രോ കഥയും ഒരു കണ്ണാടിയാണ്. നമ്മള്‍ വായിക്കുന്നതെന്താണോ അതാണ് നമ്മുടെ മനസ്സിന്റെ ചുമരില്‍ പ്രതിഫലിക്കുക. അത്തരത്തില്‍ കുട്ടികളുടെ അകകണ്ണില്‍ മൂല്യബോധം വളര്‍ത്താന്‍ ഉതകുന്ന കൊച്ചുകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകങ്ങളാണ് സുഭാഷ് ചന്ദ്രന്റെ കണ്ണാടി മാളിക, പണവും അര്‍പ്പണവും, മന്ത്രമോതിരം, സ്വര്‍ണജാലകമുള്ള വീട് എന്നിവ.

swarnajalakamulla veeduആകര്‍ഷണീയമായ നിറങ്ങളില്‍ ഓരോ കഥയ്ക്കുമൊപ്പം ചേര്‍ത്തിരിക്കു വര്‍ണ്ണച്ചിത്രങ്ങളും വളരെ മനോഹരമായിട്ടുണ്ട്. ലളിതമായ ഭാഷയില്‍ എഴുതിയ ഓരോ കഥകളും നല്ലൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്. സുഭാഷ് ചന്ദ്രന്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന സന്മാര്‍ഗ കഥാമാല എന്ന കഥാപരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കണ്ണാടി മാളിക എന്ന പുസ്തകത്തിലെ അഭിനയവും അനുഭവവും എന്ന കഥ വായിക്കാം...

പണ്ട് വിജയനഗരത്തില്‍ ജ്ഞാനകീര്‍ത്തി എാെരു പണ്ഡിതന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു കുതിരയുണ്ട്. പ്രഭാഷണങ്ങള്‍ക്കും മറ്റുമായി അദ്ദേഹം ആ കുതിരയുടെ പുറത്താണ് kannadimalikaഓരോ സ്ഥലത്തേക്കും പോയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം ജ്ഞാനകീര്‍ത്തി ദൂരെയൊരു സ്ഥലത്തേക്ക് ഒരു കാട്ടുവഴിയിലൂടെ കുതിരപ്പുറത്ത് പോവുകയായിരുന്നു. അപ്പോഴാണ് വഴിയിലൊരിടത്ത് അവശനായ ഒരു യുവാവ് വീണുകിടക്കുന്നതു കണ്ടത്. ജ്ഞാനകീര്‍ത്തി അടുത്തെത്തിയപ്പോള്‍ യുവാവ് ദയനീയമായി കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു' മഹാത്മാവേ വിശന്നു തളര്‍ന്ന് വഴിയില്‍ വീണു പോയതാണ് ഞാന്‍. എന്നെ എഴിന്നേല്‍ക്കാന്‍ സഹായിക്കണേ'

mandramothiramഅതുകണ്ട് അലിവ് തോന്നിയ ജ്ഞാനകീര്‍ത്തി കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി. എന്നിട്ട് യുവാവിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു. തന്റെ കൈവശം പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഭക്ഷണപ്പൊതി അദ്ദേഹം അവന് കഴിക്കാനായി നീട്ടി. അടുത്ത നിമിഷം ആ ഭക്ഷണപ്പൊതിയുമായി യുവാവ് ജ്ഞാനകീര്‍ത്തിയുടെ കുതിരപ്പുറത്തേക്ക് ചാടിക്കയറി. എന്നിട്ട് അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചുകൊണ്ട് അവിടന്ന് കുതിച്ചു പറഞ്ഞു!

വൃദ്ധനായ ജ്ഞാനകീര്‍ത്തിക്ക് അതു കണ്ടുനില്‍ക്കാനേ കഴിഞ്ഞുളളൂ. എന്നാല്‍ അദ്ദേഹം ഉറക്കെ അവനോട് ഇങ്ങനെ വിളിച്ചു പറഞ്ഞു. പക്ഷെ ഒപ്പം ഈ വാക്കുകളും കൊണ്ടുപോകൂ.. അതുകേട്ട് കുറച്ചകലെ ആ യുവാവ് കുതിരയെ നിര്‍ത്തി. എന്തായിരിക്കും വൃദ്ധന്‍ കൊണ്ടുപോകാന്‍ പറഞ്ഞ വാക്കുകള്‍ എന്നറിയാന്‍ അവന് ഉത്കണ്ഠയായി. അപ്പോള്‍ ജ്ഞാനകീര്‍ത്തി ഇങ്ങനെ പറഞ്ഞു. ' നിന്റെ തട്ടിപ്പ് അസ്സലായി. പക്ഷെ എന്നെ ഇങ്ങനെ തട്ടിച്ച കാര്യം ലോകത്ത് ഒരാളോടും നീ പറയരുതേ! ഹി..ഹി..ഹി  പറഞ്ഞാലെന്താ, ആളുകള്‍ എന്നെ ശിക്ഷിക്കുമോ? പുച്ഛത്തോടെ യുവാവ് ചോദിച്ചു.

'അതല്ല, വഴിയില്‍ അവശത അഭിനയിച്ച് കിടന്ന് നീ ഒരാളെ പറ്റിച്ചത് കേട്ടാല്‍ അളുകള്‍ പിന്നെ വഴിയില്‍ അങ്ങനെ കിടക്കുന്ന പാവങ്ങളേയുംpanavum-arppanavum സംശയിക്കും. യഥാര്‍ത്ഥത്തില്‍ തളര്‍ന്നു വഴിയില്‍ കിടക്കുന്നവര്‍ക്കും പിന്നെ അളുകള്‍ സഹായമൊന്നും ചെയ്യാതാകും. ഇപ്പോള്‍ നീ ചെയ്ത ചതി എന്നെ മാത്രമെ ബുദ്ധിമുട്ടിച്ചിട്ടുള്ളൂ. എന്നാല്‍ ഇക്കാര്യം പറഞ്ഞു പരത്തി കേമനാകാന്‍ ശ്രമിച്ചാല്‍ അത് ഒട്ടേറെ  പാവങ്ങള്‍ക്ക് ഭാവിയില്‍ ബുദ്ധിമുട്ടാകും. ശരി ഇനി പൊയ്‌ക്കോളൂ!'

ജ്ഞാനകീര്‍ത്തിയുടെ വാക്കുകള്‍ കേട്ട് യുവാവ് അദ്ഭുതപ്പെട്ടു. തന്റെ നഷ്ടത്തെ സഹിച്ചുകൊണ്ട് ലോകത്തിന് നല്ലതുമാത്രം വരുത്താന്‍ ആഗ്രഹിക്കുന്ന ആ മനുഷ്യനെ ചതിക്കാന്‍ അവന് മനസുവന്നില്ല.  ജ്ഞാനകീര്‍ത്തിക്ക് ഭക്ഷണപ്പൊതിയും തിരികെ നല്‍കിയിട്ട് അവന്‍ അദ്ദേഹത്തോട് മാപ്പു ചോദിച്ചു. അന്നുമുതല്‍ അവന്‍ നല്ലവനായിത്തീരുകയും ചെയ്തു.