'സുഖമാണല്ലോ അല്ലേ... ' ഒട്ടും കരുത്തറിയിക്കാതെ , വളരെ മൃദുവായി എന്റെ കരം ഗ്രഹിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. 
' താങ്കള്‍ അഫ്ഗാനിസ്ഥാനിലായിരുന്നുവെന്ന് ഞാന്‍ അനുമാനിക്കുന്നു....' 'താങ്കള്‍ക്ക് അതെങ്ങനെയറിയാം?', ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു. 

ഈ ചോദ്യകര്‍ത്താവിനെയും അദ്ദേഹത്തെ ഞെട്ടിച്ച അപരിചിതനേയും ലോകം മുഴുവനുമുള്ള വായനക്കാര്‍ക്കറിയാം: ഷെര്‍ലക്‌സ് ഹോംസ് എന്ന എക്കാലത്തെയും പ്രശസ്തനായ കുറ്റാന്വേഷകനും അദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തിയ, സന്തതസഹചാരിയായ വാട്‌സണും. വാട്‌സണ്‍ ആദ്യമായി ഷെര്‍ലക്‌സ് ഹോംസിനെ കണ്ടുമുട്ടുന്നതാണ് കഥാസന്ദര്‍ഭം. എടുത്തു പറയേണ്ടതല്ല എന്നുതോന്നുന്ന ഒരിടത്തുവെച്ചാണ് അവര്‍ കണ്ടുമുട്ടുന്നത്. ഒരു രസതന്ത്രപരീക്ഷണശാലയില്‍ വെച്ച്. വാട്‌സണ്‍ ഒരു ഡോക്ടറാണ്. ശാസ്ത്രം പഠിച്ചയാളാണ്, ആനുകാലിക ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നയാളാണ്. പക്ഷേ, ഷെര്‍ലക് ഹോംസിനെ കണ്ടുമുട്ടുന്നതുവരെ അതുകൊണ്ടൊന്നും കാര്യമായ പ്രയോജനമുണ്ടെന്ന അദ്ദേഹത്തിന് തോന്നിയിരുന്നില്ല. 

ഷെര്‍ലക് ഹോംസിന്റെ ഭാഷയില്‍, 'യുക്തിപരമായ അനുമാനങ്ങളുടെ ഒരു ശ്രേണി ( inductive method reasoning) യിലൂടെയാണ് അദ്ദേഹം കാര്യങ്ങളെ വിശകലനം ചെയ്തിരുന്നത്. അതാവട്ടെ തികച്ചും ശാസ്ത്രീയമായ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തില്‍ എത്തിച്ചേരുന്ന ( the science of deduction) നിഗമനവുമാണ്. എന്നാല്‍ നിരന്തരമായ ബോധ്യപ്പെടലുകള്‍ക്കുശേഷവും ഈ രീതിയെ അംഗീകരിക്കാന്‍ ഡോ. വാട്‌സണ്‍ തയ്യാറായിരുന്നില്ല. വളരെ ലളിതമായ ഒരു ഉദാഹരണത്തിലൂടെയാണ് ഷെര്‍ലക് ഹോംസ് ഇതേക്കുറിച്ച് വാട്‌സണോട് മറുപടി പറയുന്നത്. 

'ഒരു തുള്ളി വെള്ളം മാത്രം ഒരാളുടെ മുന്നില്‍വെച്ചാല്‍പ്പോലും, അത് അറ്റ്‌ലാന്റിക്‌സ് സമുദ്രത്തിലേതാണോ നയാഗ്രയിലേതാണോ എന്ന് ശാസ്ത്രതീയചിന്തയിലൂടെ അയാള്‍ക്ക് പറയാന്‍ കഴിയും.' ഇതിലൂടെ വെളിപ്പെടുന്ന കാര്യം, ശാസ്ത്രതീയകുറ്റാന്വേഷകന്റെ ആദ്യപ്രതീകവും തുടക്കക്കാരനുമായിരുന്നു ഷെര്‍ലക് ഹോംസ് എന്നതാണ്. എഡ്ഗാര്‍ അലന്‍ പോയുടെ ഇന്‍സ്‌പെക്ടര്‍ ഡപ്പിന്‍ എന്ന കഥാപാത്രംപോലും ശാസ്ത്രാധിഷ്ഠി തമായ കുറ്റാന്വേഷണരീതികള്‍ പിന്‍തുടര്‍ന്നിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. സാഹിത്യലോകത്തിലും കുറ്റാന്വേഷണത്തിന്റെ ലോകത്തിലും അതിനു തയ്യാറായ ഒരേയൊരു വ്യക്തി ഷെര്‍ലക്‌സ് ഹോംസിന്റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയല്‍ ആയിരുന്നു.

അല്‍പം ചരിത്രം

ഇന്ന് ഫോറന്‍സിക്‌സ് സയന്‍സ് എന്നറിയപ്പെടുന്ന കുറ്റാന്വേഷണശാസ്ത്രത്തിന്റെ ആദ്യ സ്ഫുരണങ്ങള്‍ പായിച്ചത് ഷെര്‍ലക് ഹോംസ് ആയിരുന്നുവെങ്കിലും അദ്ദേഹത്തെയോ ആര്‍തര്‍ കോനന്‍ ഡോയലിനെയോ അതിന്റെ ഉപജ്ഞാതാവായി കണക്കാക്കാനാവില്ല എന്നത് വസ്തുതയാണ്. വിക്ടോറിയന്‍ കാലഘട്ടത്തില്‍പ്പോലും മറ്റൊരു പേരില്‍ അത് നിലനിന്നിരുന്നു. മെഡിക്കല്‍ പ്രൊഫഷന്റെ ഒരു ഭാഗമായി കണക്കാക്കിയിരുന്ന അതിന്റെ പേരായിരുന്നു 'മെഡിക്കല്‍ ജൂറിസ് പ്രൂഡെന്‍സ് (Medical jurisprudence). 

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ഡോക്ടറായ ഗിയോവാനി ബാറ്റിസ്റ്റാ മോര്‍ഗാഗ്നി (Giovanni Battista Morgagni) ശവശരീരത്തില്‍ കാണറുന്ന മാറ്റങ്ങളെ ജീവനുള്ളപ്പോള്‍ ശരീരത്തില്‍ പ്രകടമായിരുന്ന രോഗലക്ഷണങ്ങളുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ലിയോണിലെ ഡോക്ടറായിരുന്ന അലെക്‌സസാഡ്രൈലക്കാസാഗനെ (Alexan-dr-e0 Lacassagne) ആവട്ടെ, മരണശേഷം പേശികള്‍ ദൃഢമാവുന്ന (rigor mortis) ശവശരീരത്തിന് നിറവ്യത്യാസം സംഭവിക്കുന്ന ലിവൊര്‍ മോര്‍ട്ടിസ് (livor mor-ti-s) എന്നിവയെക്കുറിച്ച് സ്വന്തമായ കുറിപ്പുകളെഴുതി സൂക്ഷിച്ചു. മരിച്ചതിനുശേഷം ശരീരം തണുക്കുന്ന ആല്‍ഗര്‍ മോര്‍ട്ടിസ് (algor mor-ti-s) എന്ന പ്രക്രിയയ്ക്ക് വേണ്ടിവരുന്ന സമയത്തെക്കുറിച്ചും അദ്ദേഹം പഠിച്ചു. ഇതിലൂടെ മരണസമയം കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. 

