സിനിമാരംഗത്തു മാത്രമല്ല, ആനകളുടെ കൂട്ടത്തിലൂം പേരുകേട്ട സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടായിട്ടുണ്ട്. കോന്നിയിലെ കൊച്ചയ്യപ്പന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, കീരങ്ങാട്ടു കേശവന്‍, പന്തളം നീലകണ്ഠന്‍, ആവണാമനയ്ക്കല്‍ ഗോപാലന്‍, കേവളപ്പാറ കൊമ്പന്‍, ഗുരുവായൂര്‍ വലിയ പത്മനാഭന്‍, ഗുരുവായൂര്‍ കേശവന്‍, തിരുവട്ടാര്‍ ആദികേശവന്‍ എന്നിങ്ങനെ പോകുന്നു അവരുടെ പേരുകള്‍. ഇവയില്‍ ചിലതെല്ലാം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ആനകളാണ്. 

എന്നാല്‍ 2007 ഡിസംബര്‍വരെ ഏഷ്യയിലെ ഏറ്റവും വലിയ ആനയെന്ന് അറിയപ്പെട്ടിരുന്നത് എഴുത്തച്ഛന്‍ ശിവശങ്കരന്‍ എന്ന ആനയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബീഹാറില്‍ നിന്ന് കേരളത്തിലേക്ക് വാങ്ങിക്കൊണ്ടുവന്നതാണ് ഈ ആനയെ. ആദ്യകാലത്ത് പട്ടാമ്പി നാരായണന്‍, കണ്ടമ്പുള്ളി നാരായണന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ ആനയെ തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ വാങ്ങിയതോടെയാണ് എഴുത്തച്ഛന്‍ ശിവശങ്കരന്‍ എന്ന പേരുവന്നത്. നല്ല തലയെടുപ്പുണ്ടായിരുന്ന ശിവശങ്കരന് പത്തടിയിലേറെ പൊക്കമുണ്ടായിരുന്നു. 

ലക്കിടിയില്‍വെച്ച് ഒരു ലോറിയില്‍ കയറ്റിമ്പോള്‍ കൊമ്പുകുത്തി റോട്ടില്‍ വീണതോയെയാണ് ഒട്ടും പ്രതീക്ഷിക്കാത്തവിധം ഈ സൂപ്പര്‍സ്റ്റാര്‍ ചരിഞ്ഞത്. അതിനുശേഷം ഇന്നുവരെ ( 2014 മാര്‍ച്ച് 31) കേരളത്തിലെ ആനകളിലെ സൂപ്പര്‍സ്റ്റാറായി നിലകൊള്ളുന്നത് തെച്ചിക്കാട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ്. നിരവധി വേദനകളും യാതനകളും പീഡനങ്ങളുമനുഭവിച്ചാണ് രാമചന്ദ്രന്‍ ഈ പദവിയിലെത്തിയത്. 

ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചെറുപ്പത്തില്‍ ചട്ടം പഠിപ്പിച്ച ആനപ്പാപ്പാന്റെ അടിയേറ്റ് രാമചന്ദ്രന്റെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മാത്രമോ? ഒറ്റക്കണ്ണന്‍ എന്നു വിളിച്ച് പലരും അവനെ പരിഹസിച്ചു. ഒടുവില്‍ വലിയ തറവാട്ടുകാരനായ ജയമാനന്‍ അവനെ മറ്റൊരു കൂട്ടര്‍ക്കു കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയും ചെയ്തു. 

unnikalkkoru aanappusthakamപക്ഷേ, രാമചന്ദ്രന്‍ ഭാഗ്യവാനായിരുന്നു. അവന്‍ വന്നുപെട്ടത് ആനപ്രേമികളായ ഒരുകൂട്ടം ആളുകളുടെ ഇടയിലായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്തിനടുത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രക്കാരായിരുന്നു അവനെ വാങ്ങിക്കൊണ്ടുവന്നത്. ഗ്രാമവാസികള്‍ കാവിലമ്മയെ കാണുന്നതുപോലെയാണ് രാമചന്ദ്രനെ കണ്ടത് ഉത്സവപ്പറമ്പില്ക്ക് ഒരു പടക്കുതിരയെപ്പോലെ അവന്‍ മുന്നേറി. ദേവന്മാരുടെ തിടമ്പേറ്റിനിന്ന് അവന്‍ ജനക്കൂട്ടത്തിന്റെ ആഹ്‌ളാദാരവങ്ങള്‍ ഏറ്റുവാങ്ങി. 

സിപ്പി പള്ളിപ്പുറത്തിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുപോലെ വ്യത്യസ്തവും കൗതുകകരവുമായ ഒട്ടനവധി കാര്യങ്ങളും കഥകളും ആനകളെക്കുറിച്ചുണ്ട്. അവ കോര്‍ത്തിണക്കി സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് സിപ്പി പള്ളിപ്പുറത്തിന്റെ ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം. ആനപ്പാട്ടുകളും ആനക്കഥകളും ആനക്കവിതകളും ആനച്ചൊല്ലുകളും പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. 

ഒപ്പം കുറുമ്പുകാട്ടിയും കുട്ടിക്കരണം മറിയുകയും പാട്ടുപാടുകയും സര്‍ക്കസ് കാണിക്കുകയും ചെയ്യുന്ന നിരവധി ആനക്കുട്ടന്മാരുടെ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. ആനയെക്കുറിച്ച് എല്ലാമറിയാനും ആനയെ സ്‌നേഹിക്കാനും സഹായിക്കുന്ന പുസതകമായിരിക്കും ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം.

content highlights : unnikalkkoru aanappusthakam, sippi pallippuram,children's books, sippi pallippuram books