ത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തയ്യാറെടുക്കുമ്പോള്‍ നാം പലതും പ്രതീക്ഷിക്കുന്നു. പലപദ്ധതികള്‍ക്കും രൂപം കൊടുക്കുന്നു. മനസ്സ് നിറയെ ഉല്ലാസവും ഉത്സാഹവും ആയിരിക്കും. ഹോളി, ദീപാവലി, ഈദ്, ക്രിസ്തുമസ് ഗുരുപൂര്‍ണിമ എന്നിങ്ങനെ വര്‍ഷാവര്‍ഷംവരുന്ന ആഘോഷങ്ങളെ നമ്മള്‍ കാത്തിരിക്കുന്നു. ഏതാണ്ട് ഇതുപോലെതന്നെയാണ് നാം പരീക്ഷയെ പ്രതീക്ഷിച്ചിരിക്കുന്നതും. മാസങ്ങള്‍ക്ക് മുന്‍പേതന്നെ ചര്‍ച്ചകള്‍ തുടങ്ങുന്നു.  പദ്ധതികള്‍ രൂപീകരിക്കുന്നു. 

ആഘോഷകാലഘട്ടത്തില്‍ ഒരു വ്യക്തിയുടെ ഉളളിലെ ഏറ്റവും മികച്ച ഗുണങ്ങള്‍ പുറത്തുവരുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മകള്‍ കാണാനാവുന്നു. പരീക്ഷകള്‍ എന്തുകൊണ്ടാണ് നടത്തുന്നതെന്നുവച്ചാല്‍ - നമ്മുടെ ഉളളിലെ ഏറ്റവും മികച്ചത് പുറത്തുവരണം, നമുക്ക് സ്വന്തം കഴിവ കളെക്കുറിച്ച് ബാധ്യവും വരണം.

ഉത്സവത്തില്‍ കുടുംബം മുഴുവന്‍ ഒരുമിച്ച് വരുന്നു. ഒരുമിച്ച് ചേര്‍ന്ന് ആഘോഷിക്കുമ്പോള്‍ സന്തോഷം പതിന്മടങ്ങ് വര്‍ധിക്കുന്നു. പരീക്ഷാകാലത്തും ഏതാണ്ട് ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്. ഈ ഉത്സവവും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ആഘോഷിക്കുന്നത്. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും അംറേലി മുതല്‍ അരുണാചല്‍ പ്രദേശ്‌വരെയും ഉളള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷാരൂപത്തിലുളള ഈ ഉത്സവത്തില്‍ താങ്കള്‍ക്കൊപ്പം ഉണ്ടായിരിക്കും. ഈ അവസരത്തില്‍ താങ്കള്‍ക്ക് സ്വന്തം കുടുംബത്തിന്റേയും കൂട്ടുകാരുടെയും സഹകരണവും ലഭിക്കും. 

exam warriorsസാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഉത്സവകാലത്ത് ചെയ്യുന്ന സാധന, വ്രതം, പ്രാര്‍ഥന എന്നിവയ്ക്ക് കടതല്‍ ഫലമുണ്ടാകുമെന്നാണ് പൊതുവെ പറയാറുള്ളത്. അതുപോലെ പരീക്ഷയ്ക്ക് മുന്‍പും പരീക്ഷാക്കാലത്തും നടത്തുന്ന പഠനം കുടുതല്‍ ഫലപ്രദമായിരിക്കും. നിങ്ങളെല്ലാവരും പരീക്ഷയുടെ ഈ ഉത്സവം ഏറെ ഉത്സാഹത്തോട സന്തോഷത്തോടുംകൂടി ആഘോഷിക്കാന്‍ തയ്യാറായിരിക്കും എന്ന് എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. 'എക്‌സാം വാരിയേഴ്‌സ്' എന്ന പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യര്‍ഥികളോട് പങ്കുവെയ്ക്കുന്നതാണിത്.

ഭാരതത്തിലെ പുതു തലമുറയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാക്കിയ പ്രചോദനാത്മകമായ പുസ്തകമാണ് 'എക്‌സാം വാരിയേഴ്‌സ്'. ലളിതവും പരസ്പരം ആശയവിനിമയം നടത്തുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തില്‍നിന്ന് മുക്തരാക്കുന്ന 25 മന്ത്രിങ്ങളാണുള്ളത്. ഓരോന്നിന് ശേഷവും രസകരങ്ങളായ ആക്റ്റിവിറ്റികളുണ്ട്. വിദ്യാര്‍ഥികളില്‍ ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാനാവശ്യമായ ആസനങ്ങളും പ്രാണായാമവും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയത്തിനൊപ്പം ജീവിത വിജയത്തിവനും സഹായിക്കുന്നതാണ് ഈ പുസ്തകം. പുസ്തകത്തിന്റെ മലയാള പരിഭാഷ ഇപ്പോള്‍ ലഭ്യമാണ്. കുരുക്ഷേത്ര ബുക്‌സാണ് പ്രസാധകര്‍. 100 രൂപയാണ് വില.

എക്‌സാം വാറിയേഴ്‌സ് ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: exam warriors, narendra modi