വിയന്നയിലെ കാള്‍ റൊക്കിറ്റാന്‍സ് (Karl Rokitansky) പ്രേതവിചാരണ അഥവാ പോസ്റ്റ്‌മോര്‍ട്ടം എന്ന സങ്കീര്‍ണമായ പ്രകിയയ്ക്കും രൂപംനല്‍കി. യൂറോപ്പിലുടനീളം കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു അതിലൂടെ സാധ്യമാവുമെന്ന് തെളിയിക്കപ്പെട്ട വിശകലനസാധ്യതകള്‍. എന്നാല്‍ ഇംഗ്ലീഷ് ചാനലിനു മറുകരയില്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു സ്ഥിതി. മൃതശരീരത്തെ കീറിമുറിക്കുന്നത് പാപമാണെന്നതരത്തിലുള്ള ചില വിശ്വാസധാരകളായിരുന്നു ഇതിന് ഒരു കാരണമായത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെയായിരുന്നു ഇക്കാര്യത്തിലുള്ള സാമൂഹികബോധതലം അല്പമെങ്കിലും വികസിക്കാനിടയായത്. ഇതേത്തുടര്‍ന്നാണ് ആല്‍ഫ്രെഫഡ് സൈ്വയിന്‍ ടെയിലര്‍ മനുഷ്യശരീരത്തിന്റെ ആന്തരഘടനയെക്കുറിച്ചുള്ള ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. രോഗലക്ഷണ ശാസ്ത്രം (Pathology), വിഷവൈദ്യം (Toxicology) തുടങ്ങിയവയെക്കുറിച്ച് ഇംഗ്ലീഷില്‍ ലഭ്യമായ ആദ്യപുസ്തകങ്ങളും ആല്‍ഫ്രെഡ് ടെയ്‌ലറുടെതായിരുന്നു. 

ഷെര്‍ലക് ഹോംസ് പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പാരീസില്‍ പരിശീലനം നേടിയ ഒരു ഭിഷഗ്വരനായിരുന്നു ആല്‍ഫ്രെഡ് ടെയ്‌ലര്‍. 'ലീഗല്‍ മെഡിസിന്‍' പഠിപ്പിക്കാനായിരുന്നു അദ്ദേഹം ലണ്ടനിലേക്കു വന്നത്. 'എ മാന്വല്‍ ഓഫ് മെഡിക്കല്‍ ജൂറിസ്ത്രപുപ്രുഡെന്‍സ് (A Manual of Medical Jurispruden-c-e) എന്ന അദ്ദേഹത്തിന്റെ പുസ്തകമായിരുന്നു ആര്‍തര്‍ കോനന്‍ ഡോയല്‍ പല ഷെര്‍ലക്‌സ് ഹോംസ് കഥകളുടെയും കഥാഗതി രൂപപ്പെടുത്തുന്നതിനായി ഉപയോഗിച്ചത്. 'ശവശരീരം കാണുന്ന ഒരു ഡോക്ടര്‍ എല്ലാ സൂക്ഷ്മവി ശദാംശങ്ങളും കണക്കിലെടുക്കണം. ഏതൊരു ചെറിയ കാര്യവും അയാള്‍ ശ്രദ്ധിക്കണം. ശരീരത്തിലെ മുറിവുകള്‍, ചതവുകള്‍, മറ്റു മാറ്റങ്ങള്‍ എന്നിവയെല്ലാം സശ്രദ്ധം നിരീക്ഷണവിധേയമാക്കണം' - തന്റെ പുസ്തകത്തില്‍ ആല്‍ഫ്രെഡ് ടെയ്‌ലര്‍ പറയുന്നു. ഇതേ വാക്കുകളുടെ ആലങ്കാരികമായ ആവര്‍ത്തനമാണ് 'എ സ്റ്റഡി ഇന്‍ സ്‌കാര്‍ലെറ്റില്‍ (A Study in Scarle-t) ഉള്ളത്. ഡോ. വാട്‌സണാണ് ഷെര്‍ലക് ഹോംസിനെക്കുറിച്ച നമ്മോട് സംസാരിക്കുന്നത്. 'അദ്ദേഹത്തിന്റെ വിറയാര്‍ന്ന കൈവിരലുകള്‍ അവിടെയുമിവിടെയുമായി പാറിപ്പറക്കുകയായിരുന്നു. ശവശരീരത്തിന്റെ ഓരോ കോണിലും അതെത്തി. തൊട്ടും തലോടിയും അമര്‍ത്തിനോക്കിയും ബട്ടണുകളഴിച്ച് പരിശോധിച്ചും കൊണ്ട് അവയങ്ങനെ പാറിനടന്നു.'

ഹോംസിന്റെ അനുമാനരീതി

ഷെര്‍ലക് ഹോംസിന്റെ സൃഷ്ടിക്ക് തനിക്ക് പ്രേരണയും മാത്യകയുമായത് എഡിന്‍ബെര്‍ഗിലെ മെഡിസിന്‍ പഠനകാലത്ത് ക്ലാസെടുത്തിരുന്ന ജോസഫ് ബെല്‍ എന്ന പ്രൊഫസറായിരുന്നുവെന്ന് കോനന്‍ ഡോയല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഡോ. ബെല്‍ രോഗികളെ ചികിത്സിച്ചിരുന്നതുപോലെ കുറ്റാന്വേഷണത്തെ സമീപിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥകളെഴുതുക തന്റെ ഒരു സ്വപ്നമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു ഡോ. ബെല്ലിന്റെ രോഗനിര്‍ണയരീതി. രോഗിയുടെ നടപ്പ്, ഇരിപ്പ്, വസ്ത്രധാരണരീതി, മറ്റ് പെരുമാറ്റങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി അവരുടെ ജോലി, വാസസ്ഥാനം, കുടുംബപശ്ചാത്തലം തുടങ്ങിയവ കൃത്യമായി അനുമാനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 

