കുഴയ്ക്കുന്ന ചെറു ചോദ്യങ്ങളും അവയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയിപ്പിക്കുന്ന ഉത്തരവുമാണ് കടങ്കഥകള്‍. കേള്‍ക്കുന്ന മാത്രയില്‍ ചില ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം ലഭിച്ചേക്കാം. എന്നാല്‍ മറ്റ് ചിലതിന് ഉത്തരം ലഭിക്കണമെങ്കില്‍ ദീര്‍ഘമായ ആലോചന തന്നെ വേണ്ടി വന്നേക്കാം. അത് തന്നെയാണ് കടങ്കഥകളുടെ സവിശേഷതയും. 

kadamkatha paranhu rasikkamകടങ്കഥകള്‍ക്ക് ഉത്തരം തിരയുക എന്നത് തിരച്ചും രസകരമായ പ്രവര്‍ത്തിയാണ്. വെല്ലുവിളിച്ചുകൊണ്ട് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കടങ്കഥകള്‍ക്ക് ഉത്തരം തിരയുക എന്നത് പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇഷ്ടമാണ്.

എന്നാല്‍ കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ തല്‍പരര്‍. അവരുടെ ബുദ്ധിയെ ഉണര്‍ത്താനും അന്വേഷണത്വര വളര്‍ത്താനുമെല്ലാം ഇത് ഉപകരിച്ചേക്കാം. 

കടങ്കഥ പറഞ്ഞു രസിക്കാം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആയിരക്കണക്കിന്‌ കടങ്കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് കടങ്കഥ പറഞ്ഞു രസിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമാകുന്ന ഈ പുസ്തകം സമാഹരിച്ചിരിക്കുന്നത് യു. രാധാകൃഷ്ണനാണ്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടങ്കഥകള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ക്കും മുതല്‍ക്കൂട്ടാണ് ഈ പുസ്തകം.