രു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകം അവന്റെ പഠനകാലഘട്ടമാണ്.  ആ കാലഘട്ടത്തില്‍ അവന്‍ ആര്‍ജിക്കുന്ന അറിവുകളാണ് മുന്നോട്ടുള്ള അവന്റെ ജീവിതത്തിന് അടിത്തറയിടുന്നത്. അവിടെ അവന്‍ നേടുന്ന ഓരോ അറിവിന്റെ കണങ്ങളും വിലപ്പെട്ടതാണ്. എന്നാല്‍ പാഠപുസ്തകത്തില്‍ നിന്ന് നേടുന്നത് മാത്രമല്ല അറിവ്. ജീവിത പരിസരങ്ങളില്‍ നിന്നും ചിലത് ഗ്രഹിക്കേണ്ടതുണ്ട്. 

വിദ്യാലയം എന്നത് കുട്ടിയെ സംബന്ധിച്ച് അതിപ്രധാനമായ ഇടം തന്നെയാണ് എന്നാല്‍ അവിടെ നിന്ന് ലഭിക്കുന്ന അറിവ് കൊണ്ട് മാത്രം അവന് ലഭിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയായി എന്ന് പറയാന്‍ സാധിക്കുമോ? അവന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍, പരിസരങ്ങള്‍ ഇവയെക്കാള്‍ മികച്ച ഒരു വിദ്യാലയത്തെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് സാധിക്കില്ല. 

പ്രകൃതിയില്‍ നടക്കുന്ന ഓരോ മാറ്റവും ഒരോ ചലനങ്ങളും കുട്ടികള്‍ക്ക ഓരോ പാഠങ്ങളാണ്. ഓരോ പുല്‍നാമ്പും ചെടിയും വൃക്ഷവും പൂക്കളും പഴങ്ങളും കിളികളും അവന്റെ ചങ്ങാതിമാരാണ്. അവരോട് ഇണങ്ങി ജീവിക്കാന്‍ പഠിക്കുമ്പോഴാണ് അവന്റെ വിദ്യാഭ്യാസത്തിന് പുതിയ അര്‍ഥങ്ങളുണ്ടാകുന്നത്. അപ്പോഴാണ് മുതിരുമ്പോള്‍ ഒരു നല്ല മനുഷ്യനായി അവന് ജീവിക്കാന്‍ സാധിക്കുന്നത്. 

cherimaramമസ്സൂറിയില്‍ വളര്‍ന്ന രാകേഷ് എന്ന കുട്ടിയുടെയും അവന്‍ നട്ടുവളര്‍ത്തിയ ഒരു ചെറി മരത്തിന്റെയും കഥയാണ് കുട്ടികളുടെ പ്രിയങ്കരനായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിന്റെ ചെറി മരം. മസ്സൂറി ബസാറില്‍ നിന്ന് രാകേഷ് വാങ്ങിയ ചെറിപ്പഴത്തിന്റെ വിത്തുകളിലൊന്ന് അവനും മുത്തച്ഛനും കൂടി നട്ടുവളര്‍ത്തുന്നതാണ് ചെറി മരം എന്ന കഥ. 

ചെറിമരം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മരത്തിന്റെയും രാകേഷിന്റെയും വളര്‍ച്ചയും പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതില്‍ നിന്ന് രാകേഷ് പഠിക്കുന്ന പാഠങ്ങളും ബോണ്ട് മനോഹരമായിത്തന്നെ കുട്ടികള്‍ക്കായി വിവരിക്കുന്നു. ചെറി ട്രീ എന്ന പേരില്‍ ബോണ്ട് എഴുതിയ കഥ പരിഭാഷപ്പെടത്തിയിരിക്കുന്നത് കെ. സതീഷാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മനോഹരമായ കളര്‍ ചിത്രങ്ങളാണ് പുസ്തകത്തിന്റെ പ്രധാന സവിശേഷത. റോണി ദേവസ്യയാണ് രാകേഷിന്റെയും ചെറിമരത്തിന്റെയും കഥയ്ക്കായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 

Content highlights: cherrymaram, cherry tree, ruskin bond, children's literature, Indian English Literature