ്യതയാണ്. 2007 അവസാനം നടന്ന കുറ്റകൃത്യത്തിന് തന്നെ പ്രേരിപ്പിച്ചത് അക്കാലത്ത് ഇറങ്ങിയ ഒരു ബോളിവുഡ് സിനിമയാണെന്ന് പ്രധാനപ്രതി കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും ചുകന്ന തലമുടിക്കാരുടെ സംഘവുമായുള്ള ഈ സംഭവത്തിന്റെ സാദൃശ്യം യാദൃച്ഛികമായ ഒരു യാഥാര്‍ഥ്യമാണ്.

മലപ്പുറം ചേലമ്പ്രയിലുള്ള ഗ്രാമീണ് ബാങ്കിന്റെ ശാഖ 2007 ഡിസംബര്‍ 30 ശനിയാഴ്ച രാത്രി കൊള്ളയടിക്കപ്പെടുകയും രണ്ടു ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച മാത്രം പുറത്തറിയുകയുമാണ് ചെയ്തത്. ഏതാണ്ട് 8 കോടി  രൂപയുടെ മൂല്യമുള്ള സ്വര്‍ണ്ണവും പണവുമാണ് നഷ്ടപ്പെട്ടത്. ദീര്ഘനാളുകളുടെ അന്വേഷണത്തിനും പഴുതടച്ച ആസൂത്രണങ്ങള്‍ക്കുമൊടുവില്‍ കുറ്റവാളികള്‍ പോലീസ് പിടിയിലാവുകയും കൊള്ളമുതലിന്റെ സിംഹഭാഗവും തിരിച്ചുകിട്ടുകയും ചെയ്തു. കുറ്റവാളികള്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴെയുള്ള മുറി  ഹോട്ടല്‍ തുടങ്ങാനെന്ന വ്യാജേന വാടകയ്ക്കെടുക്കുകയായിരുന്നു. നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ എന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സംഭവ ദിവസം രാത്രി ബാങ്കിന്റെ സ്‌ട്രോങ്ങ് റൂമിലേക്കുള്ള കോണ്‍ക്രീറ്റ് പാളി പൊളിച്ചു അകത്തെത്തിയാണ് കൃത്യം നിര്‍വഹിച്ചത്.

ചുകന്ന തലമുടിക്കാരുടെ സംഘത്തില്‍ സിറ്റി ആന്‍ഡ് സബ് അര്‍ബന്‍ ബാങ്കിന്റെ ശാഖ കൊള്ളയടിക്കാനായി കൊള്ളസംഘം നടത്തിയ ആസൂത്രണവും ഇപ്രകാരമായിരുന്നു. ബാങ്കിന്റെ തൊട്ടുതാഴെയുള്ള മുറിക്ക് പകരം റോഡിനപ്പുറമുള്ള ഒരു പണ്ടപ്പണയ കടയില്‍ കൊള്ളസംഘത്തിലൊരാള്‍ സഹായിയായി കയറുകയും കടയുടെ മുതലാളിയെ മറ്റൊരു പ്രലോഭനത്തില്‍ കുടുക്കി എല്ലാ ദിവസവും കുറെ സമയത്തേക്ക് കടയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. ഈ സമയം കൊണ്ട് കൊള്ളസംഘാംഗങ്ങള്‍ ചേര്‍ന്ന് കടയുടെ താഴെയുള്ള അറയില്‍ നിന്നും ബാങ്കിന്റെ നിലവറയിലേക്ക് തുരങ്കം നിര്‍മ്മിച്ച് പൂര്‍ത്തിയാക്കുകയും ഒരു ശനിയാഴ്ച രാത്രി കൊള്ളയടി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ പണ്ടപ്പണയക്കടയുടെ ഉടമ കഴിഞ്ഞ ചില ദിവസങ്ങളില്‍ തനിക്കുണ്ടായ വിചിത്രാനുഭവങ്ങള്‍ ഹോംസിനെ അറിയിച്ചതിന്മേല്‍ നടന്ന അന്വേഷണം ഈ കവര്‍ച്ച നടക്കാതിരിക്കാന്‍ കാരണമായി.

chelembra

കവര്‍ച്ചാരീതി, ലക്ഷ്യം, കവര്‍ച്ച നടത്താന്‍ ഒരു ഒഴിവുദിവസത്തിനു തൊട്ടു മുന്‍പുള്ള ദിവസം തിരഞ്ഞെടുത്തത് എന്നിങ്ങനെ 116 വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ട ഒരു കഥയിലെ സംഭവങ്ങളുമായി ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയ്ക്കുണ്ടായിരുന്ന സാമ്യത അക്കാലത്തു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷെര്‍ലക്ക് ഹോംസ് സമ്പൂര്‍ണ കൃതികള്‍ വാങ്ങാം

HOLMES
പ്രീ ബുക്ക് ചെയ്യാം
ചുകന്ന തലമുടിക്കാരുടെ സംഘം ഉള്‍പ്പടെയുള്ള എല്ലാ ഷെര്‍ലക്ക് ഹോംസ് കഥകളും നോവലുകളും ഉള്‍ക്കൊള്ളുന്ന ഷെര്‍ലക്ക് ഹോംസ് സമ്പൂര്‍ണ്ണ കൃതികള്‍ ആദ്യമായി മലയാളത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നു. 60 കഥകള്‍, 4 നോവലുകള്‍, 2 നാടകങ്ങള്‍ എന്നിവ 2650 പേജുകളിലായി 10 പുസ്തകങ്ങളിലായി വായനക്കാരിലേക്കെത്തുന്നു. മുഖവില 3000, പ്രീബുക്കിങ് വില 1999 രൂപ. മാതൃഭൂമി ബുക്ക്‌സ് ഷോറൂമുകളിലും മാതൃഭൂമി ബുക്ക്‌സ് ഓണ്‍ലൈനിലും ജൂലൈ 25 മുതല്‍  പ്രീ ബുക്കിങ് ചെയ്യാവുന്നതാണ്.
 
 
Content Highlights: sherlock holmes and chelembra bank robbery