കുറുക്കന് പണ്ടേ ഒരു പേരുണ്ട്. കള്ളക്കുറുക്കന്‍. ആ പേര് ഒന്നു മാറ്റിയെടുക്കാന്‍ വേണ്ടിയാണ് കുറുക്കന്‍ തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഈ കുറുക്കന് പേരൊന്നുമില്ല. ഭാര്യയുണ്ട്. കുട്ടികളുണ്ട്. കുറുക്കന് ഒരു മോഹം. നാട്ടിന്‍പുറത്തും പട്ടണത്തിലും അവിടവിടെയായി കണ്ട പള്ളിക്കൂടംപോലൊന്ന് കാട്ടിലും തുടങ്ങണം.

കാട്ടിലുള്ള മൃഗജാലങ്ങളുടെ കുഞ്ഞുങ്ങളെയെല്ലാം പഠിപ്പിക്കാനായി ഗംഭീര പാഠശാല. എന്നിട്ട് ഒരു മാസ്റ്ററാകണം. കുറുക്കന്‍മാഷ് എന്ന് എല്ലാവരും വിളിക്കണം. മുണ്ടും ജുബ്ബയുമിട്ട് ഒരു അടിപൊളി മാഷായി കാട്ടിലെ കുഞ്ഞുങ്ങളെ ലോകകാര്യങ്ങള്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചാണ് കുറുക്കന്‍ സദാസമയവും ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. 

കാട്ടില്‍ ഒരു സ്‌കൂള്‍ ഉണ്ടാക്കുക എളുപ്പമല്ല എന്ന് കുറുക്കനറിയാം. കുറുക്കന് ജന്മനാ കിട്ടിയ ചില പേരുകളുണ്ട്. സൂത്രശാലി, കോഴിക്കള്ളന്‍, ഓരിക്കാരന്‍, പമ്പരവിഡ്ഢി- അതൊക്കെ മാറ്റിയെടുക്കണം. ബുദ്ധിമാനും സ്‌നേഹ സമ്പന്നനും നയതന്ത്രജ്ഞനും സംഘാടകനും പ്രഭാഷകനുമൊക്കെയാണ് ഈ കുറുക്കന്‍. കാര്യങ്ങളൊക്കെ നന്നായി നിരീക്ഷിച്ചറിയാനുള്ള കഴിവുമുണ്ട്. എന്തുകൊണ്ടും ഒരു മാഷാകാനുള്ള യോഗ്യതയുണ്ട്. അത് കാടും കാട്ടിലെ മൃഗങ്ങളും അംഗീകരിച്ചാല്‍ കുറുക്കന് സ്‌കൂള്‍ തുടങ്ങാം. അങ്ങനെ കുറുക്കന്‍ തന്റെ പരിശ്രമം ആരംഭിച്ചു. ഈ കഥയാണ് വി.ആര്‍. സുധീഷിന്റെ കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍ എന്ന ബാലനോവല്‍ പറയുന്നത്.

കായ്കനികളും തേനും കാടമുട്ടയും മാത്രം ഭക്ഷിക്കുന്ന നരിയും പുലിയും സിംഹവും കാട്ടുപോത്തുമെല്ലാം ചെറുമൃഗങ്ങളോടൊപ്പം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന കാടിന്റെ കഥകള്‍ അതീവ ഹൃദമാണ്. അവിടെ കുഞ്ഞുമൃഗങ്ങള്‍ക്കു പഠിക്കാന്‍വേണ്ടി നല്ലവനായ കുറുക്കന്‍മാഷ് തുടങ്ങുന്ന സ്‌കൂളിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെയും കഥയാണിത്. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ത്തന്നെ കുട്ടികളുടെ ഹൃദയംകവര്‍ന്ന നോവലാണ് കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍.

കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: kurukkan mashinte school