എഴുത്തുകാരൻ മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കുകയാണ് എഴുത്തുകാരനും കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷനുമായ വൈശാഖൻ.

മാടമ്പ് കുഞ്ഞുകുട്ടൻ മലയാളനോവൽസാഹിത്യത്തിൽ വേറിട്ട നടത്തം വരുത്തിയ ഒരാളാണ്. പുരാണ കഥാപാത്രങ്ങളെ സമകാലീനസംഭവങ്ങളുമായി ഇണക്കിചേർത്തുകൊണ്ട് നിർവഹിച്ച രചനകൾ വായനാശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു. 1983-ൽ 'മഹാപ്രസ്ഥാനം' എന്ന കൃതിക്കാണ് കേരളസാഹിത്യഅക്കാദമിയുടെ അവാർഡ് നേടിയത്. ' ഭ്രഷ്ട്' എന്ന നോവലിലൂടെ നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സാമൂഹികപ്രശ്നമായി അവതരിച്ചു അദ്ദേഹം. ദേശാടനം എന്ന സിനിമ മലയാള സിനിമാസംസ്കാരത്തിന്റെ, സിനിമാപഠനത്തിന്റെ ഭാഗമാക്കാൻ തിരക്കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ തന്റെ സാംസ്കാരികധർമം അദ്ദേഹം നിറവേറ്റി. വ്യക്തിപരമായി എന്റെ സുഹൃത്തുകൂടിയായിരുന്നു മാടമ്പ്. സഹോദരതുല്യമായ ബന്ധം ഞങ്ങൾ സൂക്ഷിച്ചിരുന്നു. മാടമ്പിന്റെ വിയോഗം തികച്ചും ദു:ഖകരമാണ്. തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങളുടെ ചർച്ചകൾ സാഹിത്യവും സമൂഹവും തന്നെയായിരുന്നു. മാടമ്പിന് ആരദാഞ്ജലികൾ അർപ്പിക്കുന്നു.

Content Highlights : Obit note to Writer Madambu Kunjukuttan by Writer Vyshakhan