കുട്ടിക്കാലം മുതല്‍ക്കേ വായന ശീലമാക്കണം എങ്കില്‍ മാത്രമേ ഒരാള്‍ക്ക് പൂര്‍ണ മനുഷ്യനാകാന്‍ സാധിക്കു. ഈസോപ്പു കഥകളും പഞ്ചതന്ത്രവും പുനരാഖ്യാനം ചെയ്തിട്ടുള്ള രാമായണവും മഹാഭാരതവും ഉള്‍പ്പെടെയുള്ളവ അഞ്ചു മുതല്‍ പത്തുവയസുവരെയുള്ള കുട്ടികളുടെ വായനക്ക് നല്ലതാണ്.

ഈസോപ്പു കഥകള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കഥകളില്‍ മുന്‍പന്തിയിലാണ് ഈസോപ്പ് കഥകള്‍. ഈസോപ്പ് കഥകള്‍ക്കു തുല്യമായ കഥകള്‍ പല ലോകഭാഷകളിലും കാണാമെങ്കിലും ഇവയ്ക്ക് സ്വീകാര്യതയ്ക്ക് കുറവില്ല. ഒട്ടുമിക്ക ഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുള്ള ഇവ പ്രായ ദേശ കാല ഭേദമില്ലാതെ എല്ലാവരും ഒരേ പോലെ ആസ്വദിക്കുന്നവയാണ്. മലയാളത്തിലേയ്ക്കും ഈസോപ്പ് കഥകള്‍ പല കാലഘട്ടങ്ങളില്‍ പലര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 

പഞ്ചതന്ത്ര കഥകള്‍

ആരൊക്കെയോ എത്ര തവണ പഞ്ചതന്ത്ര കഥകള്‍ മാറ്റി മാറ്റി പറഞ്ഞു എന്നതിന് കൈയും കണക്കുമില്ല. ഭാരതത്തില്‍ പ്രചാരത്തിലിരുന്ന നാടോടിക്കഥാപാരമ്പര്യത്തെ സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു വിഷ്ണുശര്‍മ്മ എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പഞ്ചതന്ത്രത്തിന് ഒരുപാട് പാഠാന്തരങ്ങളുണ്ടായി. കശ്മീരദേശത്ത് പ്രചാരത്തിലുള്ള 'തന്ത്രാഖ്യായിക', ജൈന സംന്യാസിയായ പൂര്‍ണഭദ്രന്റെ 'പഞ്ചാഖ്യാനം', ബംഗാളിലെ നാരായണന്റെ 'പഞ്ചതന്ത്രം' തുടങ്ങി ഒട്ടനവധി പാഠഭേദങ്ങള്‍ പില്‍ക്കാലത്ത് ലഭിക്കുകയുണ്ടായി.

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്

'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്' എന്ന ചുരുക്കപ്പേരില്‍ പ്രശസ്തമായ പുസ്തകം, ലോകത്തിന്റെ നാനാഭാഗത്തുള്ള കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
ആലീസ് കാണുന്ന ഒരു സ്വപ്നമാണ് കഥയുടെ ഇതിവൃത്തം. ഗണിതശാസ്ത്ര അധ്യാപകനായിരുന്ന 'ലൂയിസ് കരോള്‍' ആണ് പുസ്തകം എഴുതിയത്. 1865-ലാണ് ആലീസിന്റെ കഥ പുറത്തിറങ്ങിയത്. ആലീസിന്റെ അദ്ഭുതലോകം കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനെ ആസ്പദമാക്കി ധാരാളം സിനിമകളുണ്ടായി. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ട ആലീസ് ഇന്നും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരംതന്നെ.

മഹാഭാരതവും രാമായണവും (പുനരാഖ്യാനം ചെയ്തത്)

കുട്ടികളില്‍ ആസ്വാദന ശീലം വളര്‍ത്തുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ഇതിഹാസ കാവ്യങ്ങള്‍ പരിചയപ്പെടുത്തുന്നത് അത്യാവശ്യമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസകാവ്യത്തിന്റെ സാരാംശവും സൗന്ദര്യവും ചോര്‍ന്നുപോകാതെ കുട്ടികള്‍ക്കുവേണ്ടി ലളിതമായി കഥാരൂപത്തില്‍ പുനരാഖ്യാനം ചെയ്ത പുസ്തകങ്ങള്‍ ലഭ്യമാണ്. 

ജംഗിള്‍ബുക്ക് 

വിശ്വവിഖ്യാതമാണ് റഡ്യാര്‍ഡ് കിപ്ലിംഗിന്റെ ജംഗിള്‍ബുക്ക്. കാലങ്ങള്‍ എത്ര മറഞ്ഞാലും മൗഗ്ലി കാട്ടില്‍ നിന്ന് അകേലനും ഭേലുവിനും നമ്മെ തേടിയെത്തുമെന്ന് ഉറപ്പ്. ഭാഷയുടേയും ദൃശ്യങ്ങളുടേയും മാസ്മരികസ്പര്‍ശമുള്ള ഈ നോവല്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരെക്കൂടി കൂട്ടിക്കൊണ്ട് പോവുന്നു.

ഈസോപ്പു കഥകള്‍ വാങ്ങാം 

കുട്ടികളുടെ മഹാഭാരതവും വാങ്ങാം  

കുട്ടികളുടെ  രാമായണവും വാങ്ങാം 

ജംഗിള്‍ബുക്ക് വാങ്ങാം  

Content Highlights: children's book, aesop fables, alice in wonderland, jungle book