രു കാലഘട്ടത്തിലെ മലയാളിയുടെ വായനയെയും സാഹിത്യാസ്വാദനത്തെയും സ്വാധീനിക്കുന്നതില്‍ സോവിയറ്റ് നാട്ടിലെ കഥകള്‍ വഹിച്ച പങ്ക് വലുതാണ്. അവ മലയാളിയിലെ വായനക്കാരനെ രൂപപ്പെടുത്തുകയും എഴുത്തുകാരനെ സൃഷ്ടിക്കുകയും ചെയ്തു. പരിഭാഷകളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ സോവിയറ്റ് നാട്ടിലെ സാഹിത്യം ഗൃഹാതുരമായ ഇന്നും നമുക്ക് ഒരു മധുരസ്മരണയാണ്.

ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ് റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനുമായ വി.സുത്യേയെവിന്റെ പുസ്തകം. അദ്ദേഹം തയ്യാറാക്കിയ കളര്‍പുസ്തകത്തിന്റെ മലയാളപരിഭാഷയാണ് ''കുട്ടിക്കഥകളും ചിത്രങ്ങളും''. കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതിയ കഥകള്‍ക്ക് ചാരുതയേകാന്‍ വി. സുത്യേയെവ് തന്നെയാണ് ചിത്രങ്ങളും വരച്ചിരുന്നത്. 

CHILDRENS STORIES AND PICTURES

പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്‌കോ പ്രസിദ്ധീകരിച്ച പുസ്തകം ഭൂമിയുടെ മറ്റൊരു കോണില്‍ ഒരുപാട് കുട്ടികള്‍ക്ക് പ്രിയങ്കരമായി മാറുമെന്ന് എഴുത്തുകാരന്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. അതാണ് 'കുട്ടിക്കഥകളും ചിത്രങ്ങളും' എന്ന പുസ്തകത്തിന്റെ മാജിക്! 

കുട്ടിക്കഥകളുടെ വര്‍ണലോകമാണ് പുസത്കം തുറന്നു വെയ്ക്കുന്നത്. വായിച്ചുതുടങ്ങുന്ന കുട്ടികള്‍ നിര്‍ബന്ധമായും തൊട്ടുപോകേണ്ടുന്ന പുസ്തകം. ഇതിലെ കഥകളും ചിത്രങ്ങളും ഭാവനയുടെ വലിയ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോവുക തന്നെ ചെയ്യും.

കുട്ടിക്കഥകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ വാങ്ങാം

CHILDRENS STORIES AND PICTURES ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Children's Stories and Pictures by V. Suthyev