മ:ശക്തി (പവര്‍ ഓഫ് ഡാര്‍ക്‌നെസ്), നിന്ദിതരും പീഡിതരും (ദി ഇന്‍സള്‍ട്ടഡ് ആന്‍ഡ് ദി ഇന്‍ജുവേഡ്), കാരമസോവ് സഹോദരന്മാര്‍ (കാരമസോവ് ബ്രദേഴ്‌സ്), മരിച്ചവീട് (ദ ഹൗസ് ഓഫ് ഡെത്ത്), വല്ലാത്ത പൊല്ലാപ്പ് (ആന്‍ അണ്‍പ്‌ളസന്റ് പ്രെഡിക്കമെന്റ്), കുടുംബസുഹൃത്ത്(എ ഫ്രണ്ട്‌ ഓഫ് ദ ഫാമിലി), ഭൂതാവിഷ്ടര്‍ (ഡീമോണ്‍സ്)... ദസ്തയേവ്‌സ്‌കിയുടെ കഥാപാത്രങ്ങളെ മലയാളികള്‍ തങ്ങളുടെ ആത്മാവിലേക്കാവാഹിച്ചത് മലയാളം കണ്ട എക്കാലത്തെയും മികച്ച വിവര്‍ത്തകനായ എന്‍. കെ ദാമോദരനിലൂടെയാണ്. ദസ്തയേവ്‌സ്‌കിയെ മലയാളിയാക്കിയ വിവര്‍ത്തകന്‍ എന്ന് വിശേഷിക്കപ്പെട്ട എന്‍. കെ ദാമോദരന്റെ ജന്മവാര്‍ഷികദിനമാണ് ആഗസ്ത് മൂന്ന്.

1909-ല്‍ ആറന്മുളയിലെ ളാകയിലാണ് നെടുംപുറത്ത് കേശവന്‍ ദാമോദരന്‍ ജനിക്കുന്നത്. പിതാവ് പ്രസിദ്ധ കഥകളി നടനായിരുന്ന മെഴുവേലി പാപ്പാര ശങ്കരനും മാതാവ് സംഗീത വിദുഷിയായ കുഞ്ഞിപ്പെണ്ണമ്മയുമായിരുന്നു. എന്‍. കെ ദാമോദരന്റെ ബാല്യകാലത്തു തന്നെ മാതാപിതാക്കള്‍ മരണമടയുകയും അമ്മയുടെ അച്ഛന്റെ സംരക്ഷണത്തില്‍ വളരുകയുമായിരുന്നു അദ്ദേഹം.

ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് ഇന്റമീഡിയറ്റ് പാസ്സായതിനുശേഷം ബി.എ മലയാളവും ബി.എല്ലും നേടി. സഹപാഠികളായ ശൂരനാട് കുഞ്ഞന്‍പിള്ള, കുട്ടനാട് രാമകൃഷ്ണപിള്ള, വി.എം കുട്ടികൃഷ്ണ മേനോന്‍ എന്നിവരുടെ സാഹിത്യാഭിരുചികളെ ആസ്വദിച്ചിരുന്ന എന്‍. കെ ദാമോദരന്‍ കേരളസാഹിത്യം എന്ന ആദ്യകൃതിയിലൂടെ സാഹിത്യപ്രവേശം നടത്തി. ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കവിതകളില്‍ പ്രകടമായിരുന്നു.1944-ല്‍ കുസുമാര്‍ച്ചന എന്നൊരു പദ്യകൃതി പ്രസിദ്ധീകരിച്ചതൊഴിച്ചാല്‍ എന്‍. കെ ദാമോദരന്‍ എന്ന പേര് പ്രശസ്തിയിലേറിയത് വിവര്‍ത്തനങ്ങളിലൂടെയാണ്.

കലാകൗമുദിയുടെ പത്രാധിപ സമിതിയംഗമായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് ഗ്രന്ഥങ്ങളും, സ്മരണികകളും എഡിറ്റ് ചെയ്യുന്നത്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ റീഡറായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. വിശ്വസാഹിത്യവിജ്ഞാനകോശത്തിലേക്കും ലേഖനങ്ങളെഴുതിയിട്ടുണ്ട് അദ്ദേഹം. 1996-ജൂലൈ ഇരുപത്തഞ്ചിന് എണ്‍പത്തേഴാം വയസ്സിലാണ് തിരുവനന്തപുരത്ത് വച്ച് അന്തരിക്കുന്നത്.

Content Highlights: NK Damodaran Birth Anniversary