കൊറോണ വ്യപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ജീവിതത്തില്‍ വായനക്കാര്‍ക്കായി ഓരോ കഥകള്‍ വീതം എഴുതുകയാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ്. ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കുന്ന കഥയെഴുത്ത് 25 ദിവസം പിന്നിട്ടിരിക്കുകയാണ്. 

ചിറകുകള്‍ എന്ന കഥയാണ് പാറക്കടവ് 25ാം ദിവസം വായനക്കാര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

കഥ വായിക്കാം


ചിറകുകള്‍
...................................
പി.കെ.പാറക്കടവ്
....................................
തത്തക്കൂട് പോലെ മനുഷ്യക്കൂടുമുണ്ട്.
ഭരണാധികാരികള്‍ എത്ര മനുഷ്യരെയാണ്
ചിറകുകളരിഞ്ഞു് കൂട്ടിലിട്ടു പാലും പഴവും നല്‍കി വളര്‍ത്തുന്നത്.
അവര്‍ ചിറകടിക്കുന്നേയില്ല..

Content Highlights: Malayalam writer PK Parakkadavu story