തുനിമിഷവും ഏതിടത്തുവെച്ചും ഉപേക്ഷിക്കപ്പെടാവുന്ന പെണ്‍കുട്ടിയായി, നിസ്സഹായയായി ജീവിച്ച കാലത്തെ ഓര്‍മിക്കുകയാണ് അഷിത മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ. എഴുത്തിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ അസാധാരണമായ പ്രവേശം യാഥാസ്ഥിതികമായ കുടുംബഘടനയെ എങ്ങനെ അസ്വസ്ഥമാക്കിയെന്ന് അഷിതയുടെ അനുഭവലോകം മലയാളിയെ ബോധ്യപ്പെടുത്തുന്നു. ശാരീരികവും മാനസികവുമായ ആ മുറിവുകളെ ഉണക്കിയ എഴുത്തുകള്‍ എങ്ങനെയൊക്കെയാണ് സംഭവിച്ചതെന്നും അഷിത പറയുന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനോട് അഷിത പങ്കുവയ്ക്കുന്ന ജീവിതാനുഭവങ്ങളില്‍ നിന്നൊരു ഭാഗം വായിക്കാം. 

മുംബൈ പോലൊരു നഗരത്തില്‍ അന്ന് ഒറ്റയ്ക്ക് ? 

അന്നുതന്നെ നാലുവരിപ്പാതയാണ് അവിടെ. എന്തിനാണ് ഞാനില്ലാതെ റോഡ് ക്രോസ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ഓടിക്കൊണ്ട് 'അച്ഛാ... അച്ഛാ' എന്ന് വിളിക്കുകയാണ്. അച്ഛന്‍ ധ്യതിയില്‍ ക്രോസ് ചെയ്യാന്‍ നോക്കുകയാണ്. എന്റെ വിളി തൊണ്ട് പൊട്ടുമാറുച്ചത്തിലായി. ആള്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നുണ്ട്. ഓരോ തവണ അച്ഛന്‍ ക്രോസ് ചെയ്യുമ്പോഴും വണ്ടികള്‍ വന്ന് അച്ഛനെ തടയുന്നുണ്ട്. ഒരുതവണ് ക്രോസ് ചെയ്ത് പകുതിവഴി എത്തിയപ്പോള്‍ ഒരു വലിയ ഡബിള്‍ ഡക്കര്‍ വന്നിട്ട് അച്ഛന് തിരിച്ചുവരേണ്ടിവന്നു. അച്ഛന്‍ തിരിച്ച് ഫുട്പാത്തിലേക്ക് കയറിയപ്പോള്‍ ഷര്‍ട്ടില്‍ ഞാന്‍ കയറിപ്പിടിച്ചു. അപ്പൊ ''ങാ! നീ ഉണ്ടായിരുന്നില്ലേ?''എന്ന ഒരു ചോദ്യമാണ്. ഞാന്‍ വിചാരിച്ചു, വീട്ടില്‍ ചെന്ന് അമ്മയോട് പറയണമെന്ന്. പക്ഷേ, കേട്ടിട്ട് അമ്മ ഒന്നും മിണ്ടിയില്ല. ഇപ്പോഴുമെനിക്ക് ബസയാത്രകള്‍ പേടിയാണ്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അറിയുന്നത്, അവര്‍ മനഃപൂര്‍വം എന്നെ ഉപേക്ഷിക്കുകയായിരുന്നു. 

അതുകഴിഞ്ഞ് ഒരുദിവസം, അതിന്റെ അടുത്തെ ആഴ്ചയോ മറ്റോ, വേറൊരു വലിയ മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. ഡോക്ടറെ കാണിക്കാനാ എന്നാണ് പറഞ്ഞത്. അവിടെ ലിഫ്റ്റണ്ടായിരുന്നു. അച്ഛന്‍ പറഞ്ഞു, ''നീ ലിഫ്റ്റില്‍ പോ, ഞാന്‍ സ്റ്റെയര്‍കേസ് വഴി വരാം'' ഞാന്‍ കൂട്ടാക്കിയില്ല. അച്ഛന്റെ ഷര്‍ട്ടില്‍ മുറുക്കെപ്പിടിച്ചു. അപ്പൊ അച്ഛന്‍ പറഞ്ഞു: ''നീ സ്റ്റെയര്‍കേസ് കേറി വാ, ഞാന്‍ ലിഫ്റ്റില്‍ വരാം.'' അപ്പൊ നേരത്തെ ബസ്സില്‍വെച്ച് സംഭവിച്ചതിന്റെ ഒരു ഭയം കിടക്കുന്നതുകൊണ്ട് ഞാന്‍ സമ്മതിച്ചില്ല. 

അതെന്താ അങ്ങനെ പറയാന്‍ കാരണം?

he wanted to abandon me.  അതെനിക്ക് ഉറപ്പായിരുന്നു. അപ്പൊ ഞാന്‍ അച്ഛന്റെ ഷര്‍ട്ടില്‍ ബലമായി പിടിച്ചു. അച്ഛന്റെ കൂടെത്തന്നെ കയറിപ്പോയി. ആളൊഴിഞ്ഞ റൂമിന്റെ മുന്‍പിലെത്തിയപ്പോള്‍, 'ഇവിടെയാണ് ഡോക്ടര്‍, നീയിവിടെ നില്ല്' എന്നുപറഞ്ഞു, അച്ഛന്‍. ഞാനവിടെ നിന്നു. 'ഡോക്ടര്‍ ഉണ്ടോ എന്നുനോക്കി ഇപ്പൊ വരാം' എന്നു പറത്ത് അച്ഛന്‍ അപ്രത്യക്ഷനായി, മെല്ലെമെല്ലെ കുറച്ച് യുവാക്കള്‍ അവിടേക്കുവന്നു. അവര്‍ എന്നോട് ചോദിച്ചു: ''What is wrong with you?' അവര്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് ആയിരുന്നു. 

