ങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വിശേഷിപ്പിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണ പരീക്ഷകള്‍. ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്കായി ലളിതമായ ഭാഷയില്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണ് ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്. ലളിതമായ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന ഈ പുസ്തകം കുട്ടികളെ ഇരുത്തിവായിപ്പിക്കുക തന്നെ ചെയ്യും.

കൈയും കണക്കുമില്ലാത്തത്ര, എഴുതിക്കൂട്ടുകയും പറഞ്ഞുനടക്കുകയും ചെയ്ത അപൂര്‍വമഹത്ത്വമാര്‍ന്ന ആശയസംവേദകനാണ് ഗാന്ധിജി. ഗാന്ധിജിയുടെ രചനകള്‍ക്കിടയില്‍ ഏറ്റവും മികവാര്‍ന്നതും വലുതും ഏതാണെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ ഗാന്ധിജിയുടെ ആത്മകഥ, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഇതാണ് കുട്ടികള്‍ക്കായി ലളിതമായി പുനരാഖ്യാനം ചെയ്തിരിക്കുന്നത്. 

സത്യ കേ ഗോഥ് എന്നാണ് സ്വന്തം ജീവചരിത്രത്തിന് ഗുജറാത്തിഭാഷയില്‍ ഗാന്ധിജി കൊടുത്ത പേര്. ഇംഗ്ലീഷില്‍ 'ഓട്ടോബയോഗ്രഫി' എന്ന് എടുത്തുപറഞ്ഞിരിക്കുന്നു. അതിന്റെ വിശദീകരണമായിട്ടാണ് 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളുടെ കഥ' എന്ന ഉപസംജ്ഞ നല്കിക്കാണുന്നത്. 

'ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mahatma Gandhi's autobiography for children