ഒരിക്കല്‍ ബാര്‍ബഡോസിലെ ഒരു ഉയര്‍ന്നമേഖലയിലെ പട്ടാളജോലി യില്‍നിന്നും നോണ്‍ കമ്മിഷന്‍ഡ് ഓഫീസറുടെ പദവിയിയിലിരിക്കെ അടുത്തിടെ വിരമിച്ച ഒരാളെ ഒന്നും ചോദിക്കാതെതന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എങ്ങനെയാണ് അത് സാധിച്ചതെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് 'അതിലളിതം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അയാള്‍ വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. എങ്കിലും അയാള്‍ തൊപ്പി തലയില്‍നിന്നും മാറ്റിയിരുന്നില്ല. കാരണം, പട്ടാളക്കാര്‍ അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടുതന്നെ അയാള്‍ വിരമിച്ചിട്ട് അധികനാളുകള്‍ ആവാനും സാധ്യതയില്ലായിരുന്നു. എങ്കില്‍ ഒരു പക്ഷേ, സിവിലിയന്‍മാരുടെ ശീലങ്ങള്‍ അയാള്‍ കണ്ടുപഠിച്ചേനെ..! അയാളുടെ കാല്‍ മന്തുവന്ന് വീര്‍ത്തിരുന്നു. അത് പിടിപെടണമെങ്കില്‍ അയാള്‍ തീര്‍ച്ചയായും ബ്രിട്ടണ് പുറത്തുപോയിരിക്കണമായിരുന്നു. അതില്‍ത്തന്നെ കൊതുകുകടിയേല്‍ക്കാന്‍ സാധ്യതയുള്ളത് വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസ് പോലുള്ള മലമ്പ്രദേശമായിരുന്നു.' 

ഡോ. ബെല്ലിന്റെ ഈ യുക്തിയെയാണ് സ്റ്റഡി ഇന്‍ സകാര്‍ലെറ്റില്‍ ഡോ. വാട്‌സണോട് അഫ്ഗാനിസ്താനിലായിരുന്നോ എന്ന് ചോദിക്കുന്നതിലൂടെ കോനന്‍ ഡോയല്‍ പകര്‍ത്തിയത്. 'അസാധ്യമെന്ന് തോന്നുന്നതെല്ലാം ഒഴിവാക്കിക്കഴിഞ്ഞതിനുശേഷം അവശേഷിക്കുന്നതെന്തോ അത് എത്രതന്നെ അസംഭവ്യമാ യിതോന്നിയാലും അതുതന്നെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക ( when you have excluded the impossible, Whatever remains, however improbable, must be the truth) എന്ന അതിപ്രശസ്തമായ വാക്കുകള്‍ ഷെര്‍ലക് ഹോംസിന്റെതാണ്. 'ദ അഡ്വഞ്ചര്‍ ഓഫ് ബെറൈല്‍ കൊറോനെറ്റ് ( The Adventure of the Beryl Coronet) എന്ന കഥയിലൂടെ കോനന്‍ ഡോയല്‍ ഇങ്ങനെ പറഞ്ഞത് കുറ്റാന്വേഷണചരിത്രത്തിലെ ആപ്തവാക്യമായി ഇന്നും നിലനിലനില്‍ക്കുന്നു. 'എലിമിനേറ്റീവ് മെത്തേഡ് ഓഫ് ഇന്‍ഡക്ഷന്‍ ( Eliminative Method of Induction) എന്നാണ് ഹോംസ് തന്റെ വിശകലനരീതിയെ സ്വയം വിശേഷിപ്പിക്കുന്നത്. ഗോഡ്‌ഫ്രെ എംസ് വര്‍ത്ത് എന്നയാളെ അയാളുടെ ബന്ധുക്കള്‍ തന്നെ തടവിലിടുന്ന 'ദ് അഡ്വഞ്ചര്‍ ഓഫ് ബ്ലാഞ്ച്ഡ് സോള്‍ജ്യര്‍' (The Adventure of the Blanched Soldier) ആണ് ഹോംസിയന്‍ അപ്രഗ്രഥനക്രമത്തിലൂടെ അദ്ദേഹം കുറ്റവാളിയെ കണ്ടെത്തുന്ന മറ്റൊരു കഥ. 

യഥാര്‍ഥത്തില്‍ ഷെര്‍ലക് ഹോംസ് അനുവര്‍ത്തിക്കുന്ന രീതി തന്നെയാണ് ഫോസിലുകളില്‍നിന്നും അവ പ്രതിനിധാനംചെയ്യുന്ന ജീവികളുടെ ആകാരവും സ്വഭാവവിശേഷങ്ങളും പ്രവചിക്കുന്ന ശാസ്ത്രജ്ഞരും ചെയ്യുന്നത്. ഒരുപക്ഷേ, ഒരു എല്ലിന്‍കഷണമോ പല്ലോ മാത്രമായിരിക്കും പാലിയന്റോളജിസ്റ്റുകള്‍ (Palaeontologists) എന്നറിയപ്പെടുന്ന ഇവരുടെ കൈവശമുള്ളത്. അതുപയോഗിച്ച് അവയുടെ സ്വന്തക്കാരായ മണ്‍മറഞ്ഞ ജീവികളുടെ ഭക്ഷണശീലങ്ങള്‍ എന്തായിരുന്നു എന്നുപോലും പറയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. റിച്ചാര്‍ഡ് ഓവനെ പ്പോലുള്ള പാലിയന്റോളജിസ്റ്റുകള്‍ ആറിഞ്ച് നീളമുള്ള ഒരു അസ്ഥിക്ക ഷണത്തില്‍നിന്നും ഒരു പക്ഷിയെത്തന്നെ പുനഃസൃഷ്ടിച്ചിട്ടുണ്ട് എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാവുന്നു! 

'ദി ഹൗണ്ട് ഓഫ് ബാസ്‌കര്‍വില്ലീസ് (The Hound of Baskervill-es)  എന്ന കഥയില്‍ ഒരു ഊന്നുവടിയില്‍നിന്ന് അതുപയോഗിച്ചിരുന്ന ആളിനെ ഷെര്‍ലക് ഹോംസ് പുനഃസൃഷ്ടിക്കുന്നുണ്ട്. 'സംഭവങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കുന്ന ഒരാള്‍ക്ക് അവയുടെ തുടര്‍ച്ചയിലെ ഒരു കണ്ണി നഷ്ടമായാലും കാലത്തിന്റെ പിന്നണിയില്‍നിന്നും മുന്നണിയില്‍ നിന്നും അനായാസം അത് കണ്ടെ ടുക്കാനാവും എന്ന് 'ദ ഫൈവ് ഓറഞ്ച് പിപ്‌സ് (The Five Orange Pips) എന്ന ചെറുകഥയില്‍ ഷെര്‍ ലക്‌സ് ഹോംസ് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാവാം.

