രുപത്തേഴ് ത്രില്ലർ നോവലുകൾ, അഞ്ഞൂറ് മില്യൺ കോപ്പികൾ വിറ്റഴിക്കപ്പെട്ട കൃതികളുടെ കർത്താവ്, മുപ്പത്തിമൂന്ന് ഭാഷകളിലായി നാൽപത് രാജ്യങ്ങളിലായി വിവർത്തനപ്പതിപ്പുകൾ, ജൊനാഥൻ റൈഡർ, മിഖായേൽ ഷെപേർഡ് എന്നീ തൂലികാനാമങ്ങളിൽ എഴുത്ത്... റോബർട് ലഡ്ലം എന്ന അമേരിക്കൻ എഴുത്തുകാരൻ തന്റെ നോവൽ കഥാപാത്രങ്ങളെപ്പോലെ തന്നെ ജീവിച്ചയാളാണ്. ജാസൺ ബോൺ എന്ന വിഖ്യാത കഥാപാത്രത്തിന്റെ സ്രഷ്ടാവ്, ബോൺ ത്രയങ്ങളിലൂടെ വായനക്കാരെ ത്രില്ലടിപ്പിച്ച എഴുത്തുകാരൻ...ഇരുപത്തൊന്ന് വർഷമായി ആ സാന്നിധ്യം ഇല്ലാതായിട്ട്. ഉദ്വേഗജനകമായ കൃതികളിലെ ലഡ്ലം എഫക്ട് പക്ഷേ ഇപ്പോഴും ഭാഷദേശാന്തരങ്ങൾ കടന്ന് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

എഴുത്തുകാരനാവുന്നതിന് മുമ്പ് ലഡ്ലം ഒരു നാടകനടനായിരുന്നു. ഒപ്പം നിർമാതാവിന്റെ വേഷം കൂടി അണിഞ്ഞു. നാടകാഭിനയത്തിൽ നിന്നാണ് ആളുകളെ ത്രസിപ്പിക്കുന്ന പ്രമേയങ്ങൾക്കായി ലഡ്ലം അന്വേഷണം തുടങ്ങിയത്. ഒരേ സമയം ലോകത്തിന്റെ വിവിധ കോണിലിരിക്കുന്നവരെ ത്രസിപ്പിക്കുക, വീണ്ടും വീണ്ടും വായിപ്പിക്കുക, ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളിടത്ത് വച്ച് വായിക്കുക എന്നീ സാധ്യതകൾക്ക് മുൻഗണന കൊടുത്തുകൊണ്ട് ലഡ്ലം എഴുതിത്തുടങ്ങി. ദ ഓസ്റ്റർമാൻ വീക്കെൻഡ്, ദ ഹോൾക്രോഫ്റ്റ് കവനെന്റ്, ദ അപോകാലിപ്സ് വാച്ച് തുടങ്ങിയ ത്രില്ലറുകൾ വായനയുടെ രസച്ചരടും കടന്ന് സിനിമയിലും സീരിയലുകളിലും എത്തിച്ചേർന്നു. ലഡ്ലം കൂടുതൽ പ്രസിദ്ധനായി. 2001 മാർച്ചിൽ എഴുപത്തിമൂന്നാമത്തെ വയസ്സിലാണ് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞത്.

Content Highlights: Remembering Robert Ludlum American Novelist on his 20th Death Anniversary