ക്ബര്‍ ചക്രവര്‍ത്തിയുടെ ബുദ്ധിമാനായ മന്ത്രി ബീര്‍ബലിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടോ. എത്രയോ വട്ടം അദ്ദേഹവും അദ്ദേഹത്തിന്റെ കഥകളും നമ്മെ ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ടാകും. അത്രമേല്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ് അദ്ദേഹത്തിന്റെ നര്‍മം കലര്‍ന്ന കഥകള്‍. ബുദ്ധിമാനും സരസനുമായ ബീര്‍ബലിന്റെ അവസരോചിതമായ സൂത്രങ്ങളും പ്രശ്നപരിഹാരങ്ങളും നയതന്ത്രങ്ങളും രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന പുസ്തകമാണ് ചിഞ്ചു പ്രകാശ് പുനരാഖ്യാനം ചെയ്തിരുക്കുന്ന ബീര്‍ബല്‍ കഥകള്‍.

ഗുണപാഠങ്ങള്‍ക്കൊപ്പം, അവസരോചിതമായ നയതന്ത്രങ്ങള്‍ കൊണ്ടും പ്രശ്നപരിഹാരങ്ങളും കൊണ്ട് സമൃദ്ധമാണ് ബീര്‍ബല്‍ കഥകള്‍. വായിക്കുന്ന കുട്ടിയുടെ ചിന്താശേഷിയെ ഉണര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് ബീര്‍ബലിന്റെ കൗശലങ്ങള്‍. സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭാഗത്ത് നിന്നുകൊണ്ട് എത്ര കുഴപ്പം പിടിച്ച സന്ദര്‍ഭത്തെയും വളരെ ലളിതമായി കൈകാര്യം ചെയ്യുന്ന ശൈലിയാണ് ബീര്‍ബലിന്റെത്. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കും എന്നുറപ്പ്.

പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിയായിരുന്നു അക്ബറിന്, വിക്രമാദിത്യ രാജാവിന്റെ സദസ്സിലെ നവരത്നങ്ങള്‍ പോലെ ഒമ്പത് മന്ത്രിമാരുണ്ടായിരുന്നു. ധനകാര്യ വിദഗ്ധനായ തോഡര്‍മാളും സൂഫി കവി ഫൈസിയും ചിത്രകാരന്‍ ആബ്ദുള്‍ ഫസലും പടത്തലവന്‍ മാന്‍സിങ്ങും ആ സദസ്സില്‍ ഉള്‍പ്പെടുന്നവരായിരുന്നു. എന്നാല്‍ അക്ബറിന് ഏറ്റവും പ്രിയപ്പെട്ട മന്ത്രി ഇവരാരുമല്ലായിരുന്നു. അത് ബീര്‍ബലായിരുന്നു. മഹേശ് ദാസ് എന്നായിരുന്നു ബീര്‍ബലിന്റെ ആദ്യപേര്. ബീര്‍ബല്‍ എന്ന് അദ്ദേഹത്തിന് പേരു നല്‍കിയത് അക്ബറാണ്.

അക്ബറും ബീര്‍ബലും തമ്മിലുള്ള ബന്ധം ചക്രവര്‍ത്തി - മന്ത്രി  എന്നതിലുപരി സുഹൃത്തുക്കള്‍ എന്ന നിലയിലേക്ക് വളര്‍ന്നു. രാജാവിന്റെ വ്യക്തി ജീവിതത്തിലും രാജഭരണത്തിലും ബീര്‍ബല്‍ സന്ദര്‍ഭോചിതമായി ഇടപെട്ടിരുന്നു. പല പ്രതിസന്ധിഘട്ടങ്ങളിലും ബീര്‍ബല്‍ അക്ബറിന്റെ മാനം മാത്രമല്ല ജീവന്‍ പോലും രക്ഷിച്ചു. അതിനാല്‍ തന്നെ മറ്റാരെക്കാള്‍ ചക്രവര്‍ത്തിയോട് അടുത്ത് ഇടപഴകാനും എന്തിന് അദ്ദേഹത്തെ കളിയാക്കാനുള്ള സ്വാതന്ത്ര്യം പോലും ബീര്‍ബലിന് ഉണ്ടായിരുന്നു. 

അക്ബറും ബീര്‍ബലും തമ്മില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ സംഭാഷണങ്ങള്‍ വായിക്കുന്ന ഏതൊരാളെയും ചിരിപ്പിക്കുന്നതും അതേസമയം ചിന്തിപ്പിക്കുന്നതുമാണ്. അതിനാല്‍ തന്നെയാണ് സാഹിത്യത്തിലും ഈ കഥകള്‍ക്ക് അവഗണിക്കാനാകാത്ത സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചത്. ഈ കഥകള്‍ വായിക്കുമ്പോള്‍ ചക്രവര്‍ത്തിയേക്കാള്‍ മാഹാത്മ്യം ബിര്‍ബലിനുണ്ടെന്ന് വായനക്കാര്‍ക്ക് തോന്നിയാല്‍ അത് തള്ളിക്കളയാന്‍ സാധിക്കില്ല. 

സത്യവും ധര്‍മ്മവും മുറുകെ പിടിക്കുകയും സന്ദര്‍ഭാനുസരണം പ്രശ്നങ്ങളെ മറികടക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരേയും ഒരു പോലെ രസിപ്പിക്കുന്നവയാണ്. ബീര്‍ബലിന്റെ കഥകള്‍ വായിച്ചാല്‍ അത് യഥാര്‍ത്ഥമാണോ, അതൊ കെട്ടിച്ചമച്ചവയാണോ എന്ന് പറയുക അസാധ്യമാണ്. അത്രത്തോളം ഈ കഥകള്‍ മനസുകളിലേക്ക് പടര്‍ന്നിരിക്കുന്നു.

ബീര്‍ബല്‍ കഥകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Malayalam children's literature book beerbal kathakal by Chinju Prakash