കള്‍ കണക്കില്‍ വളരെ പിറകിലാണ്. കഴിഞ്ഞ ക്ലാസ് പരീക്ഷയ്ക്ക് അവള്‍ക്ക് കിട്ടിയ മാര്‍ക്ക് ഏതാണ്ട് വൃത്തത്തിനടുത്തെത്തിയിരുന്നു.

ട്യൂഷന് പോകാന്‍ പറഞ്ഞാല്‍ അവിടത്തെ അധ്യാപകര്‍ തല്ലുമെന്ന് ഭയന്ന് പോകാന്‍ തയ്യാറല്ല. അങ്ങനെ എന്നും കണക്കിന് പിന്നാക്കമായ ഞാന്‍തന്നെ അവളെ കണക്ക് പഠിപ്പിക്കാമെന്നേറ്റു. 

ഇപ്പോള്‍ ഏതു കണക്കാണ് പഠിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവള്‍ വൃത്തമെന്ന് പറഞ്ഞു. അതെന്നെ കൂടുതല്‍ വൃഷമവൃത്തത്തിലാക്കി.

ഞാന്‍ സ്‌കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ ജ്യോമെട്രിയുടെ ഭാഗമായ വൃത്തത്തില്‍ കുറേ കഷ്ടപ്പെട്ടതാണ്. അധ്യാപകന്‍ എത്ര പഠിപ്പിച്ചിട്ടും തലയില്‍ കറയാത്ത ആ സാധനത്തെ ഇപ്പോള്‍ ഞാന്‍ ഒറ്റയടിക്ക് തലയില്‍ കയറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞാന്‍ പഠിച്ചിട്ടുവേണമല്ലോ മകളെ പഠിപ്പിക്കാന്‍.

മകളുടെ ഗണിതപുസ്തകം ഞാന്‍ തുറന്നു. വൃത്തത്തിന്റെ കേന്ദ്രം കണ്ടുപിടിക്കുകയാണ് അതില്‍ പ്രധാനം. വൃത്തത്തിനുള്ളില്‍ കുരവപ്പൂപോലെ വരച്ചിരിക്കുന്ന ചില ത്രികോണങ്ങളുടെ ഡിഗ്രി സമാനതയിലൂടെ വേണം അത് തെളിയിക്കേണ്ടതും.

ആദ്യംകുറേ വെള്ളം കുടിച്ചു. എങ്കിലും ബുദ്ധിമുട്ടി പഠിച്ചു. വൃത്തത്തിലെ ഏത് രണ്ടു ബിന്ദുക്കള്‍ യോജിപ്പിക്കുന്ന വരയുടെയും ലംബസമഭാജി, വൃത്തകേന്ദ്രത്തിലൂടെ കടന്നുപോകുമെന്ന് പുസ്തകത്തിലെ ചിത്രം കാണിച്ച് അവളോടു പറഞ്ഞു.

അവളാകട്ടെ വിരണ്ട മുഖത്തോടെ എന്നെ നോക്കിയിരിക്കുകയാണ്. പണ്ട് എനിക്ക് സംഭവിച്ചതുപോലെ അവള്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. പറയുന്നതൊന്നും അവളുടെ തലയില്‍ കയറുന്നില്ലെന്ന്. എന്റെ തലയില്‍ കയറിയപ്പോള്‍ പുസ്തകം മടക്കി ചാരുകസേരയില്‍ക്കിടന്ന് ഞാന്‍ ഇങ്ങനെ ആശ്വസിച്ചു.

ഇപ്പോള്‍ വൃത്തം പഠിക്കാത്ത നീ, ഞാനിപ്പോള്‍ വൃത്തം പഠിച്ചപോലെ നിന്റെ മകള്‍ക്കുവേണ്ടി ഒരിക്കല്‍ താനെ പഠിക്കും. കണക്കില്‍ മാത്രമല്ല, എല്ലാത്തിലും. അങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഒരു വൃത്തം പൂര്‍ത്തിയാകും.