പുസ്തകങ്ങളേക്കാൾ കൂടുതൽ, വായനക്കാരേക്കാൾ കൂടുതൽ എഴുത്തുകാരുള്ള ലോകമായിക്കൊണ്ടിരിക്കുകയാണ് നമ്മുടേത്. എഴുത്തിനെ അനുഭവിച്ചവർക്ക് എഴുത്ത് നിർവചനാതീതമായ ഒരു അനുഭൂതിയാണ്. എഴുത്തിനെ നിർവചിക്കുകയാണ് പ്രശസ്തരായ എഴുത്തുകാർ.

നിങ്ങളെങ്ങനെയാണ് എഴുതാൻ പഠിച്ചതെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടത് അവരുടെ പണിയല്ല, ജന്മനാ നിങ്ങൾ അങ്ങനെ തന്നെയാണെന്ന് അവരെക്കൊണ്ട് ചിന്തിപ്പിക്കേണ്ടത് നിങ്ങളാണ്- ഏണസ്റ്റ് ഹെമിങ്​വെ

എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ രണ്ടേരണ്ട് കാര്യങ്ങൾ പരമപ്രധാനമായി ഏറ്റെടുക്കുക: ധാരാളം വായിക്കുക, അതിലും ധാരാളം എഴുതുക- സ്റ്റീഫൻ കിങ്

ഇനിയും പറയാത്ത ഒരു കഥ ഉള്ളിൽപേറി നടക്കുന്നതിനേക്കാൾ വേദന മറ്റൊന്നിനുമില്ല- മായാ ആഞ്ചലോ

ജനലിനുപുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന നിമിഷം മുതൽ എഴുത്തുകാരൻ പണി തുടങ്ങുകയായി- ബർട്ടൻ റാസ്ക്യൂ

ഇനി ആറുനിമിഷം കൂടിയേ ആയുസ്സുള്ളൂ എന്നെന്റെ ഡോക്ടർ പറയുന്ന നിമിഷം ഞാനെന്റെ ടൈപിങ് അതിവേഗത്തിലാക്കും. രണ്ടുവരിയെങ്കിൽ രണ്ടുവരി!-ഐസക് അസിമോവ്

ഞാനറിഞ്ഞിടത്തോളം എല്ലാ എഴുത്തുകാരും എഴുതാൻ പ്രയാസമനുഭവിക്കുന്നവരാണ്- ജോസഫ് ഹെല്ലർ

ഒരു കൃതിയുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കുവാൻ പറ്റിയ സമയം പാചകം ചെയ്യുന്ന നേരമാണ്- അഗതാ ക്രിസ്റ്റി

നോവലെഴുതാൻ മൂന്ന് പ്രധാനപ്പെട്ട നിയമങ്ങളുണ്ട്. നിർഭാഗ്യവശാൽ അതെന്തൊക്കെയാണെന്ന് ഒരു കുട്ടിയ്ക്കും അറിയില്ല- സോമർസെറ്റ് മോം

അച്ചടക്കം, ആഗ്രഹം,യാത്ര ഇതുമൂന്നുമാണ് എഴുത്തിനാവശ്യം. ഏതെങ്കിലുമൊന്ന് വിട്ടുപോയാൽ ലോകത്തിലെ എല്ലാ ടാലന്റുകളും നിങ്ങൾക്കുണ്ടായേക്കാം, എഴുത്തൊഴികെ- നോറ റോബർട്സ്

എഴുത്തിന് ഏറ്റവും മികച്ച അധ്യാപകൻ വായനയാണ്. ഒരു ലൈബ്രറി കാർഡ് ആജീവനാന്തം സൂക്ഷിക്കുക, അതാണ് ഏറ്റവും വലിയ നിക്ഷേപം- അലീസാ വാളൾഡെസ്

സ്വന്തം കൃതി മറ്റുള്ളവരേക്കാൾ കഠിനമായി അനുഭവപ്പെടുന്നവരെ വിളിക്കുന്ന പേരാണ് എഴുത്തുകാർ- തോമസ് മൻ

എഴുത്തുകാരനായിത്തീരാനുള്ള പ്രചോദനവും കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ വെയ്റ്റർ എന്നാണ് ഞാൻ വിളിക്കുക- ഡാൻ പോയ്ന്റർ

Content Highlights: Quotes from famous authors on Writing and talent of writing