കുട്ടിയാണ് മനുഷ്യന്റെ പിതാവ് എന്ന് പ്രസ്താവിച്ചത് വിശ്വകവി വില്യം വേഡ്സ്വർത്താണ്. നിഷ്കളങ്കനായ തത്വജ്ഞാനികളായും നിരീക്ഷകരായും വിമർശകരായും കുഞ്ഞുങ്ങളെ ഹൃദയത്തിലേറ്റിയവരാണ് ലോകത്തിലെ എല്ലാ മികച്ച വ്യക്തിത്വങ്ങളും. ആരാണ് കുട്ടികൾ എന്നതിന് പ്രമുഖർ നല്കിയിരിക്കുന്ന നിർവചനം വായിക്കാം.

നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ കുട്ടിയും ഒരു ദൈവികനിയോഗമാണ്- വെസ് സ്റ്റഫോഡ്

ഏറ്റവും അനുകരണവിദഗ്ധരാണ് കുട്ടികൾ. അതുകൊണ്ടുതന്നെ അതിമഹത്തായതെങ്കിലും വേണം നമ്മൾ അവർക്ക് അനുകരിക്കാൻ കൊടുക്കാൻ

മുതിർന്നവരെ ശ്രദ്ധിക്കാനും അനുസരിക്കാനും കുട്ടികൾ മിടുക്കുകാട്ടിക്കൊള്ളണമെന്നില്ല,പക്ഷേ നമ്മളെ എങ്ങനെ അനുകരിക്കണം എന്നതിൽ മാത്രം അവർക്ക് പാളിച്ചവരില്ല- ജയിംസ് ബാൾഡ്വിൻ

നനഞ്ഞ സിമന്റ് പോലെയാണ് കുട്ടികൾ, അതിലെന്തു പറ്റിപ്പിടിച്ചാലും കാലാകാലം അവിടെത്തന്നെയുണ്ടാകും- ഹെയിം ഗിനോട്

കുട്ടികളോടൊപ്പമിരിക്കുമ്പോൾ എന്റെ ഹൃദയത്തിലെ മുറിവുകൾ എന്നോ ഉണങ്ങിപ്പോകുന്നു.
-ദസ്തയേവ്സ്കി

നിസ്വാർഥമായി നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിച്ചുകൊണ്ടേയിരിക്കുക, പ്രാവർത്തികമാക്കാൻ വളരെ പ്രയാസമാണ്,പക്ഷേ വേറെ നിവൃത്തിയില്ല-ഫ്രെഡറിക് ഡഗ്ളാസ്

ജനസംഖ്യയുടെ മൂന്നിലൊന്നേ കുട്ടികളുള്ളൂ, പക്ഷേ ഭാവിയിലെ മൊത്തം ജനസംഖ്യയുമവരാണ്.

ലോകം മുന്നോട്ട് പോകണമെന്ന് ദൈവത്തിന്റെ അഭിപ്രായമാണ് ഒരു കുഞ്ഞ്-കാൾ സാൻബർഗ്

ജീവിതത്തിലുള്ളതെല്ലാം നമ്മൾ കുഞ്ഞുങ്ങളെ പറഞ്ഞുപഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജീവിതമെന്താണെന്ന് കുഞ്ഞുങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

കുട്ടികൾ നിങ്ങളെ കേൾക്കുന്നില്ല എന്നു പറഞ്ഞ് വിലപിക്കണ്ട, അവർ നിങ്ങളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്-റോബർട്ട് ഫൽഗം

യുദ്ധമുണ്ടാക്കാൻ മുതിർന്നവർക്ക് കഴിഞ്ഞേക്കാം പക്ഷേ ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ളത് കുട്ടികൾക്കാണ്- റേ മെറിറ്റ്

ഒരു വ്യക്തി എന്നത് വ്യക്തിതന്നെയാണ്. എത്ര ചെറുതാണ് എന്നത് ഒരു വിഷയമേയല്ല- ഡോ. സീയുസ്
മുതിർന്നവർ കാലഹരണപ്പെട്ട കുട്ടികൾ മാത്രമാണ്- ഡോ. സീയുസ്

കുട്ടികളോട് പെരുമാറുന്ന രീതിയേക്കാൾ തീവ്രമായ വെളിപ്പെടുത്തൽ ഒരു സമൂഹത്തിന്റെ ആത്മാവിനുമുണ്ടാകില്ല- നെൽസൺ മണ്ടേല

നിങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള പ്രവണത കുട്ടികൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്- ലേഡി ബേഡ് ജോൺസൺ

എന്തു ചിന്തിക്കണമെന്നല്ല, എങ്ങനെ ചിന്തിക്കണമെന്നാണ് കുട്ടികളെ നമ്മൾ പരിശീലിപ്പിക്കേണ്ടത്- മാർഗരറ്റ് മെഡ്

ഒരാൾക്ക് തന്റെ മക്കൾക്കോ പേരക്കുട്ടികൾക്കോ കൈമാറ്റം ചെയ്യപ്പെടാവുന്ന ഏറ്റവും മഹത്തായ പാരമ്പര്യം പണമോ മറ്റ് ഭൗതികസ്വത്തുക്കളോ അല്ല, മറിച്ച് സ്വഭാവത്തിന്റെയും വിശ്വാസത്തിന്റെയും പൈതൃകം മാത്രമാണ്-ബില്ലി ഗ്രഹാം

നമ്മുടെ മുന്നിലുള്ള കുട്ടി ഇന്ന് ആരെല്ലാമൊക്കെയോ ആണ് എന്നത് പാടേ വിസ്മരിച്ചുകൊണ്ടാണ് അവൻ നാളെയെന്തായിത്തീരുമെന്നതിനെക്കുറിച്ച് നമ്മൾ വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നത് -സ്റ്റേഷ്യാ തോഷർ

കുട്ടികൾ വാർത്തെടുക്കപ്പെടേണ്ടവരല്ല, മറിച്ച് മടക്കിയൊടിക്കപ്പെടേണ്ടാത്തവരാണ്- ജെസ് ലെയർ

തകർന്നടിഞ്ഞ മനുഷ്യരെ നന്നാക്കിയെടുക്കുന്നതിനേക്കാൾ ഭേദം ശക്തരായ കുട്ടികളെ കെട്ടിപ്പടുക്കുക എന്നതാണ്-ഫ്രെഡറിക് ഡഗ്ളാസ്

വിമർശകരേക്കാൾ കുട്ടികൾക്കാവശ്യം മാതൃകകളാണ്- ജോസഫ് ജോബട്ട്

Content Highlights:The most famous quotes on children by veteran Authors