മേരിക്കന്‍ സാഹിത്യകാരനായ എഡ്ഗാര്‍ റൈസ് ബറോസിന്റെ വിശ്വപ്രസിദ്ധ കഥാപാത്രമാണ് ടാര്‍സന്‍. ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച കഥയിലൂടെ 1912 ലാണ് ടാര്‍സണ്‍ എന്ന കഥാപാത്രം കടുന്നു വരുന്നത്. പില്‍ക്കാലത്ത് നോവലുകളിലും, ചലച്ചിത്രങ്ങളിലും കോമിക്ക് പുസ്തകങ്ങളിലൂടെയും ടാര്‍സണ്‍ ആസ്വാദകരുടെ മനം കവര്‍ന്നു.

ബ്രിട്ടീഷുകാരായ ഗ്രേസ്റ്റോക്ക് ദമ്പതികളുടെ മകനായി കാട്ടിലാണ് ടാര്‍സണ്‍ പിറന്നത്. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് തനിച്ചായ കുട്ടിയെ കുരങ്ങന്മാരാണ് എടുത്തു വളര്‍ത്തുന്നത്. ടാര്‍സന്‍ എന്ന പേരാണ് കുരങ്ങുകള്‍ ഈ കുഞ്ഞിന് നല്‍കിയത്. വെളുത്ത തൊലി എന്നായിരുന്നു അതിന്റെ അര്‍ത്ഥം. 

കുരങ്ങുകളുടെ ഭാഷ പഠിച്ച് അവയ്ക്കിടയില്‍ വളരുന്ന ടാര്‍സന്‍ പില്‍ക്കാലത്ത് സ്വന്തം പിതാവിന്റെ പുസ്തകങ്ങള്‍ കണ്ടെത്തുകയും വായിക്കുകയും ചെയ്യുന്നു. ഇതോടെ താന്‍ സാധാരണ കുരങ്ങനല്ലെന്നു ടാര്‍സന്‍ സ്വയം മനസ്സിലാക്കുന്നത് വഴിത്തിരിവാകുന്നു. തുടര്‍ന്ന് മനുഷ്യരുമായി ഇടപഴകുന്നതോടെയാണ് ടാര്‍സന്‍ കഥ പുരോഗമിക്കുന്നത്. 

ടാര്‍സന്‍ ഓഫ് ദി എയ്പ്സ് (1914) എന്ന പേരിലാണ് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് ഈ പരമ്പരയില്‍ ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസീദ്ധീകരിക്കപ്പെട്ടു. ടാര്‍സനെ നായകനാക്കി മറ്റ് എഴുത്തുകാരും നിരവധി പുസ്തകങ്ങള്‍ എഴുതി. മലയാളമടക്കമുള്ള നിരവധി ഭാഷകളില്‍ പുസ്തകങ്ങള്‍ക്ക് വിവര്‍ത്തനങ്ങളുണ്ടായി.

ടാര്‍സന്‍ പരമ്പരയിലെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Tarzan is a fictional character Created by Edgar Rice Burroughs