ലയാളത്തിലെ പ്രശസ്ത നാടകകൃത്തായ കെ.ടി. മുഹമ്മദിന്റെ പതിമൂന്നാം ചരമവാര്‍ഷികദിനമാണിന്ന്. ശിഷ്യനും നാടകകൃത്തുമായ ഇബ്രാഹിം വേങ്ങര കെ.ടിയെ അനുസ്മരിക്കുന്നു. കെ.ടിയുടെ നാടകങ്ങളെപ്പറ്റി, അദ്ദേഹത്തോടൊപ്പം നിലകൊണ്ട കാലത്തെപ്പറ്റി പറയുന്നു.

'കെ.ടി. എന്റെ ഗുരുനാഥനാണ്. 'സാക്ഷാത്കാരം' എന്ന നാടകത്തിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. 1974ല്‍.  കെ.ടിക്ക് പകരം വെക്കാന്‍ മറ്റൊരാളുണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒന്നുമില്ലായ്മയില്‍നിന്ന് വളര്‍ന്നുവന്ന ആളാണ് അദ്ദേഹം. കെ.ടിയുടെ ഏറ്റവും നല്ല നാടകം ഏതെന്ന് ചോദിച്ചാല്‍ 'ഇത് ഭൂമിയാണെ'ന്നേ ഞാന്‍ പറയൂ. ഇസ്ലാം മതത്തിനുള്ളിലെ ആചാരങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. നാടകത്തെ കേവലമൊരു കളിയായിട്ടല്ല അദ്ദേഹം നോക്കിക്കണ്ടത്. മനുഷ്യനിലെ നന്മയെ പുറത്ത് കാണിക്കുക, തിന്മയെ എതിര്‍ക്കുക എന്നതാണ് കെ.ടി.യുടെ നാടകങ്ങളുടെ പ്രധാന സവിശേഷത.' 

'ഓരോ നാടകങ്ങള്‍ എഴുതുമ്പോഴും കെ.ടി. എന്റെ പുറകില്‍ ചാട്ടവാറുമായി നില്‍ക്കുന്ന തോന്നല്‍ എനിക്കുണ്ടാകാറുണ്ട്. അദ്ദേഹത്തെ ഓര്‍ക്കാതെ ഒരു നാടകവും ഞാന്‍ എഴുതാറില്ല. അത്രയേറെ സ്വാധീനമാണ് അദ്ദേഹം എന്നിലുണ്ടാക്കിയത്. 1982 വരെ ഞങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധം നിലനിന്നു.'

Content highlights : malayalam playwriter k.t. muhammed's rememberance in ibrahim vengara