പുതുവര്‍ഷ സമ്മാനമായി 'മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2018 (മലയാളം)' വിപണിയില്‍. പോയവര്‍ഷത്തെ പ്രധാനസംഭവങ്ങളെല്ലാം സമഗ്രവും ലളിതവുമായി ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം  കേരളം, ഇന്ത്യ, ലോകം, ശാസ്ത്രം, കായികം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന വിവരങ്ങളും വിശകലനങ്ങളും വായിക്കാം. നോട്ടുനിരോധവും ചരക്കുസേവന നികുതിയും ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളെ വിശദമായി വിശകലനം ചെയ്യുന്ന അവലോകനങ്ങളും തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്രതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ശാസ്ത്രരംഗത്തെ യുവാക്കളുടെ സാന്നിധ്യം, ഭാരതീയ ശാസ്ത്രവിജ്ഞാനത്തെ സംബന്ധിച്ച വസ്തുതകള്‍ എന്നിവ വിശദീകരിക്കുന്ന ലേഖനങ്ങളും ഇയര്‍ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ശുചിത്വം, അഴിമതി, ഭീകരവാദം, വിശപ്പും പോഷകാഹാരക്കുറവും, സ്ത്രീസുരക്ഷ, കര്‍ഷക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം, ജനസംഖ്യ, വരള്‍ച്ച, പരിസ്ഥിതി തുടങ്ങിയ ഇന്ത്യ അഭിമുഖീകരിക്കുന്ന 10 സമകാലിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന വിശദമായ ലേഖനവും ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സര്‍വീസസ് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണമെന്നും വിജയം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട പഠനക്രമങ്ങളെക്കുറിച്ചും യുവ ഐ.എ.എസ്. ഓഫീസര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദ്ദേശങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. കൂടാതെ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി ഗവര്‍ണര്‍ പോര്, പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍,  ഇന്ത്യ സന്ദര്‍ശിച്ച രാഷ്ട്രത്തലവന്‍മാര്‍, 2017-ല്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍, ഇന്ത്യയും അയല്‍രാജ്യങ്ങളും, രൂപയുടെ ചരിത്രവും വര്‍ത്തമാനവും, സബ്‌സിഡികള്‍, ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയില്‍ തുടങ്ങി 2017-ലെ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ഇയര്‍ബുക്ക്

മത്സരപ്പരീക്ഷകളുടെ വര്‍ഷമായിരിക്കും 2018. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പനി/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ ഗ്ലാമര്‍ തസ്തികകള്‍ക്കൊപ്പം 2018-ല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയകളും ആരംഭിക്കും. കൂടാതെ വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി. പരീക്ഷകളും ഈ വര്‍ഷമുണ്ടാകും. മേല്‍പ്പറഞ്ഞ മത്സരപ്പരീക്ഷകളെക്കൂടി മുന്നില്‍കണ്ടാണ് 'മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2018' തയാറാക്കിയിരിക്കുന്നത്. 

Yearbook pius Malayalamപി.എസ്.സി. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ 'പി.എസ്.സി. വിജയവഴി' എന്ന പ്രത്യേക വിഭാഗം ഇയര്‍ബുക്കിന്റെ പ്രത്യേകതയാണ്. പി.എസ്.സി. പരീക്ഷകള്‍ക്ക് ആവര്‍ത്തിച്ചു ചോദിക്കുന്ന 100 വിഷയങ്ങളും 10000 ചോദ്യങ്ങളുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 'മലയാളം, ഭരണഘടന, ക്ഷേമപദ്ധതികള്‍, ഐ.എസ്.ആര്‍.ഒ.' എന്നിങ്ങനെ നാല് പ്രത്യേക ഫോളിയോകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കെ.എ.എസ്സിനുള്‍പ്പെടെ മലയാളഭാഷ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് മലയാളത്തിന് പ്രത്യേക ഫോളിയോ തയാറാക്കിയിരിക്കുന്നത്. 

മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2018 വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണഘടന, കേന്ദ്ര/സംസ്ഥാന ക്ഷേമപദ്ധതികള്‍, ഐ.എസ്.ആര്‍.ഒ. എന്നീ വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ പരീക്ഷകള്‍ക്ക് ആവര്‍ത്തിച്ചുവരുന്നുണ്ട്.  മത്സരപ്പരീക്ഷകളിലെ മറ്റൊരു പ്രധാന വിഭാഗം സമകാലികം ആണ്. മുന്‍വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍, നിയമനങ്ങള്‍, അവാര്‍ഡുകള്‍, നേട്ടങ്ങള്‍, വേര്‍പാടുകള്‍ തുടങ്ങി പരീക്ഷകള്‍ക്ക് പ്രതീക്ഷിക്കാവുന്ന എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ' 2017 നാള്‍വഴി ' കറന്റ് അഫയേഴ്‌സ് മേഖലയില്‍ നിന്നുള്ള മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കും.