ഇന്ന് ലോക പുസ്തകദിനം. ചെറിയ കഥയാണ് വലിയ കഥ എന്ന് ലോകത്തെക്കൊണ്ട് പറയിപ്പിച്ച എഴുത്തുകാരിയാണ് ലിഡിയ ഡേവിസ്. ഒറ്റവരിക്കഥകളെഴുതി മാന്‍ ബുക്കര്‍ പ്രൈസ് നേടിയിട്ടുണ്ട് ലിഡിയ. മിന്നല്‍ കഥകള്‍ (Flash Fiction) ആണ് ഈ കാലത്തിന്റെ കലാരൂപം.
ലോക്ഡൗണ്‍ കാലത്ത് വായനയെക്കുറിച്ച് എഴുത്തുകാരന് പി.കെ പാറക്കടവ് എഴുതിയ കഥ വായിക്കാം.
വായന
...........................
പി.കെ.പാറക്കടവു്
...................................
' എന്തേ ഇങ്ങോട്ട് പോന്നു?' മാലാഖ ചോദിച്ചു.
' കഥ കഴിഞ്ഞു '. അവന് പറഞ്ഞു.
പിന്നെ മാലാഖ അവനെ വായിക്കാന്‍ തുടങ്ങി.
' വായിച്ചു കഴിഞ്ഞിട്ടു പറയാം ഇനി എങ്ങോട്ട് പോകണമെന്ന് ?'
വായന തീരുന്നതും കാത്ത് അവന് സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയും ഇടയില്‍
കാത്തിരുന്നു.
Content Highlights: Malayalam short stories by PK Parakkadavu