ഡിറ്റക്ടീവിന്റെ പരീക്ഷണശാല

ഡോ. വാട്‌സണ്‍, ഷെര്‍ലക് ഹോംസിനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹം തന്റെ പരീക്ഷണശാലയിലായിരുന്നു. കൈയില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു ടെസ്റ്റ്യബുമായി 'ഞാനത് കണ്ടെത്തി. ഞാനത് കണ്ടെത്തി...' എന്നുപറഞ്ഞ തുള്ളിച്ചാടുകയായിരുന്നു അദ്ദേഹം. രക്തസാമ്പിള്‍ പരിശോധിച്ചറിയുന്നതിനുള്ള പുതിയൊരു രാസസൂചകത്തെ കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. കണ്ടെത്തപ്പെടുന്നത് രക്തക്കറയാണോ മറ്റേതെങ്കിലും കറയാണോ എന്ന് തിരിച്ചറിയാന്‍ അതിനുമുന്‍പ് മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് ഷെര്‍ ലക് ഹോംസ് വാട്‌സണോട് പറയുന്നത്. 

ഗുഹൈവക്കം ടെസ്റ്റ് (Guaiacum te-st) എന്നറിയപ്പെട്ടിരുന്ന ഒരു പരിശോധനയാണ് ലോകവ്യാപകമായി കുറ്റാന്വേഷകര്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് ഇന്ത്യന്‍ ഗുവൈക്കം ട്രീ (West Indian Guaiacum Tree) എന്നറിയപ്പെടുന്ന മരത്തിന്റെ കറയായിരുന്നു ഇതിലെ മുഖ്യഘടകം. ഒരു ഓക്‌സീകാരിയുടെ സാന്നിധ്യത്തില്‍ ഈ മരക്കറയുടെ ലായനി കടുത്ത നീലനിറമായി മാറും. എന്നാല്‍, രക്തക്കറ മാത്രമല്ല, ഉമിനീര്‍, ചുവന്ന വീഞ്ഞ് തുടങ്ങിയ ഒട്ടനവധി ജൈവലായനികളുടെ സാന്നിധ്യത്തിലും ഈ കടുംനീല നിറം പ്രത്യക്ഷമാവുമായിരുന്നു. 

എന്നാല്‍, ഷെര്‍ലക് ഹോംസ് സ്വയം കണ്ടെത്തിയതായി പറയുന്ന രക്തപരിശോധനയില്‍ ഹീമോഗ്ലോബിന്റെ സാന്നിധ്യത്തില്‍ മാത്രമായിരുന്നു നിറംമാറ്റം സംഭവിച്ചിരുന്നത്. ഇത്, അത്തരമൊരു പരിശോധനയുടെ സാധ്യതകള്‍ പില്‍ക്കാലത്ത് വ്യാപകമായി പരിഗണിക്കപ്പെടാനിടയാക്കി. സൂക്ഷ് മദര്‍ശിനിയിലൂടെ രക്തസാമ്പിള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു രീതിയെക്കുറിച്ചും ഷെര്‍ലക് ഹോംസിന് അറിവുണ്ടായിരുന്നുവത്രേ. ചാള്‍സ് മെയ്‌മോട്ട് ടിഡി (Charles Meymott T-idy) എന്ന വ്യക്തിയായിരുന്നു ഈ രീതി വികസിപ്പിച്ചത്. 1882-ല്‍. 

എന്തായിരുന്നു ഷെര്‍ലക്‌സ് ഹോംസ് കണ്ടെത്തിയതായി പറയുന്ന രാസപരിശോധന എന്നറിയാന്‍ പില്‍ക്കാലത്ത് പല രസതന്ത്രജ്ഞരും ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് വിജയിക്കുകയുണ്ടായില്ല. അതേസമയം, റോബര്‍ട്ട് വില്‍ഹെം വോണ്‍ ബുന്‍സണ്‍ (Robert Wilhelm von Bunsen, പരീക്ഷണശാലകളില്‍ ഉപയോഗിക്കുന്ന ബുന്‍സണ്‍ ബെര്‍ണര്‍ കണ്ടുപിടിച്ച വ്യക്തി!) എന്ന ശാസ് ത്രജ്ഞന്‍ രക്തലായനിയുടെ വര്‍ണവിശകലനത്തിലൂടെ അതിനെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം 1889-ല്‍ത്തന്നെ ആവിഷ്‌കരിച്ചിരുന്നു. അതായത്, ആര്‍തര്‍ കോനന്‍ഡോയല്‍ സ്റ്റഡി ഇന്‍ സകാര്‍ലറ്റ് (Study in Scarlet) എഴുതി പ്രസിദ്ധീകരിക്കുന്നതിനും മുന്‍പ്. എന്തു കൊണ്ടോ, പക്ഷേ, ആ വിവരം ഷെര്‍ലക്‌സ് കഥാകാരന്റെ ശ്രദ്ധയില്‍ പതിയാതെ പോവുകയായിരുന്നു. ജര്‍മന്‍കാരനായ പോള്‍ ഉബ്ലെന്‍ ഹുത് (Paul Ublenhuth) രക്ത സാമ്പിളിന്റെ പരിശോധനയ്ക്കായി ആന്റിസെറം മെത്തേഡ് (Anti-Serum Method) കണ്ടുപിടിച്ചതോടെയാണ് ഈ സന്ദിഗ്ധാവസ്ഥയ്ക്ക് ശാശ്വതപരിഹാരമായത്.

സൂക്ഷ്മമായ തെളിവുകള്‍ തേടി

തീരെ ചെറിയ ഒരു മൈക്രോസ് കോപ്പിനു മുന്നില്‍ ഏറെ നേരമായി കുനിഞ്ഞിരിക്കുകയായിരുന്നു ഹോംസ്. എന്നെക്കണ്ടപ്പോള്‍ വിജയഭാവത്തില്‍ തലയുയര്‍ത്തി ക്കൊണ്ട് അദ്ദേഹം പറഞ്ഞു: 'അത് വെറും പശയായിരുന്നു. മി. വാട്‌സണ്‍.' 

'ദി അഡ്വഞ്ചര്‍ ഓഫ് ഷോ കോംപേ ഓള്‍ഡ് ഹൗസി' (The Adventure of Shoscombe Old Place)ലെ ഒരു രംഗമാണിത്. ശരീരദ്രവമാണെന്ന് കരുതി ശേഖരിക്കപ്പെട്ട ഒന്നിനെ പശയാണെന്ന് തിരിച്ചറിയാന്‍ മൈക്രോസ്‌കോപ്പ് മതിയാവുമെന്ന് പറയുകയായിരുന്നു ഹോംസ്. 'സൈന്‍ ഓഫ് ഫോര്‍ (The Sign of Four) എന്ന കഥയില്‍, ഒരാളുടെ കൈകള്‍ കണ്ടാല്‍ അയാള്‍ ഏത് തൊഴിലാണ്ടെടുക്കുന്നതെന്ന് നിസ്സംശയം പറയാനാവുമെന്നും അദ്ദേഹം പറയുന്നു. കപ്പലോട്ടക്കാര്‍, അച്ചടിജോലിക്കാര്‍, നെയ്ത്തുകാര്‍, വൈഡുര്യം മിനുസപ്പെടുത്തുന്നവര്‍ തുടങ്ങിയവരെയെല്ലാം അവരുടെ കൈകള്‍ ശ്രദ്ധിച്ചാല്‍ തനിക്ക് തിരിച്ചറിയാനാവുമെന്ന് അദ്ദേഹം പറയുന്നു.

