ങ്ങേയറ്റം നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ഒരു പെണ്‍കുട്ടിക്കാലം, അതായിരുന്നു അഷിതയുടെ ബാല്യകൗമാരങ്ങള്‍. ഏതൊരു മനുഷ്യജീവിതത്തെയും തകര്‍ത്തുകളയാന്‍ പര്യാപ്തമായ മാനസിക ശാരീരിക പീഡനങ്ങളെ അതിജീവിച്ച ആ ദുരിതകാലത്തെ ഓര്‍മിക്കുകയും സ്‌ഫോടനാത്മകമായി അത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ തുറന്നുപറയുകയുമാണ് അഷിത. എഴുത്തിനോട് അസാധാരണമായ ഭ്രമമുള്ള ഒരു പെണ്‍കുട്ടിയെ യാഥാസ്ഥിതിക സമൂഹം എങ്ങനെയൊക്കെയാണ് ശിഥിലമാക്കാന്‍ ശ്രമിച്ചത് എന്നതിന്റെനടുക്കുന്ന ഉദാഹരണമാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനോട് അഷിത പങ്കുവെയ്ക്കുന്ന ഈ ജീവിതാനുഭവങ്ങള്‍. അതില്‍ നിന്ന് ഒരു ഭാഗം വായിക്കാം 

കേരളം വിടാന്‍ കഴിഞ്ഞ എഴുത്തുകാരികളെ നോക്കുകയാണെങ്കില്‍ ഒരു നാലഞ്ചു പേരേ ഉണ്ടാകൂ. മാധവിക്കുട്ടി, മാനസി. ഇവരൊക്കെ. മാനസിയിലൊക്കെ വളരെ ധീരമായ ചില തിരിച്ചുവരവുകള്‍ നമുക്കു കാണാന്‍ സാധിക്കും. 

അവര്‍ക്ക് സോഷ്യല്‍ ലൈഫുണ്ട്. ഞാന്‍ ബോംബെയില്‍ താമസിച്ചത് ഫ്‌ളാറ്റിനുള്ളില്‍ ഒറ്റപ്പെട്ടിട്ടാണ്. അച്ഛന്‍ വന്നുകഴിഞ്ഞാല്‍ ഭയങ്കര പേടിയാണ്. അച്ഛന്റെ കണ്‍വെട്ടത്ത് വരാതിരിക്കാന്‍ നോക്കും. അച്ഛന്‍ അ പഴയ ടിപ്പിക്കല്‍ മലയാളി കാര്‍ണവരെപ്പോലെ ആയിരുന്നു.

അച്ഛന്‍ വിദ്യാസമ്പന്നനായിരുന്നല്ലോ?

പഴയ ബി.എ. ഫിസിക്‌സസാണ് അച്ഛന്‍. 

ഉയര്‍ന്ന ജോലിയായിരുന്നില്ലേ? എന്നിട്ടും! 

ഓഡിറ്റ് ഓഫീസര്‍ ആയിരുന്നു. 

എന്നിട്ടും അദ്ദേഹവും ഗ്രാമത്തിന്റെ ഓര്‍ത്ത ഡോക്‌സ് ലൈനില്‍നിന്നുപോയി.

ഓര്‍ത്തഡോക്സ്സല്ല. ഹി ഡിസ് ലൈക്ക് മീ. കുട്ടികളില്‍ എന്നോടാണ് ഏറ്റവും അധികം സംസാരിക്കാതിരുന്നത്. 

അതിന്റെ കാരണമെന്താ? പില്ക്കാലത്ത് കണ്ടത്തിയത്? 

He believed as I was somebody else's child,  ഒരു  പ്രസിദ്ധ സാഹിത്യകാരന്റെ അതാ കാര്യം. അപ്പൊ എന്റെ കുട്ടിക്കാലം തൊട്ട് it was in his mind, മരിക്കുന്നതുവരെ. 

