ഥയുടെ രാജാവാണ് ചെക്കോവ്. കഥകള്‍ കൊണ്ട് ലോകസാഹിത്യത്തില്‍ നിറഞ്ഞ് നിന്ന ചെക്കോവിന്റെ കഥകള്‍ ഇന്നും വായനക്കാരന്റെ കൂടെ നടക്കുന്നു. ലളിതമായ രചനാരീതിയും കരുത്തുറ്റ പ്രമേയവുമാണ് അദ്ദേഹത്തിന്റെ കഥകളുടെ മുഖമുദ്രകള്‍. ചെക്കോവിന്റെ രചനകളുടെ അടിസ്ഥാനവിഷയം ജീവിതം മാത്രമായിരുന്നു.

അദ്ദേഹത്തിന്റെ രണ്ട് കഥകളുടെ സമാഹാരമാണ് വാന്‍ക എന്ന ചെറു പുസ്തകം. അദ്ദേഹത്തിന്റെ പ്രശസ്തമായ വാന്‍ക എന്ന കഥയ്ക്ക് പുറമേ ബോയ്സ് എന്ന കഥയുടെ പരിഭാഷയുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അമ്മ നഷ്ടപ്പെട്ട ശേഷം നഗരത്തില്‍ ഒരു ചെരുപ്പ് കുത്തിയുടെ അടുത്ത് തൊഴില്‍ പഠിക്കാന്‍ വന്ന ഒരു ഒന്‍പതു വയസുകാരന്റെ കഥയാണ് വാന്‍ക. ഒരു ക്രിസ്മസ് തലേന്ന്, യജമാനനില്‍ നിന്നും തന്നെ രക്ഷിക്കാന്‍ മുത്തച്ഛന് കത്തെഴുതുകയാണ് വാന്‍ക. 

'പ്രിയപ്പെട്ട കോണ്‍സ്റ്റനിന്‍ മക്കാറിച്ച് ! അപ്പൂപ്പന്,' അവന്‍ എഴുതി. 'അപ്പൂപ്പന് ഒരു കത്ത് എഴുതുകയാണ്. ഞാന്‍ ഹൃദ്യമായ ക്രിസ്മസ് ആശംസകളും എല്ലാ ദൈവാനുഗ്രഹങ്ങളും അങ്ങയ്ക്ക് നേരുന്നു. എനിക്ക് അച്ഛനും അമ്മയുമില്ല, ആകെയുള്ളത് മുത്തച്ഛന്‍ മാത്രം.' എന്ന് തുടങ്ങുന്ന അവന്റെ കത്തിലൂടെ അവന്റെ ഭൂതകാല ജീവിതവും, മുത്തച്ഛനുമായുള്ള ക്രിസ്മസ് ദിനങ്ങളുടെ ഓര്‍മകളും ചെക്കോവ് വായനക്കാരന് മുന്നില്‍ വരച്ചുകാട്ടുന്നു. 

രോഗങ്ങളും, മരണങ്ങളും കുട്ടികളെ ഒറ്റയ്ക്കാകുകയും, ചെറിയ പ്രായത്തില്‍ തന്നെ തൊഴിലെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദാരിദ്ര്യവും, അടിമത്തവും, തൊഴിലില്ലായ്മയും മൂലം വിഷമിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ മനുഷ്യ ജീവിതം, നായകളേക്കാള്‍ വിഷമമാണെന്നു പറഞ്ഞു വയ്ക്കുന്നുണ്ട് ചെക്കോവ്. 

അമേരിക്കന്‍ നോവലിസ്റ്റ്  മേന്‍ റീഡ്ന്റെ (Mayne Reid) സാഹസിക കഥകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് കാലിഫോര്‍ണിയയിലേക്ക് ഒരു സാഹസിക യാത്രയ്ക്കൊരുങ്ങി നില്‍ക്കുന്ന രണ്ടു റഷ്യന്‍ കുട്ടികളുടെ കഥയാണ് 'കുട്ടികള്‍' പറയുന്നത്. അമേരിക്കയെക്കുറിച്ചുള്ള കുട്ടികളുടെ ഭാവനയും അതിനായുള്ള ഒരുക്കവുമെല്ലാം കഥ ചര്‍ച്ച ചെയ്യുന്നു. അവര്‍ക്ക് എന്ത് സംഭവിക്കും എന്ന് ആകാംഷയാണ് 'കുട്ടികള്‍' എന്ന കഥയെ മുന്നോട്ട് നയിക്കുന്നത്.  

മാതൃഭൂമി ചില്‍ഡ്രന്‍സ് ക്ലാസിക്സ് വിഭാഗത്തിലുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വാന്‍ക ടി.ഹാറൂണ്‍ റഷീദാണ് പരിഭാഷപ്പെടുത്തിയത്. കുട്ടികള്‍ക്ക് മനസിലാവുന്ന വിധം ലളിതമായ, ഭംഗിയുള്ള ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം അവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാകും. 

വാന്‍ക ഓണ്‍ലൈനില്‍ വാങ്ങാം 

 

Content Highlights: Vanka is a short story by Russian auther Anton Chekhov. Malayalam childrens book Vanka is a collection of chekhov's stories