ശരീരത്തിന്റെ പല ഭാഗങ്ങളിലായി പറ്റിപ്പിടിച്ചിരിക്കുന്ന പൊടി, അഴുക്ക് എന്നിവയെ അമൂല്യമായ തെളിവുകളായാണ് ഹോംസ് കണ്ടത്. സിഗരിന്റെ ചാരം, ബൂട്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണിന്റെ തരം, തലമുടിനാരുകള്‍, വസ്ത്രത്തിലെ നൂലിഴകള്‍ തുടങ്ങിയവയെല്ലാം ഹോംസിന്റെ പ്രത്യേകപഠനത്തിന് വിഷയീഭവിച്ച സംഗതികളാണ്. 'സൈന്‍ ഓഫ് ഫോര്‍' പുറത്തു വന്ന് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1893-ല്‍ സൂക്ഷമതെളിവു (trace evidence)കളുടെ പ്രാധാന്യം വിശദമാക്കുന്ന ഒരു ആധികാരിക ഗ്രന്ഥംതന്നെ ഫോറന്‍സിക് മേഖലയില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. 1916-ല്‍, പോലീസ് മൈക്രോസ്‌കോപ്പി എന്ന ജേണല്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം, കുറ്റാന്വേഷണത്തില്‍ വാക്വംക്ലീനറുകളുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു.

ഹോംസിന്റെ പ്രൊഫഷണല്‍ എതിരാളിയായിരുന്നല്ലോ ഗവണ്‍മെന്റ് ഡിറ്റെക്ടീവായ ഇന്‍സ്‌പെക്ടര്‍ ലെസ്‌ട്രേഡ്. 'ദി അഡ്വഞ്ചര്‍ ഓഫ് നോര്‍വുഡ് ബില്‍ഡറി' (The Adventure of the Norwood Builder)ല്‍ ''താങ്കള്‍ നിരീക്ഷിച്ചകാര്യങ്ങളുടെ വിശദാംശങ്ങളിലേക്കിറങ്ങുക മാത്രമായിരുന്നു ഞാന്‍ ചെയ്തത്തെന്നാണ് ഹോംസ്, ലെ സ്‌ട്രേഡിനോട് പറയുന്നത്. അതേ! അതുവരെ നിശ്ശബ്ദമായിരുന്ന സാ ക്ഷികളെ സംസാരിപ്പിക്കുകയായിരുന്നു ഹോംസ് ചെയ്തത്. 

ഹോംസ് പറയുന്ന സൂക്ഷ്മവിശദാംശപഠനം അടിസ്ഥാനമാക്കി തെളിയിക്കപ്പെട്ട ഒരു കേസ് യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നു. 1904 ഒക്ടോബറില്‍ ജര്‍മനിയിലെ ഒരു പയറുപാടത്തില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുള്ള ഒരു സ്ത്രീയുടെ മൃതശരീരം കാണപ്പെട്ടു. പരിസരം അരിച്ചുപെറുക്കിയ പോലീസിന് ആകെ അഴുക്കുപിടിച്ച ഒരു കൈലേസു മാത്രമേ കണ്ടെടുക്കാനായുള്ള. പക്ഷേ, അവര്‍ ആ കൈലേസ് വേണ്ടുംവിധം ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഫ്രാങ്ക ഫെര്‍ട്ടില്‍ ഒരു ലബോറട്ടറി തന്നെ സ്വന്തമായുള്ള ഡോ. ജോര്‍ജ് പോപ്പി (Dr. Georg Popp) നെ പോലീസ് സമീപിച്ചു. മൈക്രോസ്‌കോപ്പിലൂടെ കൈലേസ് പരിശോധിച്ച പോപ്പി അതില്‍ മൂക്കുപ്പൊടിക്കും കല്‍ക്കരിക്കും മണല്‍ത്തരികള്‍ക്കുമൊപ്പം ഒരു പ്രത്യേക ധാതുലവണത്തെ കണ്ടെത്തി. 

ഹോണ്‍ബ്ലെന്‍ (Hornblende) ആയിട്ടാണ് അദ്ദേഹം അതിനെ തിരിച്ചറിഞ്ഞത്. ഈ ധാതുലവണം കാണപ്പെടുന്ന സ്ഥലം കണ്ടെത്തുക എളുപ്പമായിരുന്നു. അവിടെനിന്നും കാള്‍ ലൗബാക് (Karl Laubach) എന്നയാളെ സംശയത്തിന്റെ പേരില്‍ അവര്‍ അറസ്സുചെയ്തു. അയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ അയാളുടെ കൈ നഖങ്ങള്‍ക്കടിയില്‍ ഹോണ്‍ബ്ലെന്‍ഡും മണല്‍ത്തരികളും മൂക്കുപ്പൊടിയും കല്‍ക്കരിപ്പൊടിയുമെല്ലാം പതിയെ തെളിഞ്ഞുകിട്ടി. അയാളുടെ വസ്ത്രത്തിന്റെ മടക്കുകളില്‍നിന്ന് ശവം കിടന്ന സ്ഥലത്തെ ചെടികളുടെതായ സൂക്ഷ്മമാവശിഷ്ടങ്ങള്‍ ലഭിച്ചു. അവസാനം കഴുത്തുഞെരിക്കാനുപയോഗിച്ച സ്‌കാര്‍ഫില്‍നിന്നും പിഞ്ഞിപ്പോയ നൂല്‍ക്കഷണങ്ങളും അയാളുടെ ശരീരത്തില്‍നിന്നും പോലീസിന് ലഭിച്ചു! ചുരുക്കത്തില്‍, ദ അഡ്വഞ്ചര്‍ ഓഫ് ക്രീപ്പിങ് മാനി (The Adventure of the Creeping Man)ല്‍ ഡോ. വാട്‌സണോടു പറയുമ്പോലെയാണ് എല്ലാം അവസാനിച്ചത്. 'ആദ്യം കൈകളിലേക്കാണ് നോക്കേണ്ടത് മി. വാട്‌സണ്‍. പിന്നെ, കുപ്പായത്തിന്റെ കൈമടക്കുകളിലേക്കും കാലുറകളിലേക്കും പിന്നെ ബുട്ടുകളിലേക്കും.'

