സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരിയാണ് ലീല നമ്പൂതിരിപ്പാട്. മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിക്കഥയെഴുത്തുകാരി. കുട്ടികളുടെ പ്രിയപ്പെട്ട കഥ മുത്തശ്ശി സുമംഗല കുട്ടികള്‍ക്കായി എഴുതിയ ചെയ്ത ചില പുസ്തകങ്ങള്‍ പരിചയപ്പെടാം.

ഹനുമാനും അര്‍ജുനനും മറ്റു കഥകളും

രാമസേതു കെട്ടിയ നളന്‍, ആടും അഗ്നിദേവനും, വാല്മീകിയുടെ മുജ്ജന്മം, മാരീചന്റെ മാന്‍വേഷം എന്നിങ്ങനെ 30 കഥകളുടെ സമാഹാരമാണ്  ഹനുമാനും അര്‍ജുനനും മറ്റു കഥകളും. ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം 

കഥകഥപ്പൈങ്കിളി

കുട്ടികളുടെ ജിജ്ഞാസയെ തൊട്ടുണര്‍ത്തുന്ന അതീവ ഹൃദ്യവും രസകരവുമായ അന്‍പത് പുരാണകഥകളാണ് കഥകഥപ്പൈങ്കിളി എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗലയുടെ രചന. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം 

കേട്ട കഥകളും കേള്‍ക്കാത്ത കഥകളും

കഥകളുടെ മുത്തശ്ശി സുമംഗല പുരാണേതിഹാസങ്ങളിലെ ചിരസ്മരണീയരായ കഥാപാത്രങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന കഥാസമാഹാരം. സമ്പന്നവും വൈവിധ്യമാര്‍ന്നതുമായ ഈ കഥകള്‍ മഹത്തായൊരു പാരമ്പര്യത്തെയും സംസ്‌കാരത്തെയും അനാവൃതമാക്കുന്നു. നമുക്ക് പൈതൃകമായി ലഭിച്ച അമൂല്യസമ്പത്തായ ഇവ വായിക്കുവാനും വായിച്ചുകൊടുക്കുവാനും സഹായകമാവുന്ന ഗ്രന്ഥം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം 

ശ്രീപാര്‍വതിക്കു കിട്ടിയ ശാപവും മറ്റു കഥകളും

ശ്രീകൃഷ്ണന്റെ മുത്തച്ഛന്‍, ശ്രീപാര്‍വതിക്കു കിട്ടിയ ശാപം, ബ്രഹ്മാവ് തടവറയില്‍, ഹനുമാന്റെ ഹൃദയം എന്നിങ്ങനെ 33 കഥകളുടെ സമാഹാരം. പ്രശസ്ത ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യ്തിരിക്കുന്ന പുസ്തകമാണ് ശ്രീപാര്‍വതിക്കു കിട്ടിയ ശാപവും മറ്റു കഥകളും.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Four Malayalam Children's Books written by Sumangala