ഹിന്ദി നിയോ-റൊമാന്റിസിസ്റ്റ്, കവി, നാടകകൃത്ത്, ലേഖകന്‍, മാധ്യമപ്രവര്‍ത്തകന്‍...പണ്ഡിറ്റ് മഖന്‍ലാല്‍ ചതുര്‍വേദിയെ അനുസ്മരിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒരു വിശേഷണം കൂടി ചേര്‍ക്കാനുണ്ട്;ഹിന്ദി സാഹിത്യത്തിന് ആദ്യത്തെ സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയതും ചതുര്‍വേദിയാണ്. 'ഹിം തരംഗിണി' എന്ന കവിതാസമാഹാരത്തിനാണ് 1955-ല്‍ ആദ്യത്തെ അക്കാദമി അവാര്‍ഡ് നേടിയത്. ദേശീയ ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനകളെ മാനിച്ചുകൊണ്ട് പദ്മഭൂഷന്‍ നല്കിയാണ് രാജ്യം പണ്ഡിറ്റ്ജിയെന്ന മഖന്‍ലാല്‍ ചതുര്‍വേദിയെ ആദരിച്ചത്.
1889 ഏപ്രില്‍ നാലിന് മധ്യപ്രദേശിലെ ഹോസ്ങ്ങാബാദില്‍ ജനിച്ച പണ്ഡിറ്റ്ജി തന്റെ പതിനാറാം വയസ്സില്‍ അധ്യാപകനാവുകയും അക്ഷരങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള ദേശസ്‌നേഹപ്രവര്‍ത്തനങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. തന്റെ ഭാഷയിലൂടെ ദേശീയവികാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അധ്യാപനമുപേക്ഷിച്ച് അദ്ദേഹം പ്രഭ, പ്രതാപ്, കര്‍മവീര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി വിവിധ കാലങ്ങളില്‍ ജോലി ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇനിയാവശ്യം സാമൂഹിക ഐക്യമാണെന്നും ചൂഷണമുക്തവും സമത്വസുന്ദരവുമായ രാഷ്ട്രം എന്ന ഗാന്ധിയന്‍ സ്വപ്‌നത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത പണ്ഡിറ്റ്ജി 1968-ല്‍
ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ അന്തരിക്കുമ്പോള്‍ എഴുപത്തൊമ്പത് വയസ്സായിരുന്നു.
Content Highlights: Remembering Hindi Poet and Patriot Pandit Makhanlal Chathurvedi on his Death Anniversary