വളപ്പൊട്ട്

തലചൊറിഞ്ഞുകൊണ്ട്‌ ആരോ പടിവാതിൽക്കൽ. കിണറ്റിൽ വെള്ളമില്ല, ഒരു കുടം തരാമോ എന്നു ചോദിച്ച്‌ ഇന്നലെ കൃഷ്ണൻ നായർ വന്നിരുന്നു. ആരാണാവോ പുതിയ ആവശ്യക്കാരൻ? നോക്കുമ്പോൾ കൈയിൽ കുടമില്ല. ബക്കറ്റും കണ്ടില്ല. ‘‘എന്നെ വളപ്പൊട്ടിൽ ചേർക്കാമോ? പ്ളീസ്‌...’’വളപ്പൊട്ടോ?ഓ, പെട്ടെന്നാണോർമവന്നത്‌. ‘വളപ്പൊട്ട്‌’ ഞാനുൾപ്പെട്ട Whatsapp ഗ്രൂപ്പിന്റെ പേര്‌. ഞാൻ അതിന്റെ ഗ്രൂപ്പ്‌ Admin.

ജാലവിദ്യ 

 

റിട്ടയർമെന്റ്‌ ആനുകൂല്യം കൈപ്പറ്റിയ ദിവസം രാത്രി ഗൂഗിൾ മെസഞ്ചറിൽ ഒരു സന്ദേശം. ‘നിങ്ങളുടെ കൈയിൽ 43,187 രൂപയുണ്ടോ? എങ്കിൽ വെറും ആറുമാസംകൊണ്ട്‌ അത്‌ 86374 രൂപയാക്കി കൈയിൽത്തരാം.’വിശ്വാസംവരാതെ ലാപ്‌ടോപ് സ്ക്രീനിൽ വീണ്ടും വീണ്ടും കണ്ണോടിച്ചു. നേരം പുലരുംവരെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആറുമാസംകൊണ്ട്‌ പണം ഇരട്ടിയാവുന്ന മാജിക്കിന്റെ പേരെന്ത്‌?

tksanku9@gmail.com