ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന വായനക്കാര്‍ക്കായി എഴുത്തുകാരന്‍ പി.കെ പാറക്കടവ് എഴുതുന്ന കഥ പരമ്പര തുടരുകയാണ്. പത്താം ദിവസം പി.കെ പാറക്കടവ് എഴുതിയ കഥ വായിക്കാം.

pk
ചിത്രീകരണം: മുഖ്താര്‍ ഉദരംപൊയില്‍

ദൈവത്തിന്റെ ആധാരം

മരിച്ചു ചെന്ന് ദൈവത്തിന്റെ ആധാരം വായിച്ചപ്പോഴാണ് പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങി സകലമാന ജീവികള്‍ക്കും ശേഷമാണ് മനുഷ്യന് ഭൂമിയിലുള്ള അവകാശം രേഖപ്പെടുത്തിവെച്ചതെന്നറിഞ്ഞ് അഹങ്കാരത്തിന്റെ മുഖം താണുതാണുപോയത്.

Content Highlights: Malayalam writer PK Parakkadavu story