ന്റെ പാണ്ഡിത്യവും, വിമര്‍ശന നിലപാടുകളും അദ്ധ്യാപന പാടവവും കൊണ്ട് ഒരു കാലഘട്ടത്തെ മുഴുവന്‍ പരിഷ്‌കരിച്ച എഴുത്തുകാരനായിരുന്നു. എം.പി പോള്‍. കേരളത്തില്‍ പാരലല്‍ കോളേജ്, ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും നിരൂപകനും ചിന്തകനും പുരോഗമന സാഹിത്യ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന എം.പി പോളാണ്.

1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍പള്ളിയിലാണ് എം.പി പോളിന്റെ ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അധ്യാപകനായിരിക്കെ മാനേജ്മെന്റ് തീരുമാനങ്ങളെ ചോദ്യം ചെയ്യുകയും ജോലി രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് പോള്‍സ് ട്യൂട്ടോറിയല്‍ സ്ഥാപിച്ചു. അങ്ങനെ കേരളത്തിലെ ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി.

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ച എം.പി പോള്‍ എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുന്‍കൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ പ്രത്യേകിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവന്‍ സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു.

മലയാളം നോവല്‍ സാഹിത്യത്തെ കുറിച്ച് വിശദമായ പഠനങ്ങള്‍ എം.പി പോള്‍ രചിച്ചു. നോവല്‍ സാഹിത്യം എന്ന മഹത്തായ ഗ്രന്ഥമെഴുതുമ്പോള്‍ കേവലം 26 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. സാഹിത്യവിചാരം, ഗദ്യഗതി, ചെറുകഥാ പ്രസ്ഥാനം, സാഹിത്യ വിചാരം, സൗന്ദര്യ നിരീക്ഷണം, കാവ്യദര്‍ശനം, ഗദ്യഗതി തുടങ്ങിയ മഹത്തായ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്‍രെ സംഭാവനയായി മലയാളത്തിന് ലഭിച്ചു. 

മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക പരിപ്രേക്ഷ്യം നല്‍കിയത് പോളായിരുന്നു. വിശ്വസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമര്‍ശന ശൈലികള്‍ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൗഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു പോള്‍. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നല്‍കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പു മരണമടഞ്ഞു.

നവകേരളം എന്ന പേരില്‍ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരില്‍ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി. കേരള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്മാരില്‍ ഒരാളായും പ്രവര്‍ത്തിച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പോളും മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പോളിന്റെ മകള്‍ റോസി തോമസ് ഇങ്ങനെ എഴുതുന്നു. 'ഗാന്ധിജി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വന്നപ്പോള്‍ ഗാന്ധിജിക്ക് കൊടുക്കുവാന്‍ ഒരു മംഗളപത്രം അപ്പന്‍ തയ്യാറാക്കി കൊടുത്തു. ഗാന്ധിജി അത് വായിച്ചിട്ട് ചോദിച്ചു, 'who wrote this?'  അപ്പോ അവിടെ പറഞ്ഞു ഇവിടെ സെന്റ് തോമസിലെ ഒരു യംങ് ഇംഗ്ലീഷ് ലക്ചര്‍ എം.പി.പോള്‍ എന്ന് പറയുന്ന ഒരു ആളുണ്ട് അയാള്‍ എഴുതിയതാണ് ഈ മംഗളപത്രം. 'I wish to see him'  എന്നു പറഞ്ഞു ഗാന്ധിജി. അപ്പോള്‍ അപ്പന് വല്ല  ഇരുപത്താറോ, ഇരുപത്തേഴോ വയസ്സ് കാണും. അപ്പനെ വരുത്തിയിട്ട് കണ്ട് വളരെ സ്നേഹമായിട്ടൊക്കെ സംസാരിച്ചു. അവസാനം പറഞ്ഞു 'you continue as an English teacher because the students in the coutnry need you. They want you to be their inspiration '  എന്ന് ഗാന്ധിജി അപ്പനോട് പറഞ്ഞുവത്രേ. എന്റെ ഓര്‍മ്മയിലും എന്റെ അറിവിലും അപ്പന്‍ഏറ്റവും വലിയൊരു മനുഷ്യനായി കാണുന്നത് മഹാത്മാഗാന്ധിയെയാണ്. 

1952 ജൂലൈ 12-ന് തന്റെ 48ാം വയസ്സില്‍ എം.പി പോള്‍ അന്തരിച്ചു. കത്തോലിക്ക സഭയുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന എം.പി പോളിന് സഭ അന്ത്യ സംസ്‌കാര ചടങ്ങുകള്‍ നിഷേധിച്ചു. തിരുവന്തപുരത്തെ പൊതു ശ്മശാനത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.

Content Highlights: MP Paul death anniversary