പക്ഷേ, സ്‌നേഹം അതുണ്ടായില്ലേ? അടുത്ത വിട്ടിലെ കുട്ടിയാണേല്‍പ്പോലും അതുണ്ടാവുമോ?

Weeklyഅതുവന്നില്ല. ആ ആളിനോട് തീരാത്ത പകയെല്ലാം എന്നോടുതീര്‍ത്തു. അച്ഛനെന്നോട് ഇതു പറഞ്ഞ സമയത്താണ് എഴുത്തുനിര്‍ത്തിയത്. എട്ടുവര്‍ഷം. കുട്ടിക്കാലം തൊട്ട് അച്ഛനെന്നോട് പറയും, 'എന്നെ അച്ഛാ എന്ന് വിളിക്കരുത്'' എന്ന്. അതും പബ്ലിക്കായി, എല്ലാവരുടെയും മുന്‍പില്‍ വെച്ച്, വളരെ സീരിയസായിട്ട്. ചെറുപ്പത്തില്‍ എനിക്കതൊരു തമാശയായിരുന്നു. കെ. ബാലചന്ദ്രന്‍ നായര്‍ എന്നായിരുന്നു അച്ഛന്റ പേര്. അപ്പൊ ഞാന്‍ പറയും, ''ശരി കെ.ബി. നായര്‍ കേറിവരൂ, ഇരിക്കൂ, ചായകൊണ്ട് വരട്ടെ?' എല്ലാ അച്ഛനമ്മമാരും ഇങ്ങനെയൊ ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രൊഫിഷ്യന്‍സി പ്രൈസ് കിട്ടിയത് മേടി ക്കാന്‍ സദസ്സിലുണ്ടായിട്ടും എന്നെ വിട്ടില്ല. ചേട്ടനായിരുന്നു പ്രൈസ് എങ്കില്‍ പോകുന്നതില്‍ അര്‍ഥമുണ്ട് എന്നാണ് പറഞ്ഞത്. ഒരിക്കല്‍ സ്‌കൂളില്‍നിന്ന് ഒരു ഫോം പൂരിപ്പിച്ചയയ്ക്കാന്‍ കൊടുത്തയച്ചു. എന്നെക്കാള്‍ഒരു ക്ലാസ് മീതെയാണ് ചേട്ടന്‍ പഠിച്ചിരുന്നത്. ഒരേ സ്‌കൂളില്‍. ചേട്ടന് എല്ലാം അച്ഛന്‍ വിധിയാംവണ്ണം എഴുതിക്കൊടുത്തു. അച്ഛന്റ പേര്, വാര്‍ഷികവരുമാനം, മാസശമ്പളം, ജാതി, മതം എല്ലാം. എന്റെ  ഫോമില്‍ അച്ഛന്റ പേര് 'ശൂന്യം', വാര്‍ഷിക വരുമാനം 'ശൂന്യം', ജാതി എന്താണെന്നറിയില്ല ഇങ്ങനെയൊക്കെ എഴുതി. ''അപ്പൊ ടീച്ചര്‍ ചോദിച്ചാ എന്താ പറയ്യ'' എന്ന് ആറുവയസ്സുകാരി ആയ ഞാന്‍ ചോദിച്ചു. അപ്പൊ  ''അച്ഛനിവിടില്ല'' എന്നുപറയാന്‍ പറഞ്ഞു. സ്‌കൂളില്‍ കൊടുത്തപ്പോള്‍ അവര്‍ ഞെട്ടിപ്പോയി ആ വര്‍ഷം ക്യാരക്ടറിനുള്ള സമ്മാനം എനിക്കു കിട്ടിയില്ല. കാരണം കുട്ടി നുണപറഞ്ഞു!

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാനും ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാനും ഇവിടെ ക്ലിക്ക് ചെയ്യുക

അഷിതയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Ashitha ismaya Chhihnangal, Apoorna Viramangal, Ashithayude Kathakal, Mazhameghangal, Thathagatha