ന്ന ആന്‍ഡ് ദ കിങ് ഓഫ് സയാം; 1944-ലെ ബെസ്റ്റ് സെല്ലര്‍ നോവല്‍. ഒരു മില്യണ്‍ കോപ്പിയാണ് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ വിറ്റുപോയത്. പോരാത്തതിന് ഇരുപത്തിനാല് ഭാഷകളിലേക്കുള്ള വിവര്‍ത്തനവും. മാര്‍ഗരറ്റ് ലണ്ടന്‍ എന്ന മിഷണറി പ്രവര്‍ത്തക പെട്ടെന്നൊരുനാള്‍ നോവലിസ്റ്റായതല്ല. ജീവിതത്തിലെ ഓരോ നിമിഷങ്ങളും കൂട്ടിവെച്ചുള്ളതായിരുന്നു ആ നോവലെഴുത്ത്. 

സ്‌കൂള്‍ അധ്യാപികയായിരിക്കുമ്പോഴാണ് സുഹൃത്തായ കെന്നത്ത് ലണ്ടനെ മാര്‍ഗരറ്റ് വിവാഹം കഴിക്കുന്നത്. പിന്നെ രണ്ടുപേരും കൂടി നേരെ പ്രിസ്ബിറ്റേറിയന്‍ മിഷണറി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. തായ്‌ലാന്‍ഡിലെ സയാം ആണ് തങ്ങളുടെ കര്‍മമേഖലയായി തിരഞ്ഞെടുത്തത്. ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരിയും യാത്രാവിവരണലേഖികയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന അന്നാ ലിയോവെന്‍സിന്റെ ജീവിതവും പ്രവര്‍ത്തനമണ്ഡലങ്ങളും മാര്‍ഗരറ്റിനെ ആകര്‍ഷിച്ചത് അക്കാലയളവിലാണ്. തിരികെ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയ മാര്‍ഗരറ്റ് ആദ്യം ചെയ്തത് ചെറുലേഖനങ്ങല്‍ എഴുതി പതുക്കെപതുക്കെ എഴുത്തുവിദ്യ കൈവശമാക്കുക എന്നതായിരുന്നു. അന്ന ആന്‍ഡ് ദ കിങ് ഓഫ് സയാം വന്‍തോതില്‍ സ്വീകരിക്കപ്പെട്ടു. മാര്‍ഗരറ്റിന്റെ സൃഷ്ടികളെല്ലാം തന്നെ പലവിധത്തിലായി സിനിമാ അഡാപ്‌റ്റേഷന് വിധേയമായി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത പേരായി മാറിയ മാര്‍ഗരറ്റ് ലണ്ടന്‍ 1993 ഡിസംബര്‍ നാല് തന്റെ തൊണ്ണൂറാം വയസ്സിലാണ് അന്തരിച്ചത്.

Content Highlights: homage to Novelist Margaret London