കൊറോണക്കാലത്തെ ലോക്ക് ഡൗണ്‍ ജീവിതം രസകരമാക്കുവാന്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കയാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മിനിക്കഥകള്‍ രൂപത്തിലുള്ള രചനകള്‍ പാറക്കടവ് വായനക്കാരിലേക്ക് എത്തിക്കുന്നത്. 

ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് 28 ശനിയാഴ്ച മൂന്നാം കഥയായ നാം പൂവായ് മാറുന്ന ദിവസം പാറക്കടവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്താര്‍ ഉദരംപൊയിലിന്റെ ചിത്രീകരണങ്ങളും കഥകളോടൊപ്പമുണ്ട്. 

പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം

നാം പൂവായ് മാറുന്ന ദിവസം
.................................................
പി.കെ.പാറക്കടവ്
..................................................
പ്രിയപ്പെട്ടവര്‍ക്ക് പൂ കൊടുക്കുന്നത് പോലെ
ഒരു നാള്‍ നാം നമ്മെത്തന്നെ ദൈവത്തിന് കൊടുക്കുന്നു.
കയ്യടിക്കുന്നതിന് പകരം എല്ലാരും നിലവിളിക്കുന്നതെന്തിനാണ്?

parakkadavu

Content Highlights: corona days story challenge by writer PK Parakkadavu