കൈയക്ഷരം എന്ന തെളിവ്

കൈയക്ഷരത്തെ ഒരു തെളിവായി ഉപയോഗിക്കാനുള്ള ഹോംസിന്റെ കഴിവ് പ്രശസ്തമാണല്ലോ. കൈയക്ഷരം അനുകരിക്കുന്നതും കള്ളഒപ്പിടുന്നതുമെല്ലാം കുറ്റകൃ ത്യങ്ങളുടെ ചരിത്രത്തോളംതന്നെ പഴക്കമുള്ള കാര്യങ്ങളാണ്. കൈയക്ഷരങ്ങളിലെ ചെറിയ കുഴപ്പങ്ങ ളില്‍നിന്നുപോലും അവിശ്വസനീയമായ യാഥാര്‍ഥ്യങ്ങളെ ഊഹിച്ച കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഉദാഹരണമായി, 'ദ മാന്‍ വിത്ത് ട്വിസ്റ്റഡ് ലിപ്പ' (The Man With the Twisted Lip) എന്ന  കഥയില്‍, ഒരാള്‍ തന്റെ മേല്‍വിലാസം എഴുതുന്നതില്‍നിന്നും അയാള്‍ ശരിയായ മേല്‍വിലാസമല്ല എഴുതിയതെന്നത് ഹോംസ് കണ്ടുപിടിച്ചതെങ്ങനെ എന്ന വിശദീകരിക്കുന്നുണ്ട്. 

പേരെഴുതിയശേഷം അതിനുതാഴെയായി വിലാസം എഴുതുന്നതിനിടെ അയാള്‍ അല്‍പ്പമൊന്നു നിറുത്തിയതായി ഹോംസ് നിരീക്ഷിക്കുന്നു. പരിചയമുള്ളതും സ്ഥിരമായി എഴുതുന്ന വിലാസവുമായിരുന്നെങ്കില്‍ അയാള്‍ അവ്വിധം അല്പമൊന്ന് അറച്ചുപോവില്ലായിരുന്നു. ഒപ്പുകടലാസ് ഉപയോഗിച്ച അധികമുള്ള മഷി ഒപ്പിയുണക്കുന്ന രീതി നിലവിലുണ്ടായിരുന്ന കാലത്തായിരുന്നു ഹോംസ് തന്റെ നിരീക്ഷണങ്ങള്‍ നടത്തിയത്. അതുകാരണം, ഒപ്പുകടലാസിന്റെ പ്രയോഗം അക്ഷരങ്ങളില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. 

പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, കൈയെഴുത്തുകളെ ടൈപ്പ്‌റൈറ്ററുകള്‍ കൈയടക്കിയപ്പോള്‍ ഹോംസ് തോല്‍ക്കുകയായിരുന്നില്ല. കൂടുതല്‍ ജയിക്കുകയായിരുന്നുവെന്നാ ണ് അദ്ദേഹംതന്നെ പറയുന്നത്. 1891-ല്‍ പുറത്തിറങ്ങിയ 'എ കേസ് ഓഫ് ഐഡന്റിറ്റിയില്‍, ഹോംസിന്റെ വാക്കുകളിലൂടെ കോനന്‍ ഡോയല്‍ ഇങ്ങനെ സംസാരിക്കുന്നു:  'It is a Curious thing... that a type Writer has really quite as much individuality as a man's hand Writing. Unless they are quite new, no two of them Write exactly alike. Some letters get more Worn than others, and osme Wear Only on One side (ടൈപ്പ്‌റൈറ്ററുകള്‍ പകര്‍ത്തുന്ന അക്ഷരങ്ങള്‍ കൈയക്ഷരത്തിലെന്നപോലെ വ്യക്തിനിഷ്ഠമാണ്. ഉപയോഗിക്കപ്പെടുന്ന ടൈപ്പന്റെറ്ററുകള്‍ പുതിയതല്ലെങ്കില്‍ അവ ഒരിക്കലും ഒരുപോലെയാവില്ല എഴുതുക. ചില അക്ഷരഅച്ചുകള്‍ക്ക് മറ്റുള്ളവയെക്കാള്‍ കൂടുതല്‍ തേയ്മാനം സംഭവിച്ചുവെന്നുവരാം. മറ്റു ചില അക്ഷരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആളിന്റെ കൈത്തഴക്കമനുസരിച്ച ഒരു വശത്തിന് കൂടുതല്‍ തേയ്മാനം സംഭവിച്ചുവെന്നും വരാം). 

പക്ഷേ, 'എ കേസ് ഓഫ് ഐ ഡന്റിറ്റി' പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ ആര്‍ക്കും ടൈപ്പ്‌റൈറ്ററുകളെ സംബന്ധിച്ച് ഇത്തരമൊരു സാധ്യത നിലനില്‍ക്കുന്നതായി സങ്കല്പിക്കാന്‍പോലും കഴിയുമായിരുന്നില്ല. പോലീസ് ലബോറട്ടറികള്‍ നടത്തിയ പഠനങ്ങളില്‍ ടൈപ്പ്‌റൈറ്ററുകളുടെ വ്യക്തിത്വം പല കേസുകളിലും സഹായകരമായി ഭവിക്കുകയും ചെയ്തതു. അതേസമയം, ജ്യോതിഷമെന്നതുപോലെ തികച്ചും അശാസ്ത്രീയമായ നിഗ മനങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഒരു കപടശാസ്ത്ര (pseudoscience) മെന്നതരത്തില്‍ അത് വിമര്‍ശിക്കപ്പെട്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. 

കൈയക്ഷരപരിശോധന പക്ഷേ, ഇപ്പോഴും കുറ്റാന്വേഷണത്തിലും ഇതര മേഖലകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. എഴുതുന്ന ആളിന്റെ ലിംഗം, പ്രായം, വ്യക്തി ത്വവിശേഷങ്ങള്‍ എന്നിവ കൈയക്ഷരത്തിലൂടെ കൃത്യമായി അനു മാനിക്കാനാവുമെന്നത് പലപ്പോഴും ഒരു അതിശയോക്തിയാവാം. എങ്കിലും രണ്ടു വ്യക്തികളുടെ കൈയക്ഷരം തമ്മില്‍ വിവേചിച്ചറിയാന്‍ ഗ്രാഫോളജിസ്റ്റുകളുടെ സേവനം നിശ്ചയമായും ആവശ്യമായിവരും. അടുത്തിടെ നടന്ന ഒരു സംഭവം ഗ്രാഫോളജിയുടെ പ്രസക്തി എടുത്തകാട്ടുന്നു.

