ബാല്യകാലത്തിന്റെ ഭാവനാലോകത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും അതിന് ഇളക്കം തട്ടാതെ ലാളിത്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് നല്ല ബാലസാഹിത്യ സൃഷ്ടികള്‍ രൂപം കൊള്ളുന്നത്. ആ അര്‍ത്ഥത്തില്‍ സമ്പന്നമാണ് മലയാള സാഹിത്യം. എണ്ണമറ്റ ബാലസാഹിത്യ കൃതികളാണ് മലയാളത്തിലുള്ളത്. ഇതാ നാല് ബാലസാഹിത്യ പുസതകങ്ങള്‍. 

കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍

കായ്കനികളും തേനും കാടമുട്ടയും മാത്രം ഭക്ഷിക്കുന്ന നരിയും പുലിയും സിംഹവും കാട്ടുപോത്തുമെല്ലാം ചെറുമൃഗങ്ങളോടൊപ്പം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന കാട്. അവിടെ കുഞ്ഞുമൃഗങ്ങള്‍ക്കു പഠിക്കാന്‍വേണ്ടി നല്ലവനായ കുറുക്കന്‍മാഷ് തുടങ്ങുന്ന സ്‌കൂളിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെയും കഥയാണിത്. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ത്തന്നെ കുട്ടികളുടെ ഹൃദയംകവര്‍ന്ന നോവല്‍.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

അത്ഭുതവാനരന്മാര്‍

വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്ന കഥയാണ് അത്ഭുതവാനരന്മാര്‍ എന്ന നോവല്‍. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം 

അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം

മലയാളത്തിന്റെ പ്രിയകഥാകാരി കുട്ടികള്‍ക്കായി എഴുതിയ കുഞ്ഞിക്കഥകളുടെ സമാഹാരം. കുഞ്ഞുണ്ണിയും അവന്റെ സ്നേഹനിധിയായ അമ്മയും തീര്‍ക്കുന്ന ലോകം വായനക്കാരെ വേറൊരു ലോകത്തിലേക്കെത്തിക്കും.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

ഗോലിയും വളപ്പൊട്ടും

കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും വളര്‍ത്തുകയും അവര്‍ക്ക് പുതിയ ലോകത്തെ നേരിടാനുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. സുഭാഷ് ചന്ദ്രന്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ കഥകള്‍. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: malayalam childrens books, malayalam literature