വേഷകർ മൊണാലിസയുടെ നിഗൂഢമായ ചിരിയുടെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് - ഡാവിഞ്ചി യുടെ തന്നെ മറ്റൊരു പെയിന്റിങ്ങിന്റെ സഹായത്തോടെ. മൊണാലിസച്ചിരിയുടെ ടെക്‌നിക്‌ ഡാവിഞ്ചി മുമ്പും ഉപയോഗിച്ചിട്ടുണ്ട്. 'ലാബെല്ല പ്രിൻസിപ്പെസ' എന്ന പോട്രെയിറ്റിൽ. നിഗൂഢമായ ചിരി ഉളവാക്കാനാണ്‌ ഈ ടെക്നിക് ഉപയോഗിച്ചത്‌. 

ഈ പോർട്രെയിറ്റിൽ വരയ്ക്കപ്പെട്ടിരിക്കുന്നത് 1490കളിൽ മിലാൻ ഭരിച്ചിരുന്ന 'ലുഡോവിക്കോ ഫോർസിയുടെ മകളായ 'ബിനാക്ക' എന്ന 13 വയസ്സുള്ള ബാലികയാണ്. സ്വന്തം പിതാവ് അവളുടെ വിവാഹത്തിനുമുൻപ് 1496ൽ വരപ്പിച്ചെടുത്തതാണ് പ്രസ്തുത പെയിന്റിങ്‌. അകലെ നിന്ന് നോക്കിയാൽ ബിനാക്ക ചിരിക്കുന്നതായി തോന്നും. പക്ഷേ, അടുത്തുവന്നാൽ അവളുടെ ചുണ്ടുകളുടെ അഗ്രഭാഗങ്ങൾ താഴോട്ടുവന്ന് ഒരു വിഷാദാത്മകമായ ഭാവമാർജിക്കും.

മൊണാലിസയെപ്പോലെ പോലെ ബിനാക്കയുടെ ചിരിയും ഒരു സാധാരണ നോട്ടത്തിൽ പ്രത്യക്ഷമാവുകയും കൂടുതൽ സൂക്ഷ്മമായി ചുണ്ടുകൾ മാത്രമായി നോക്കുമ്പോൾ മാഞ്ഞുപോവുകയും ചെയ്യുന്നു. ‘‘കാഴ്ചക്കാർ കണ്ടുപിടിക്കാനായി ശ്രമിക്കുമ്പോഴേക്കും അത് മാഞ്ഞുപോകുന്നു. ഞങ്ങൾ ഇതിനിട്ടിരിക്കുന്ന പേര് 'uncatchable smile' എന്നാണ്’’ ഗവേഷകരായ അലക്സാണ്ട്രോ സൊരൻസോയും മിഖേലും പറയുന്നു.

ഗവേഷണത്തിനായി ഉപയോഗിച്ച കാഴ്ചക്കാർക്ക് 'മൊണലിസ'യും 'ലാബെല്ല പ്രിൻസിപ്പെസ'യും അകലെനിന്നുള്ള വീക്ഷണത്തിൽ അടുത്തുനിന്നുള്ളതിനേക്കാൾ കൂടുതൽ പ്രസന്നമായി അനുഭവപ്പെട്ടു. എന്നാൽ 'പോർട്രെയ്റ്റ് ഓഫ് എ ഗേൾ' എന്ന 1970ൽ പിയറോ ഡെൽ പോളായിലോ വരച്ച പെയിന്റിങ്‌ ഉപയോഗിച്ച് നോക്കിയപ്പോൾ ഇത്തരമൊരു ഇല്ല്യൂഷൻ അനുഭവപ്പെട്ടില്ല.

ഈ നിഗൂഢതയുടെ ചുരുളഴിക്കാനായി ഗവേഷകർ കാണികളെ കണ്ണുകളും വായയും രണ്ടും ഒപ്പമായും കറുത്ത ചതുരങ്ങൾ കൊണ്ട് മറച്ച് കാണിച്ചു. വായ മാത്രം മറച്ചപ്പോൾ ചിരി അപ്രത്യക്ഷമായി. ഇത് കാണിച്ചത് ഈ നിഗൂഢത ഉണ്ടാകുന്നത് പെയിന്റിങ്ങിന്റെ ചുണ്ടുകളിൽ നിന്നാണ് എന്നാണ്.

വായയുടെ വക്രതയ്ക്ക് വ്യതിയാനം വരുത്തുന്ന ഈ പെയിന്റിങ്‌ ടെക്‌നിക്‌  'sfumato' എന്നാണറിയപ്പെടുന്നത്. നിറങ്ങളെയും ഷെയ്‌ഡുകളെയും കൃത്യമായി ഔട്ട്‌ലൈൻ ഇടാതെ സംയോജിപ്പിച്ച ആകൃതികളിൽ ക്രമേണയുള്ള വ്യതിയാനം ഉണ്ടാക്കുക എന്നതാണ് ഈ ടെക്‌നിക്‌. മൊണലിസയിലും ലാബെല്ല പ്രിൻസിപ്പെസയിലും ഡാവിഞ്ചി 'sfumato' ഉപയോഗിച്ച്‌ ചുണ്ടുകളുടെ ഔട്ട്‌ലൈൻ മയപ്പെടുത്തി ചുണ്ടുകളും മറ്റു മുഖഭാഗങ്ങളും തമ്മിൽ കൃത്യമായ വേർതിരിവ് ഇല്ലാതാക്കുകയാണ് ചെയ്തത്.

കാണിയുടെ ദൃഷ്ടി പെയിന്റിങ്ങിന്റെ കണ്ണുകളിലായിരിക്കുമ്പോൾ sfumato effectലുടെ ചുണ്ടുകളുടെ അഗ്രങ്ങൾ മുകളിലേക്ക് ചരിഞ്ഞിരിക്കുന്നതായി തോന്നിക്കുന്നു. ഇത് ചിരിയുടെ പ്രതീതി ഉളവാക്കുന്നു. ഡാവിഞ്ചി ഈ ടെക്‌നിക് മുൻപും ഉപയോഗിച്ചിരുന്നിരിക്കണം എന്നാണ് വിദഗ്ധ മതം. ഡാവിഞ്ചികളുടെ പിൻഗാമികളും ഇത് ഉപയോഗിച്ചിരുന്നു; ഇത്രയും വിജയകരമല്ലാതെ.

moon.raju@gmail.com