ദാവോസ് ഇക്കണോമിക്‌സ് ഫോറത്തില്‍ ( Daos World Economic Forum ), ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട സമയത്ത്, ബ്രിട്ടീഷ് പ്രധാനമന്തി ടോണി ബ്ലെയര്‍ മേശപ്പുറത്തു കിടന്ന കടലാസുകളില്‍ പടംവരച്ചു കളിക്കുകയായിരുന്നു എന്ന വിമര്‍ശനമുയരുകയുണ്ടായി. വേദിയില്‍നിന്നു കിട്ടിയ കടലാസുകളെ സാക്ഷിയാക്കി റോയിട്ടര്‍ അത് റിപ്പോര്‍ട്ടുചെയ്തു. ഒരു നേതാവായിരിക്കാന്‍ യോഗ്യനല്ല ബ്ലെയര്‍ എന്നുപോലും ആക്ഷേപങ്ങളുണ്ടായി. എന്നാല്‍, കൈയക്ഷര പരിശോധന ബ്ലെയറിനെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. ബ്ലെയറായിരുന്നില്ല, അത് ചെയ്തത്. ബ്ലെയറിനൊപ്പം വേദി പങ്കിട്ട ബില്‍ ഗേറ്റസ് ആയിരുന്നു! ഗ്രാഫോളജിസ്റ്റുകള്‍ അക്കാര്യം ഉറപ്പിച്ചപ്പോഴും കൂടുതല്‍ പ്രസക്തമായത് ഹോംസിന്റെ വാക്കുകളായിരുന്നു: 'മാധ്യമങ്ങള്‍, വളരെ വിലയുള്ള സ്ഥാപനങ്ങളാണ്. പക്ഷേ, വാട്‌സണ്‍, അവയെ എങ്ങനെ ഉപയോഗിക്കണമെന്ന് നാം അറിഞ്ഞിരിക്കണമെന്നു മാത്രം ( 'The press, Watons, is a most valuable institution, if you only know how to use it).

ജൈവായുധം എന്ന സാധ്യത 

ഡോ. വാട്‌സണ്‍ എന്നത് വേഷ പ്രച്ഛന്നനായ കഥാകാരന്‍ തന്നെയാണെന്നതിന് സാഹചര്യത്തെളിവുകള്‍ ഏറെയാണ്. 1878-ല്‍, ലണ്ടന്‍ സര്‍വകലാശാലയില്‍നിന്നും എം.ഡി. എടുത്ത ആളായാണ് കോനന്‍ ഡോയല്‍ വാട്‌സണെ അവതരിപ്പിക്കുന്നത്. ഡോയല്‍ ബിരുദമെടുത്തത് എഡിന്‍ബെര്‍ ഗില്‍നിന്നായിരുന്നു. 1881-ല്‍, സൂക്ഷ്മമാണുവിജ്ഞാനം എന്ന മൈക്രോബയോളജിയുടെ സുവര്‍ണകാലമായിരുന്നു ഡോയലിന്റെ പഠനകാലം. 

റോബര്‍ട്ട് കോച്ച്, പോള്‍ എഹറിച്ച്, ലൂയി പാസ്ചര്‍ എന്നിങ്ങനെയുള്ള മൈക്രോ ബയോളജിസ്റ്റുകളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്ന കാലം. അതുകൊണ്ടുതന്നെ ഹോംസ് കഥകളിലുടനീളം രോഗാണുക്കള്‍ ഒരു മുഖ്യവേഷം കൈയാളുന്നതായി കാണാം. രോഗാണുക്കളെ ബയോവെപ്പണ്‍ അഥവാ ജൈവായുധങ്ങളായി ഉപയോഗിക്കുന്നതിന്റെ സാധ്യതയെ ക്കുറിച്ചുപോലും ഡോയല്‍ അന്നേ ആലോചിച്ചിരുന്നതായി കാണാം.

ദ അഡ്വഞ്ചര്‍ ഓഫ് ദ ഡൈയിങ് ഡിറ്രെക്ടീവ് (The Adventure of the Dying Detectiv-e) എന്ന കഥയില്‍ കള്‍വെര്‍ട്ടണ്‍ സ്മിത്ത് എന്ന കൊലയാളി ഒരു രോഗാണു വിനെയാണ് കൊലപാതകത്തിനായി ഉപയോഗിക്കുന്നത്. 'ടപാനുളി പനി (The Tapanuli Fev-er) എന്ന അസുഖം വരുത്തുന്ന രോഗാണുവിനെയാണ് അയാള്‍ ഉപയോഗിക്കുന്നത്. ജെലാറ്റിനില്‍ വളര്‍ത്തിയ രോഗാണുവുമായി ലണ്ടനിലെത്തുന്ന കൊലയാളി തന്റെ ബന്ധുവിനെ നാലുദിവസംകൊണ്ട് കൊലപ്പെടുത്തുന്നു. ഹോംസിനെയും അപായപ്പെടുത്താന്‍ അയാള്‍ ശ്രമിക്കുന്നുവെങ്കിലും അപകടം മണത്തറിയുന്ന ഹോംസ് ആ ചതിയില്‍പെടാതെ രക്ഷപ്പെടുന്നു. 

സുമാത്രയിലെ തോട്ടംതൊഴിലാളി കള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരുന്ന ഒരു രോഗമായിരുന്നു. തൊട്ടാല്‍ പകരുന്ന തരത്തില്‍ അത്യന്തം മാരകമായ 'ടപാനുളി പനി.' എന്നാല്‍, ഏറ്റവും അതിശയം, മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ ഈ പേരിലുള്ള ഒരു രോഗത്തെക്കുറിച്ച് പറയുന്നില്ല എന്നതാണ്! അതുകൊണ്ട് പല രോഗങ്ങളും 'ടപാനുളി പനി'യായി വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. ബ്ലെഫായിഡ്, ടൈഫസ്, സെപ്റ്റിസീമിക്‌സ് പ്ലേഗ്, ആന്താക്‌സ് സ അങ്ങനെ പലതും. അവസാ നം രോഗലക്ഷണങ്ങള്‍ പ്രകാരം കണ്ടെത്തപ്പെട്ടിരിക്കുന്നത്  വിറ്റ് മോര്‍സ് ഡിസീസ്  (Whitmore's disease) എന്നറിയപ്പെടുന്ന മെലിയോയിഡോസിസ് (Melioidosis) ആണ്. 

