അംബികാസുതന്‍ മാങ്ങാട് 2015 ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ 'പ്രാണവായു' എന്ന കഥ വീണ്ടും ചര്‍ച്ചയാകുകയാണ്. മഹാമാരിയുടെ കാലത്ത് നാട് പ്രാണവായുവിനായി പിടയുമ്പോള്‍ മാങ്ങാടിന്റെ കഥയുടെ പ്രവചനം സത്യമാകുന്നതായി വായനക്കാര്‍ പറയുന്നു. അംബികാസുതന്‍ മാങ്ങാട് 'പ്രാണവായു' എന്ന കഥയെ കുറിച്ച് സംസാരിക്കുന്നു..

ഴുത്തുകാരന്‍ ഉരുകിയിരുന്ന് വെന്ത് എഴുതുന്ന രചനകള്‍ ആരെങ്കിലും ഒരാള്‍ എവിടെയോ ഇരുന്ന് വായിച്ചാല്‍ സന്തോഷമാണ്. കഥ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സന്തോഷമുണ്ടാകും. പക്ഷെ ഇതൊരു വലിയ നിര്‍ഭാഗ്യമാണ്. മുമ്പേ എഴുതിയ ഒരു കഥയിങ്ങനെ കണ്‍മുന്നില്‍ കാണേണ്ടി വരുമ്പോള്‍ മഹാസങ്കടം എന്നേയും പൊതിയുന്നുണ്ട്. 

Read Story: ചെറുകഥ 'പ്രാണവായു' വായിക്കാം

മറ്റൊരു ദുഃഖം, ദുരന്തമുണ്ടാവുമ്പോഴാണോ കഥകള്‍ ചര്‍ച്ച ചെയ്യേണ്ടത്? പരിസ്ഥിതിയെ സംബന്ധിച്ച് നിരവധി ആകുലതകളും വ്യാകുലതകളും പലപല കഥകളിലും നോവലുകളിലും ലേഖനങ്ങളിലും ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. കുറച്ച് വായനക്കാരിലൂടെ മാത്രമേ അത് കടന്നു പോകുന്നുള്ളു. ഭരണകൂടങ്ങള്‍ക്ക് സാഹിത്യം ശ്രദ്ധിക്കാന്‍ നേരവുമില്ല. 

ഒടുവില്‍, വൈറസ് പടയെ നേരിട്ട് മനുഷ്യന്‍ അതിജീവനം നേടും എന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ പ്രകൃതിയെ ഛിന്നഭിന്നമാക്കുന്ന മനുഷ്യപ്രകൃതി ഇനിയെങ്കിലും മാറിയേ പറ്റു. കടമ്മനിട്ടയുടെ വരികള്‍ ഓര്‍ക്കട്ടെ..

'' ഒരു കളിപ്പന്തോ പാവയോ ഭൂമി 
അതിരുണ്ടവള്‍ തന്‍ ക്ഷമയ്ക്കും..."

അംബികാസുതൻ മാങ്ങാടിന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights: Ambikasuthan Mangad Pranavayu Malayalam story