കുറച്ചുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. ഇവരോട്, സ്റ്റുഡന്റ്‌സിനോട് എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. പെട്ടെന്ന് അച്ഛന്‍ weeklyതിരിച്ചുവന്നു. ആ നിമിഷമാണ് ഒരു തടിച്ച സ്ത്രീ ഇടനാഴിയിലൂടെ ഓടി ജനാല വഴി എടുത്തുചാടുന്നത് ഞാന്‍ കണ്ടത്. ഞാന്‍ അച്ഛന്റെ ഷര്‍ട്ട് പിടിച്ചുതന്നെ താഴത്തെക്കുപോയി. ഗേറ്റില്‍ എത്തിയപ്പോള്‍ അവിടത്തെ സെക്യൂരിറ്റി അച്ഛനെ ഉറക്കെയുറക്കെ ചീത്തപറഞ്ഞു. അച്ഛന്‍ വളരെ ജാള്യതയോടെയാണ് പുറത്തേക്കുകടന്നത്. ഞാന്‍ അച്ഛനോട്, ''എന്താ അയാളിങ്ങനെ'' എന്നുചോദിച്ചു. അപ്പൊ ഒരു മനഃക്ലേശവുമില്ലാതെ അച്ഛന്‍ എന്നോട് പറയുകയാണ്: 'ഞാന്‍ പുറത്തേക്ക് കടക്കാന്‍ നോക്കിയപ്പോള്‍ സെക്യൂരിറ്റി എന്നെ തടഞ്ഞു, പാസ്സില്‍ രണ്ടാള്‍ എന്നെഴുതിയിട്ടുണ്ടല്ലോ... കൂടെ വന്ന ആളെവിടെ എന്നു ചോദിച്ചിട്ട് സെക്യൂരിറ്റി അച്ഛനെ പുറത്തുകടക്കാന്‍ സമ്മതിച്ചില്ല. ഗേറ്റടച്ചു. അങ്ങനെ രണ്ടു തവണ ഉപേക്ഷിക്കപ്പെട്ടിട്ടും പിന്നെയും അവരില്‍ ആശ്രയം യാചിച്ചതിന്റെ അപമാനഭാരം ഞാന്‍ ജീവിതം മുഴുവന്‍ ചുമന്നിട്ടുണ്ട്. 

പിന്നെ കുട്ടിക്കാലത്ത് ഒരഞ്ചുവയസ്സില്‍ ഒരു ഷിമ്മീസ് മാത്രമിട്ടോണ്ട്, എനിക്ക് നടന്നു പോയി പാല്‍ കൊണ്ടുവരണമായിരുന്നു. അങ്ങോട്ടുപോകുമ്പോള്‍ പ്രശ്‌നമില്ല. ഇങ്ങോട്ടുവരുമ്പോള്‍ അതിന് വെയിറ്റുണ്ടാവും, അത് നിലത്തുമുട്ടും. അത് രണ്ടുകൈകൊണ്ടും പൊക്കിപ്പിടിച്ച്, വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ്, ദിവസവും വെളുപ്പിന് അഞ്ചുമണിക്ക് പോയി അവിടെ ചെന്നിട്ട് ക്യൂ നില്ക്കും. എനിക്ക് ബൂത്തത്തില്ല. 

എത്ര വയസ്സില്‍? 

അഞ്ചുവയസ്സില്‍. നമ്മള്‍ കുഞ്ഞുങ്ങളെ അങ്ങനെ വിടുമോ? 

വേറെയാരും കൂടെ വരില്ല? അഞ്ചുമണിക്ക്?

അച്ഛന്‍ എഴുന്നേറ്റിട്ടുണ്ടാകും. മറ്റേ രണ്ടുപേരും മൂടിപ്പുതച്ച് സുഖമായിട്ട് ഉറങ്ങുകയാ യിരിക്കും. ബൂത്തില്‍ ചെല്ലുമ്പോള്‍ വല്ല സര്‍ദാര്‍ജിയായിരിക്കും എടുത്തുപൊക്കി പാല്‍ മേടിച്ചുതരിക. അവര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. കൈസേ ലോഗ് ഹ!'' (എന്തുതരം മനുഷ്യരാണ്?). തണുത്ത കാറ് വീശിയടിക്കുന്നുണ്ടാകും. അവരൊക്കെ സ്വെറ്റര്‍ ഇട്ടിട്ടാണ് വന്നിരുന്നത്. ഞാന്‍ തണുത്തിനെ വരുമ്പോ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. 'തണുപ്പോണ്ട് അത് നീലനിറമായി'' പക്ഷേ, അച്ഛന്‍ കേട്ടമട്ട് നടിക്കില്ല. അടിയും ചിത്തെയും പേടിച്ച് ഞാന്‍ മിണ്ടു കയില്ല, വേറെ ഓപ്ഷനില്ലായിരുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാനും ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാനും ഇവിടെ ക്ലിക്ക് ചെയ്യുക

അഷിതയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Ashitha, Shihabuddin Poythumkadavu,Interview