ഡോയല്‍, തന്റെ മെഡിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട്, കപ്പലിലെ ഫിസിഷ്യന്‍ എന്ന ഔദ്യോഗിക പദവിയുമായി, ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലേക്ക് യാത്ര ചെയ്തതിരുന്നു. അവിടെവെച്ച്, കാരണ മേതെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത അനവധി രോഗങ്ങളെ അദ്ദേഹം പരിചയപ്പെട്ടിരുന്നു. അവയിലൊന്നിനെയാവാം 'ടപാനുളി പനി' എന്ന പേരില്‍ അദ്ദേഹം അവതരിപ്പിച്ചതെന്നു കരുതുന്നു. പനിയും അമിതവിയര്‍പ്പും വിശപ്പില്ലായ്മയും കടുത്ത ക്ഷീണവുമാണ് 'ടപാനുളി പനി'യുടെ ലക്ഷണങ്ങളായി ഡോയല്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ഈ ലക്ഷണങ്ങളോടെല്ലാം ചേര്‍ന്നുവരുന്ന വിറ്റമോര്‍സ് ഡിസീസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പക്ഷേ, 1912-ലാണ്. കൃഷ്ണസ്വാമി, വിറ്റ്‌മോര്‍ എന്നിവര്‍ ചേര്‍ന്നാണ് അത് കണ്ടെത്തിയത്, ബര്‍മയില്‍ നിന്നും. 1987-ല്‍ വിറ്റമോര്‍സ് ഡിസീസ് തായ്‌ലാന്‍ഡില്‍ നടന്ന പകര്‍ച്ചവ്യാധിമരണങ്ങളില്‍ 20 ശതമാനവും വിറ്റമോര്‍സ് ഡിസീസ് മൂലമായിരുന്നു. ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ വേണ്ടത്ര ലഭ്യമായിരുന്നിട്ടുപോലും വിറ്റ്‌മോര്‍സ് ഡിസീസ് ബാധിച്ചവരില്‍ 68 ശതമാനത്തിലേറെപ്പേര്‍ മരണമടഞ്ഞിരുന്നു. 

ബെര്‍ക്‌ഹോള്‍ഡേറിയ സ്യൂഡോമല്ല (Berkholderia pseudomalle-i) എന്ന രോഗാണുവാണ് വിറ്റമോര്‍സ് രോഗത്തിന് കാരണമാവുന്നത്. ഇതിനെ ജെലാറ്റിനില്‍ വളര്‍ത്താനും ആവിധം ആവശ്യമുള്ളയിടത്തേക്ക് കടത്തിക്കൊണ്ടുപോവാനും കഴിയും. രോഗബാധയുണ്ടായാല്‍ 48 മണിക്കുറിനകം മരണം ഉറപ്പാണ്. വിയറ്റ്‌നാമിലെ നെല്‍കര്‍ഷകരില്‍ ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഈ രോഗം പകര്‍ന്നുപിടിക്കുക സാധാരണമായിരുന്നു. ഇക്കാരണത്താല്‍ 'വിയറ്റ്‌നാമീസ് ടൈംബോംബ് (Vietnamese Time Bomb) എന്നൊരു വിളിപ്പേരും ഈ രോഗത്തിന് ഉണ്ടായിവന്നിട്ടുണ്ട്.

വിടവാങ്ങല്‍

ഹോംസ് തെളിവുകളായി സ്വീകരിച്ച കാര്യങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. കറകള്‍, കാലടിപ്പാടുകള്‍, ചക്രമുരുണ്ട പാടുകള്‍, മുറിവുകളുടെ ആകൃതിയും സ്ഥാനവും അങ്ങനെ സാധാരണക്കാര്‍ക്ക് നിസ്സാരമെന്നു തോന്നാവുന്നവയെപ്പോലും അദ്ദേഹം പരിഗണിച്ചിരുന്നു. ഹോംസ് ഉപയോഗിച്ചതായി കാണുന്ന പല ഫോറന്‍സിക് പരീക്ഷണരീതികളും കോനന്‍ ഡോയലിന്റെ ഭാവനാസൃഷ്ടികള്‍ മാത്രമായിരുന്നില്ലെന്ന് പില്‍ക്കാലത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. 

ഉദാഹരണമായി, മുറിവുകളുടെ ആകൃതിയും സ്ഥാനവും സംബന്ധമായ വിശദമായ ഒരു പഠനം 1878-ലേ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. വിരലടയാള പരിശോധന, സ്‌കോട്ടലന്‍ഡ്യാര്‍ഡുകാര്‍ 1901-ലേ പ്രാവര്‍ത്തികമാക്കിയിരുന്നു. അതായത്, നോര്‍വുഡ് ബില്‍ഡറി (NorWood Build-er)ല്‍ കോനന്‍ ഡോയല്‍ അതുപയോഗിക്കുന്നതിനും അഞ്ചു വര്‍ഷം മുന്‍പേ, ഹോംസിനെപ്പോലെ ബുദ്ധിമാനായ ഒരു കുറ്റാന്വേഷകനെപ്പോലും വഴിതെറ്റിക്കാനറിയാവുന്ന കുറ്റവാളികള്‍ ചരിത്രത്തില്‍ ജീവിച്ചിരുന്നിട്ടുണ്ട്. 

അങ്ങനെയൊരാളാണ് യൂജീന്‍ ഫ്രാങ്കോയിസ് വിഡോക്  (Eugene Francois Vidocq). കുറ്റവാളിയായി തുടങ്ങി കുറ്റാന്വേഷകനായി വളര്‍ന്ന് വീണ്ടും കുറ്റവാളിയായി ജീവിതമവസാനിപ്പിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു വിഡോക്്. കാല്‍പ്പാടുകളുടെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പകര്‍പ്പുകള്‍ തയ്യാറാക്കുന്ന രീതി വിഡോക്കിന്റെ സംഭാവനയായിരുന്നു. അതുപോലെ, രക്തത്തുള്ളികള്‍ വീഴുന്ന പ്രതലത്തിന്റെ സ്വഭാവമനുസരിച്ച് അവയ്ക്ക് വന്നുചേരുന്ന രൂപവി ശേഷങ്ങള്‍ പഠനവിധേയമാക്കിയ കാര്യത്തിലും. 

ചുരുക്കത്തില്‍, പുതുതായി എന്തെങ്കിലും കണ്ടെത്തുകയല്ല, സമകാലികമായി ശാസ്ത്രതമേഖലയില്‍ നാമ്പെടുത്തുതുടങ്ങിയ അറിവുകളെ കുറ്റാന്വേഷണത്തിന്റെ മേഖലയിലേക്ക് ആനയിക്കുകയും അവയെ അര്‍ഹമായ സ്ഥാനങ്ങളില്‍ അവരോധിക്കുകയും ചെയ്യുക മാത്രമായിരുന്നു കോനന്‍ ഡോയല്‍ ചെയ്തതത്. ഇക്കാര്യത്തില്‍ കോനന്‍ ഡോയല്‍ സമര്‍പ്പിക്കുന്ന മാപ്പപേക്ഷ 'ദ് അഡ്വഞ്ചര്‍ ഓഫ് യെലോ ഫെയ്‌സ് (The Adventure of YelloW Fac-e) എന്ന കഥയില്‍ വായിക്കാം:  'WatoSn, if it should ever strike you that I am getting a little Over-confident in my powers..... kindly Whisper Norbury in my ear, and I shall be indefinitely obliged to you.'

( ഒക്ടോബര്‍ ലക്കം ജികെ ആന്റ് കറന്റ് അഫേഴ്‌സില്‍ പ്രസിദ്ധീകരിച്ചത്. )

 

 

Content highlights : Sherlock Holmes, Sir Arthur Conan Doyle, Watson  Book, English book